കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎൽഎമാർ കേരളത്തിലെത്താൻ വൈകുന്നു; പണികൊടുത്തത് കേന്ദ്രം? ചാര്‍ട്ടേഡ് വിമാനങ്ങളെല്ലാം റദ്ദാക്കി!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ കേരളത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിന് തടസ്സമായി കേന്ദ്രം. രാത്രി 11.30 ഓടെ കൊച്ചിയിലേക്ക് ചാർട്ടേഡ് വിമാനത്തിൽ എംഎൽഎമാർ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ചാര്‍ട്ടേഡ് വിമാനങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി എൻഡിഎ റിപ്പോർട്ട് ചെയ്യുന്നു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മൂന്ന് ചേട്ടേർഡ് വിമാനങ്ങൾ റദ്ദാക്കുകയായിരുന്നു. ഇതിന് പിന്നിൽ കേന്ദ്ര സർക്കാരാണെനാണ് കോൺഗ്രസ് ആരോപിക്കുന്നത്. അതേസമയം എന്നാല്‍ അര്‍ധരാത്രിയില്‍ ചെറിയ വിമാനങ്ങള്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അനുമതി നല്‍കാറില്ലെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കുന്നത്.

സോണിയാ ഗാന്ധി നേരിട്ടിടപെട്ടു

സോണിയാ ഗാന്ധി നേരിട്ടിടപെട്ടു

അതേസമയം കൊച്ചി കുണ്ടന്നൂരിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലാണ് എംഎൽഎമാരെ താമസിപ്പിക്കുകയെന്നാണ് പുറത്ത് വരുന്ന വിവരം. ഹോട്ടലിൽ 125 റൂമുകളാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നാണ് സൂചന. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ നേരിട്ട് വിളിച്ച് കാര്യങ്ങൾ ചുമതലപ്പെടുത്തുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

കേരളം സുരക്ഷിതം

കേരളം സുരക്ഷിതം

ബംഗളൂരുവില്‍ എംഎല്‍എമാരെ നിര്‍ത്തുന്നത് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലേക്ക് മാറ്റുന്നത്. തമിഴ്നാട്, ആന്ധ്രപ്രേദശ് എന്നീ സംസ്ഥാനങ്ങളിലെ സർക്കാരും എംഎൽഎമാർക്ക് സുരക്ഷയൊരുക്കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ കേരളമാണ് നല്ലതെന്ന തീരുമാനത്തിലാണ് കൊച്ചിയിലെ ഫൈവ് സ്റ്റാർ റിസോർട്ടിൽ എംഎൽഎമാരെ താമസിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്നത്. അതേസമയം സുരക്ഷൊരുക്കാമെന്ന് കേരളവും വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ടലിന് സുരക്ഷയൊരുക്കാൻ പോലീസിനെ ഹോട്ടലിന് മുന്നിൽ വിന്യസിച്ചിട്ടുണ്ട്.

ഏത് രീതിയിലും പ്രതിരോധിക്കാൻ ബിജെപി

ഏത് രീതിയിലും പ്രതിരോധിക്കാൻ ബിജെപി

കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്ന ബിതടിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിന് നല്‍കിയ സുരക്ഷയാണ് സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടു പിന്നാലെ യെദ്യൂരപ്പ പിൻവലിച്ചത്. കോണ്‍ഗ്രസിനെ ഏതുരീതിയിലും പ്രതിരോധത്തിലാക്കുന്ന രാഷ്ട്രീയനീക്കമാണ് ബിജെപി ലക്ഷ്യമിടുന്നത്.യെദ്യൂരപ്പ അധികാരമേറ്റെടുത്ത ഉടന്‍ തന്നെ ഇന്റലിജന്‍സ് മേധാവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും, മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

ആദ്യ സൂചന ആലപ്പുഴ

ആദ്യ സൂചന ആലപ്പുഴ

വിമാനമാര്‍ഗം കൊച്ചിയിലെത്തുന്ന എംഎല്‍എമാരെ റോഡു മാര്‍ഗം ആലപ്പുഴയിലേക്ക് മാറ്റുമെന്നായിരുന്നു ആദ്യ സൂചനകൾ. കര്‍ണാടകയിലെ വാര്‍ത്താ ചാനലുകളാണ് ആലപ്പുഴയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിന്നീടാണ് കൊച്ചിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് താമസം ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമായത്.

ഇടതുപക്ഷം ഭരിക്കുന്ന കേരളം

ഇടതുപക്ഷം ഭരിക്കുന്ന കേരളം

ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ് തങ്ങളുടെ എംഎല്‍എമാര്‍ കൂടുതല്‍ സുരക്ഷിതരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു ചടുലനീക്കം നടത്തുന്നത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും എംഎല്‍എമാര്‍ക്ക് അഭയം നല്‍കാമെന്ന് ജെഡിഎസിനെ അറിയിച്ചിരുന്നു. എന്നാല്‍ രണ്ടു കക്ഷികളുടെയും എംഎല്‍എമാര്‍ കേരളത്തിലേക്ക് വരുന്നതാണ് സുരക്ഷിതമെന്നാണ് വിലയിരുത്തുകയായിരുന്നു.

ആനന്ദ് സിങിന്റെ രാജി

ആനന്ദ് സിങിന്റെ രാജി

കര്‍ണാടകയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ ചതുരംഗകളി തുടരവേ കാണാതായ കോണ്‍ഗ്രസ് എം എല്‍ എ ആനന്ദ് സിങ് സത്യപ്രതിജ്ഞക്ക് ശേഷം കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഇതോടെ കോൺഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ട് കോൺഗ്രസ് എംഎൽഎമാരെ കാണാതായിട്ടുണ്ട്. ഇതോടെ വീണ്ടും കൊഴിഞ്ഞുപോക്ക് തടയാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.

ജെഡിഎസ് എംഎൽഎമാർ

ജെഡിഎസ് എംഎൽഎമാർ


ജെഡിഎസ് എം എല്‍എമാരെ ചാക്കിടാനുള്ള ബിജെപി തന്ത്രവും കോണ്‍ഗ്രസിന് ഭീഷണിയാണ്. എതിര്‍പാളയത്തില്‍ ചേര്‍ന്നാലും പിന്തുണ നല്‍കിയാല്‍ കൂറുമാറ്റനിരോധനത്തിന്റെ പരിധിയില്‍പ്പെട്ട് എംഎല്‍എ സ്ഥാനത്തിന് അയോഗ്യതവരും. അതുകൊണ്ട് തന്നെ രാജിവെച്ച് നിയമസഭയിൽ കോൺഗ്രസിനുള്ള അംഗബലം കുറയ്ക്കുക എന്നതാണ് മറുകണ്ടം ചാടാന് തയ്യാറാവുന്ന എംഎൽമാർക്ക് ചെയ്യാൻ കഴിയുന്നത്.

English summary
As the Congress tried to fly its lawmakers out of Karnataka fearing defection to the BJP, three chartered flights were denied permission to take off from Bengaluru this evening, sources in the aviation watchdog DGCA said. The reason being given, sources said, is that permission was not sought earlier and it was too late now for small planes to fly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X