കർണാടക: ബസവരാജ് ബൊമ്മൈയുടേത് താത്ക്കാലിക ചുമതല? 2023ൽ ബിജെപിയെ നയിക്കാൻ ഇവർ...
സഹപ്രവർത്തകരുടെ തന്നെ എതിർപ്പിൽ മുഖ്യമന്ത്രി കസേരയിൽ നിന്ന് യെദ്യൂരപ്പ പടിയിറങ്ങുമ്പോൾ കന്നഡ രാഷ്ട്രീയത്തിന്റെ മറ്റൊരു യുഗത്തിനാണ് അന്ത്യം കുറിക്കുന്നത്
ബെംഗളൂരു: അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ കർണാടകയിൽ യെദ്യൂരപ്പയുടെ പിൻഗാമിയെ ബിജെപി കണ്ടെത്തിയിരുന്നു. ലിംഗയത്ത് വിഭാഗത്തിൽ നിന്ന് തന്നെയുള്ള ബസവരാജ് ബൊമ്മൈയാണ് ചൊവ്വാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സഹപ്രവർത്തകരുടെ തന്നെ എതിർപ്പിൽ മുഖ്യമന്ത്രി കസേരയിൽ നിന്ന് യെദ്യൂരപ്പ പടിയിറങ്ങുമ്പോൾ കന്നഡ രാഷ്ട്രീയത്തിന്റെ മറ്റൊരു യുഗത്തിനാണ് അന്ത്യം കുറിക്കുന്നത്. പതിറ്റാണ്ടുകളായി കർണാടക ബിജെപിയുടെ മുഖമായിരുന്നു യെദ്യൂരപ്പ.

പകരക്കാർ
ബസവരാജ് ബൊമ്മൈ കർണാടകയിലെ ബിജെപിയെ സംബന്ധിച്ചടുത്തോളം ഒരു ഇടക്കാല പരിഹാരം മാത്രമാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിയെ നയിക്കാൻ ശക്തമായ ഒരു നേതാവിനെ ആവശ്യമാണ്. യെദ്യൂരപ്പയെ പോലെ ഉയർത്തി കാണിക്കാൻ സാധിക്കുന്ന ഒരു നേതാവ്. ആ പട്ടികയിലുള്ള നേതാക്കന്മാർ ആരൊക്കെയെന്ന് നോക്കാം...

വിശ്വേശ്വര ഹെഗ്ഡെ കഗേരി
ഉത്തര കന്നഡയിൽ നിന്നുള്ള വിശ്വേശ്വര ഹെഗ്ഡെ കഗേരി ബിജെപിയുടെ മുൻനിര നേതാക്കളിൽ ഒരാളാണ്. ആറ് തവണ നിയമസഭാംഗമായ വിശ്വേശ്വരയ്ക്ക് ആർഎസ്എസ് പിന്തുണയുമുണ്ട്. കടുത്ത പാർട്ടി വിശ്വസ്തനായാണ് അദ്ദേഹത്തെ കാണുന്നത്. 2008-2013 ൽ ബിജെപി സർക്കാരിൽ പ്രാഥമിക, ദ്വിതീയ വിദ്യാഭ്യാസ മന്ത്രിയായിരുന്നു കഗേരി. ജെഡി (എസ്) കോൺഗ്രസ് സഖ്യ സർക്കാരിന്റെ പതനത്തെത്തുടർന്ന് 2019 ൽ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. അടിയുറച്ച ഹിന്ദുത്വ വാദിയാണെങ്കിലും അണികൾക്കിടയിലും മണ്ഡലത്തിലും പൊതു സ്വീകര്യനാണ്. എന്നാൽ സമുദായ സമവാക്യങ്ങൾ രൂപപ്പെട്ടാൽ ചിലപ്പോൾ തിരിച്ചടിയായേക്കാം. ബ്രാഹ്മണ സമുദായത്തിലെ ഒരു ചെറിയ ഉപജാതിയിൽ നിന്നുള്ളയാളാണ് അദ്ദേഹം.

ബസനഗൗഡ പട്ടേൽ
ലിംഗയത്തുകൾക്കിടയിൽ പ്രബലനായ മറ്റൊരു നേതാവാണ് ബസനഗൗഡ. കഠിനമായ ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞനും നിത്യ വിമതനുമായ യത്‌നാൽ യെഡിയൂരപ്പയെയും മകൻ വിജയേന്ദ്രയെയും രൂക്ഷമായി വിമർശിച്ചിരുന്നു. മുൻകാലങ്ങളിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിനെതിരെയും കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിയ്ക്കെതിരെയും പരസ്യമായ പലപ്പോഴും രംഗത്തെത്തിയിട്ടുള്ള നേതാവാണ് അദ്ദേഹം.വാജ്‌പേയി മന്ത്രിസഭയിൽ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം മുഖ്യമന്ത്രിയാകാൻ സാധ്യത കുറവാണെങ്കിലും ബിജെപി പ്രചരണങ്ങൾക്ക് മുന്നിൽ തന്നെയുണ്ടാകും.

മുരുകേഷ് നിരാനി
ഖനന മന്ത്രിയും പ്രശസ്ത വ്യവസായിയുമായ മുരുകേഷ് നിരാനിയുടെ പേര് ലിംഗായത്ത് ക്വാട്ടയിൽ മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു. നിരാനിയുടെ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലിന്റെ ഉദ്ഘാടനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ ബാഗൽകോട്ട് ജില്ലയിലെത്തിയിരുന്നു. യെദ്യൂരപ്പയെപ്പോലെ അദ്ദേഹത്തിന് നിരവധി ലിംഗായത്ത് നേതാക്കളുടെ പിന്തുണയുണ്ട്. ബിഎസ്‌വൈയുടെ രാജി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഡൽഹി കേന്ദ്രീകരിച്ച് നടന്ന ചർച്ചകളിൽ അദ്ദേഹവും പങ്കാളിയായിരുന്നു.

അരവിന്ദ് ബെല്ലാഡ്
സംസ്ഥാനങ്ങളെ നയിക്കാനുള്ള ചെറുപ്പക്കാരായ, പുതുമുഖങ്ങൾക്ക് ബിജെപി നേതൃത്വത്തിന്റെ മുൻഗണന കണക്കിലെടുത്ത് ബെല്ലഡ് മുൻനിരയിൽ തന്നെയുണ്ട്. വിദേശ വിദ്യാഭ്യാസമുള്ള എഞ്ചിനീയറും ബിസിനസുകാരനുമായ ബെല്ലാഡ് ഹബ്ബള്ളി-ധാർവാർഡ് വെസ്റ്റിൽ നിന്നുള്ള 2 തവണ എംഎൽഎയാണ്, അദ്ദേഹത്തിന്റെ പിതാവ് ചന്ദ്രകാന്ത് ബെല്ലാഡും നിയമസഭാ അംഗമായിരുന്നു. അദ്ദേഹം ഒരു ലിംഗായത്ത് കൂടിയാണ്.
Recommended Video

പ്രഹ്ലാദ് ജോഷി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. യെദ്യൂരപ്പയും ലിംഗയത്ത് സമൂഹവും കേന്ദ്രീകരിച്ചുള്ള പാർട്ടി വളർച്ചയ്ക്ക് പുറത്ത് മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്ന നേതാവാണ് പ്ലഹ്ലാദ് ജോഷി. അന്തരിച്ച കേന്ദ്രമന്ത്രി എച്ച് എൻ അനന്ത് കുമാർ അധികാരമേറ്റെടുക്കുന്നതുവരെ നിഴലിൽ തുടർന്ന ജോഷി 2019 ൽ ആദ്യമായി മോദി മന്ത്രിസഭയിൽ മന്ത്രിയായി. പാർലമെന്ററി കൈകാര്യം ചെയ്തതിലൂടെ മോദി-ഷായുടെ ആത്മവിശ്വാസം നേടിയെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications