വോട്ടിൽ തോറ്റപ്പോള്‍, രാജിവച്ചൊഴിയാന്‍ തയ്യാറായി യെച്ചൂരി? അനുവദിക്കാതെ സിപിഎം... സംഘടനാ പ്രതിസന്ധി
കൊല്‍ക്കത്ത: കോണ്‍ഗ്രസ്സുമായുള്ള ബന്ധം സംബന്ധിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ട് വച്ച രേഖ കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളിയിരുന്നു. 31 നെതിരെ 55 വോട്ടുകള്‍ക്കാണ് യെച്ചൂരിയുടെ രേഖ തള്ളപ്പെട്ടത്. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മുന്നോട്ട് വച്ച രേഖ കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു.
നാല്പത് വര്‍ഷത്തിനിടെ ആദ്യമാണ് സിപിഎം ഇത്തരം ഒരു സംഘടന പ്രതിസന്ധി നേരിടുന്നത്. തന്റെ രേഖ തള്ളി. സാഹചര്യത്തില്‍ യെച്ചൂരി രാജി സന്നദ്ധത അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേന്ദ്ര കമ്മിറ്റി ഇതും അംഗീകരിച്ചില്ല. പോളിറ്റ് ബ്യൂറോയും ഈ നിര്‍ദ്ദേശം തള്ളിക്കളയുകയായിരുന്നു.

ഇതിന് മുമ്പ് സമാനമായ സാഹചര്യം ഉണ്ടായത് 1975 ല്‍ ആയിരുന്നു. അന്ന് പി സുന്ദരയ്യ ആയിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി.
ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ്സുമായി സഖ്യമാകാം എന്നതായിരുന്നു യെച്ചൂരി മുന്നോട്ട് വച്ച രേഖയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സുമായി ഒരു തരത്തിലുള്ള സഖ്യങ്ങളും പാടില്ലെന്നായിരുന്നു കാരാട്ടിന്റെ നിലപാട്.
ഇപ്പോള്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനുള്ള കരട് രേഖ മാത്രമാണ് എന്നാണ് യെച്ചൂരി വ്യക്തമാക്കിയിട്ടുള്ളത്. പാര്‍ട്ടി കോണ്‍ഗ്രസ് ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക എന്നും യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്.
-
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം












Click it and Unblock the Notifications