കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ഭരണം പിടിക്കും! ബിജെപിയെ പൂട്ടാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് രാജസ്ഥാനിലേക്ക്!

  • By Aami Madhu
Google Oneindia Malayalam News

ഈ വർഷം അവസാനമാണ് രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലൊന്നും ബിജെപിക്ക് ഏറെ വേരുകളുമുള്ള രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ കഴിഞ്ഞ തവണത്തെ പോലെ അത്രയെളുപ്പമാവില്ല മത്സരമെന്നാണ് വിലയിരുത്തൽ.

സീരിയല്‍ നടിയുമായി പ്രണയം... ബ്രേക്കപ്പ് ആയപ്പോള്‍ ആത്മഹത്യ ! വെളിപ്പെടുത്തലുമായി നടി!സീരിയല്‍ നടിയുമായി പ്രണയം... ബ്രേക്കപ്പ് ആയപ്പോള്‍ ആത്മഹത്യ ! വെളിപ്പെടുത്തലുമായി നടി!

ഇതിനിടെ സംസ്ഥാനഭരണം പിടിക്കാനുറച്ച് രണ്ടും കല്‍പ്പിച്ച് രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് ഇന്ന് പ്രചാരണത്തിന് ഇറങ്ങും. ദിവസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസിനെതിര ആഞ്ഞടിച്ച് അമിത്ഷാ നടത്തിയ അതേ വേദിയില്‍ തന്നെയാണ് ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷനും എത്തുന്നത്. പൊടിപാറുന്ന പോരാട്ടത്തിന്‍റെ തുടക്കമായാണ് ഇതിനെ വിലയിരുത്തത്.

 രാജസ്ഥാന്‍

രാജസ്ഥാന്‍

ബിജെപിയും കോൺഗ്രസും മാറിമാറി ഭരണത്തിലിരുന്ന സംസ്ഥാനമെന്നതാണ് രാജസ്ഥാനിലെ പ്രത്യേകത. ആകെയുള്ള 200 നിയമ സഭ മണ്ഡലങ്ങളിൽ 163ഉം തൂത്തുവാരിയാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലേറിയത്.

 ഒതുങ്ങി

ഒതുങ്ങി

നേരത്തെ 96 സീറ്റുമായി അധികാരത്തിലിരുന്ന കോൺഗ്രസിന് 21 സീറ്റിൽ ഒതുങ്ങി പോകുകയായിരുന്നു.
എന്നാല്‍ ഈ വര്‍ഷം ആദ്യം ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലും നാല് ലോക്സഭാ മണ്ഡലങ്ങളിലും വന്‍ വിജയമായിരുന്നു കോണ്‍ഗ്രസ് നേടിയത്.

 സിറ്റിങ്ങ് സീറ്റ്

സിറ്റിങ്ങ് സീറ്റ്

ലോക്സഭ മണ്ഡലങ്ങളായ അജ്മീര്‍, അല്‍വാര്‍, നിയമസഭാ മണ്ഡലമായ മണ്ഡല്‍ഗാര്‍ഹ് എന്നിവിടങ്ങളില്‍ ബിജെപിക്ക് കനത്ത പരാജയം നല്‍കി വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകളായിരുന്നു ഇവ മൂന്നും.

 നെഞ്ചിടിപ്പ് കൂട്ടി

നെഞ്ചിടിപ്പ് കൂട്ടി

സ്ലീങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഉള്‍പ്പെടെ ദേശീയ തലത്തില്‍ ബിജെപിയെ മുള്‍മുനയില്‍ നിര്‍ത്തുന്ന നിരവധി വിഷയങ്ങള്‍ക്ക് പുറമെ സംസ്ഥാനം ഭരിക്കുന്ന വസുന്ധര രാജയുടെ ഭരണത്തിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയരുന്ന വിരുദ്ധ വികാരവും ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.

 പ്രതിഷേധം

പ്രതിഷേധം

വസുന്ധര രാജയ്ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ സ്വന്തം മണ്ഡലത്തില്‍ എത്തിയ നേതാവിനെതിരെ ബിജെപി നേതാക്കള്‍ തന്നെ പ്രതിഷേധ റാി സംഘടിപ്പിച്ചതും വാര്‍ത്തയായിരുന്നു.

 മുഖ്യമന്ത്രി

മുഖ്യമന്ത്രി

എന്നാല്‍ ഇത്രയും പ്രതിഷേധങ്ങള്‍ക്കിടയിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഉയര്‍ത്തി കാട്ടുന്നതും വസുന്ധര രാജയെ തന്നെയാണ്. ഇത് നേതൃത്വത്തിന് പണിയായേക്കും.അതേസമയം കോണ്‍ഗ്രസ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

 പ്രചാരണം

പ്രചാരണം

ഉപതെരഞ്ഞെടുപ്പുകളിലെ വമ്പിച്ച വിജയത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ആയിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതേസയം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച അശോക് ഗെലാട്ടിനും സാധ്യത കല്‍പിക്കുന്നുണ്ട്.

 സര്‍വ്വേ ഫലം

സര്‍വ്വേ ഫലം

അടുത്തിടെ വന്ന സര്‍വ്വേയില്‍ എല്ലാം കോണ്‍ഗ്രസിനാണ് സംസ്ഥാനത്ത് സാധ്യത കല്‍പിക്കുന്നത്. ബിജെപിയുടെ വോട്ട് വിഹിതം കുറയുമെന്നും 200 ല്‍ 130 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമ്പോള്‍ ബിജെപിയ്ക്ക് 57 സീറ്റുകളാണ് ലഭിക്കുകയെന്ന രീതിയിലും ചില സര്‍വ്വേകള്‍ വന്നിരുന്നു.

 പ്രചാരണത്തിന്

പ്രചാരണത്തിന്

അനുകൂല ഘടകങ്ങള്‍ ധാരാളം ഉണ്ടെന്നത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇതിനിടയില്‍ സംസ്ഥാനത്ത് പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ ഇന്നെത്തും.

 അഭിസംബോധന ചെയ്യും

അഭിസംബോധന ചെയ്യും

സാഗ്വാരയിലെ ദംഗര്‍പൂരില്‍ സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുക. റാഫേല്‍ ഇടപാട് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ രാഹുല്‍ പ്രചാരണത്തിനിടെ ആയുധമാക്കും.

 കൂടിക്കാഴ്ച

കൂടിക്കാഴ്ച

സംസ്ഥാനത്തെ സാഹചര്യങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി നേതാക്കളുമായും ചര്‍ച്ച നടത്തും. പരിപാടിക്ക് മൂന്ന് ലക്ഷം പേര്‍ എത്തുമെന്ന് പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് അറിയിച്ചിട്ടുണ്ട്.

ലൈംഗികവിദ്യാഭാസം എന്ന്‌ പറഞ്ഞൊരു സാധനം മലയാളികള്‍ക്ക് ബിൽകുൽ നഹീ.. വൈറലായി കുറിപ്പ്ലൈംഗികവിദ്യാഭാസം എന്ന്‌ പറഞ്ഞൊരു സാധനം മലയാളികള്‍ക്ക് ബിൽകുൽ നഹീ.. വൈറലായി കുറിപ്പ്

English summary
As election campaigning intensifies, Rahul Gandhi to visit Rajasthan on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X