കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കുതിച്ചുയരുന്ന ഇന്ത്യയിലേക്ക് 'സ്പുട്‌നിക്' എത്തുമോ..! റഷ്യ നൽകുന്ന സൂചനകൾ; പുതിയ വിവരങ്ങൾ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഇന്ന് രാജ്യത്തെ എല്ലാ പ്രധാന മെട്രോ ട്രെയിന്‍ സര്‍വീസുകളും ആരംഭിച്ചു. എന്നാലും കൊവിഡ് കേസുകള്‍ ഉയരുന്നതിന് കയ്യും കണക്കുമില്ല. ആശങ്കപ്പെടുത്തുന്ന വര്‍ദ്ധനയാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Recommended Video

cmsvideo
Russian Vaccine Safe, Induces Antibody Response In Small Human Trials | Oneindia Malayalam

കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ഇന്ത്യയില്‍ 90,802 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോകത്ത് ആദ്യമായി കണ്ടുപിടിച്ച കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ എപ്പോള്‍ എത്തുമെന്ന ആകാക്ഷയിലാണ് രാജ്യം. എന്നാല്‍ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ചില സൂചനകള്‍ നല്‍കിയിരിക്കുകയാണ് റഷ്യ. വിശദാംശങ്ങളിലേക്ക്..

രണ്ടാം സ്ഥാനത്ത്

രണ്ടാം സ്ഥാനത്ത്

ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാംസ്ഥാനത്താണ്. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീലിനെക്കാള്‍ കൂടുതല്‍ രോഗികള്‍ ഇപ്പോള്‍ ഇന്ത്യയിലാണ്. രാജ്യത്തെ ആരോഗ്യ അന്തരീക്ഷം പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നാണ് വ്യക്തമാകുന്നത്.

42 ലക്ഷം രോഗികള്‍

42 ലക്ഷം രോഗികള്‍

42 ലക്ഷത്തിലധികം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊറോണ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 90802 പേര്‍ക്ക് രോഗം ബാധിച്ചു. എന്നാല്‍ കൊറോണ രോഗികള്‍ വര്‍ധിക്കുന്നു എന്ന കണക്ക് വന്ന ദിവസം തന്നെയാണ് രാജ്യത്തെ മെട്രോ റെയില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കേന്ദ്രം പുറപ്പെടുവിച്ച കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങളോടെയാണ് ഇന്ന് സര്‍വീസ് ആരംഭിക്കുന്നത്.

സ്പുട്‌നിക് എത്തുമോ

സ്പുട്‌നിക് എത്തുമോ

ഇന്ത്യയില്‍ കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ റഷ്യന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടെന്നാണ് റഷ്യന്‍ അംബാസഡര്‍ നിക്കോളെ കുദശേവ് പറയുന്നത്. ഇന്ത്യയിലേക്കുള്ള വാക്‌സിന്‍ വിതരണവും, ചേര്‍ന്നുള്ള ഉത്പാദനവും, മറ്റ് കാര്യങ്ങളും ഇന്ത്യയുമായി ചര്‍ച്ചചെയ്‌തെന്നാണ് റഷ്യന്‍ അംബാസഡര്‍ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയുടെ വിശദീകരണം

ഇന്ത്യയുടെ വിശദീകരണം

സ്പുട്‌നിക് വാക്‌സിന്‍ എത്തിക്കുന്നതും നിര്‍മ്മിക്കുന്നതും സംബന്ധിച്ച് റഷ്യ ബന്ധപ്പെട്ടതായി ഇന്ത്യയും സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ച് നരികയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നമ്മള്‍ മനസിലാക്കിയിടത്തോളം, ചില സാങ്കേതിക നടപടികള്‍ക്ക് ശേഷം വാക്‌സിന്‍ വിദേശ രാജ്യങ്ങളില്‍ അടക്കം വലിയ രീതിയില്‍ ഉപയോഗിക്കാനാകുമെന്നാണ് റഷ്യന്‍ അംബാസഡര്‍ കുദശേവ് പറയുന്നത്.

എസ് ജയശ്ങ്കറിന്റെ സന്ദര്‍ശനം

എസ് ജയശ്ങ്കറിന്റെ സന്ദര്‍ശനം

കേന്ദ്ര വിദേശകാര്യമന്ത്രി ഈ ആഴ്ച റഷ്യ സന്ദര്‍ശിക്കുന്നതിന് മുന്നോടിയാണ് ഇക്കാര്യം പുറത്തുവരുന്നത്. ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാവുമെന്നാണ് കരുതുന്നതെന്ന് അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ റഷ്യയില്‍ നിന്ന് അനുകൂല സൂചനകള്‍ പുറത്തുവരുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്‌തേക്കും.

ലോകത്തെ ആദ്യത്തെ വാക്‌സിന്‍

ലോകത്തെ ആദ്യത്തെ വാക്‌സിന്‍

ലോകത്ത് ആദ്യമായി കണ്ടുപിടിച്ച വാക്‌സിനാണ് ഇതെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ആഗസ്റ്റിലാണ് റഷ്യന്‍ സര്‍ക്കാര്‍ സ്പുട്‌നിക് വി എന്ന് പേരിട്ടിരിക്കുന്ന ഈ വാക്‌സിന്‍ അംഗീകരിച്ചത്. പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്റെ മകള്‍, റഷ്യന്‍ പ്രതിരോധമന്ത്രി എന്നിവര്‍ വാക്‌സിന്‍ കുത്തിവച്ചിരുന്നു. കൂടാതെ വാക്‌സിന്‍ കൊവിഡിനെ പ്രതിരോധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് പഠനങ്ങളും പുറത്തുവന്നിരുന്നു.

ലാന്‍സെറ്റ് പഠനം

ലാന്‍സെറ്റ് പഠനം

വാക്‌സിന്‍ പരീക്ഷണത്തിലെ പ്രാരംഭ ഘട്ടത്തില്‍ പങ്കെടുത്തവരില്‍ ആന്റിബോഡി കൃത്യമായി പ്രകികരിച്ചെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂണ്‍- ജൂലൈ മാസങ്ങളില്‍ നടന്നിട്ടുള്ള വാക്‌സിന്‍ പരീക്ഷണങ്ങളില്‍ 76 പേരാണ് പങ്കെടുത്തത്.

ആന്റിബോഡി

ആന്റിബോഡി

100% പേരിലും ആന്റിബോഡിയും രൂപപ്പെട്ടിട്ടുണ്ടെന്നും വാക്‌സിന്‍ സുരക്ഷിതമാണെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. വാക്‌സിന്‍ പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും ജേണലില്‍ പറയുന്നു.

English summary
As Covid 19 Cases Rising In India, Will Russia Sent Sputnik Vaccine, Latest Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X