കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന് പിന്നാലെ മലയാളികള്‍ അല്‍ ഖ്വയ്ദയിലേക്കും? അല്‍ നുസ്രയില്‍ ചേര്‍ന്നത് 2 യുവാക്കള്‍!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐസിസില്‍ ആറ് മലയാളികള്‍ ചേര്‍ന്നു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ അല്‍ ഖ്വയ്ദയുടെ പോഷക സംഘടനയായ അല്‍ നുസ്രയില്‍ രണ്ട് മലയാളികള്‍ ചേര്‍ന്നു എന്ന വാര്‍ത്തയാണ് പുതുവത്സര ദിനത്തില്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ ഇന്റലിജന്റ്‌സ് ബ്യൂറോയുടേതാണ് ഈ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്നും യുവാക്കള്‍ ഐസിസിലേക്ക് ചേരുന്നതിനെ വളരെ ആശങ്കയോടെയാണ് ഐ ബി കാണുന്നത്. അതിനിടയിലാണ് രണ്ട് മലയാളി യുവാക്കള്‍ അല്‍ നുസ്രയില്‍ ചേര്‍ന്നു എന്ന റിപ്പോര്‍ട്ട് പുറത്തവരുന്നത്. സിറിയയിലെ അല്‍ ഖ്വായ്ദയുടെ പോഷക സംഘടനയാണ് ജബാത് അല്‍ നുസ്ര. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കേരളത്തില്‍ നിന്നുള്ള രണ്ട് യുവാക്കള്‍ അല്‍ നുസ്രയില്‍ ചേര്‍ന്നത്.

കൂടുതല്‍ ആളുകള്‍?

കൂടുതല്‍ ആളുകള്‍?

ഈ രണ്ട് പേരെ കൂടാതെ കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ അല്‍ നുസ്ര ശ്രമം നടത്തുന്നുണ്ടെന്നാണ് ഐ ബി റിപ്പോര്‍ട്ട്. അല്‍ ഖ്വായ്ദയുടെ ആശയങ്ങളോട് താല്‍പര്യമുള്ള യുവാക്കള്‍ കേരളത്തിലുണ്ടത്രെ.

ലക്ഷ്യം ഇന്ത്യക്കാരോ

ലക്ഷ്യം ഇന്ത്യക്കാരോ

അഫ്ഗാനിസ്ഥാനില്‍ അല്‍ ഖ്വായ്ദ അടുത്തിടെ തങ്ങളുടെ ക്യാംപുകള്‍ സജീവമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ യുവാക്കളെ കൂടുതലായി ആകര്‍ഷിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് അറിയുന്നു.

 സൂചനങ്ങള്‍ ഇങ്ങനെ

സൂചനങ്ങള്‍ ഇങ്ങനെ

ഉത്തര്‍ പ്രദേശിലും ഒഡീഷയിലും അല്‍ ഖ്വായ്ദ ക്യാംപുകള്‍ അടുത്തിടെ സുരക്ഷാ സേന തകര്‍ത്തിരുന്നു. ഇതാണ് ഇന്ത്യന്‍ യുവാക്കളെ അല്‍ ഖ്വായ്ദ ലക്ഷ്യമിടുന്നു എന്ന സംശയം ബലപ്പെടുത്തിയത്.

കാര്യങ്ങള്‍ വ്യക്തമല്ല

കാര്യങ്ങള്‍ വ്യക്തമല്ല

പണത്തിന് വേണ്ടിയാണോ അതോ ആശയങ്ങളില്‍ ആകൃഷ്ടരായാണോ രണ്ട് മലയാളി യുവാക്കള്‍ അല്‍ നുസ്രയില്‍ ചേര്‍ന്നത് എന്നത് വ്യക്തമല്ലത്രെ.

ഐസിസിലേക്ക്

ഐസിസിലേക്ക്

ആറ് മലയാളികള്‍ ഐസിസില്‍ ചേര്‍ന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇനി ഐബിയുടെ നിരീക്ഷണം ഐസിസിനൊപ്പം അല്‍ ഖ്വയ്ദയിലേക്കും നീളും എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
The Indian Intelligence Bureau officials and the police force which has done a commendable job in trapping scores of youth trying to join the ISIS will have another issue to deal with in 2016.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X