കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് വിഭജനത്തില്‍ ബിജെപിയെ തള്ളി ശിവസേന; താമര വാടുമോ? നായിഡുവിനെ സന്ദര്‍ശിച്ചതിന് പിന്നില്‍...

Google Oneindia Malayalam News

മുംബൈ: ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ശിവസേന സ്വീകരിക്കുന്ന പല നിലപാടും മോദിക്കും അമിത് ഷാക്കുമെതിരാണ്. റാഫേല്‍ യുദ്ധവിമാന ഇടപാട് ഉള്‍പ്പെടെ വിവാദങ്ങളിലെല്ലാം ശിവസേനയ്ക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ സ്വരമാണുള്ളത്. പ്രശ്‌നങ്ങള്‍ ഏറെയുണ്ടെങ്കിലും ശിവസേനയുമായി സഖ്യം ചേരുമെന്നും സീറ്റ് വിഭജന കരാറില്‍ എത്തിയെന്നുമാണ് ബിജെപി കഴിഞ്ഞദിവസം അറിയിച്ചത്. എന്നാല്‍ ബിജെപി വാദത്തെ തള്ളി ശിവസേന രംഗത്തെത്തിയിരിക്കുന്നു.

മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് വേണ്ടി ശ്രമിക്കുന്ന ടിഡിപി അധ്യക്ഷന്റെ സമര പന്തലില്‍ ശിവസേന നേതാക്കള്‍ സന്ദര്‍ശനം നടത്തിയത് ബിജെപിക്കുള്ള താക്കീതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നു. ശിവസേനയുമായി സഖ്യമുണ്ടാക്കിയില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ മികച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിക്കാതെ വരും. അതാകട്ടെ വീണ്ടും ഭരണം സ്വപ്‌നം കാണുന്ന മോദിക്ക് തിരിച്ചടിയുമാകും....

ടിഡിപിക്ക് പിന്തുണ

ടിഡിപിക്ക് പിന്തുണ

ആന്ധ്രപ്രദേശില്‍ ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു ടിഡിപി. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കാമെന്ന വാഗ്ദാനം ബിജെപി പാലിച്ചില്ല. ടിഡിപി സഖ്യം വിട്ടു. കഴിഞ്ഞദിവസം ദില്ലിയില്‍ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ഉപവാസ സമരം അനുഷ്ടിച്ചു. പിന്തുണയുമായി ശിവസേന എത്തി.

 ശിവസേന പത്രം പറയുന്നത്

ശിവസേന പത്രം പറയുന്നത്

ടിഡിപിയോടുള്ള അനുഭാവം പ്രകടിപ്പിക്കുകയാണ് ശിവസേന ചെയ്തതെന്ന് പാര്‍ട്ടി പത്രം വ്യക്തമാക്കുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്താണ് ടിഡിപി അധ്യക്ഷന്റെ സമര പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സഖ്യകക്ഷികളെ ബിജെപി മതിയായ രീതിയില്‍ പരിഗണിക്കുന്നില്ലെന്ന് ശിവസേന കുറ്റപ്പെടുത്തി.

പിന്തുണ കിട്ടുമെന്ന് ഉറപ്പില്ല

പിന്തുണ കിട്ടുമെന്ന് ഉറപ്പില്ല

നായിഡു പ്രമുഖനായ നേതാവായിരുന്നുവെന്ന് ശിവസേന പറയുന്നു. എത്ര പെട്ടെന്നാണ് അദ്ദേഹത്തെ വേണ്ടാതായത്. തിരഞ്ഞെടുപ്പിന് ശേഷം മതിയായ ഭൂരപക്ഷം ലഭിച്ചില്ലെങ്കില്‍ ടിഡിപിയുടെ സഹായം കിട്ടുമെന്ന് യാതൊരു ഉറപ്പും ഇപ്പോഴില്ലെന്നും ശിവസേന കുറ്റപ്പെടുത്തി. ബിജെപിയുടെ നിലപാടാണ് എല്ലാത്തിനും കാരണമെന്നും ശിവസേന പറയുന്നു.

സീറ്റ് വിഭജന കരാര്‍ ആയില്ല

സീറ്റ് വിഭജന കരാര്‍ ആയില്ല

പ്രശ്‌നങ്ങള്‍ ഏറെയുണ്ടെങ്കിലും ശിവസേനയുമായി സീറ്റ് വിഭജന കരാറില്‍ എത്തിയെന്നാണ് കഴിഞ്ഞദിവസം ബിജെപി നേതാക്കള്‍ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം ശിവസേന തള്ളി. ബിജെപിയുമായി സീറ്റ് വിഭജന കരാറില്‍ എത്തിയിട്ടില്ലെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

 ഉദ്ധവ് താക്കറെയുടെ റാലി

ഉദ്ധവ് താക്കറെയുടെ റാലി

ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ രണ്ടുദിവസത്തിനകം മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിക്കും. റാലിയില്‍ ബിജെപി സഖ്യത്തിന്റെ ഭാവി സംബന്ധിച്ച് അദ്ദേഹം പ്രഖ്യാപനം നടത്തുമെന്നാണ് ശിവസേനാ നേതാക്കള്‍ പറയുന്നത്. ഉദ്ധവ് താക്കറെയുടെ നിലപാട് അന്തിമമായിരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

വാക് യുദ്ധം ഇങ്ങനെ

വാക് യുദ്ധം ഇങ്ങനെ

സീറ്റ് വിഭജന ചര്‍ച്ച ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. സീറ്റിന്റെ എണ്ണത്തില്‍ ഇരുപാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നതയില്ല- എന്നാണ് ബിജെപി മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. എന്നാല്‍ ശിവസേന ബിജെപിക്കെതിരെ സംസാരിക്കണമെങ്കില്‍ വ്യക്തമായ കാരണമുണ്ടാകുമെന്നും അതിന് പരിഹാരം കാണുംവരെ സഖ്യം സാധ്യമല്ലെന്നും ശിവസേനാ നേതാക്കള്‍ പ്രതികരിച്ചു.

റിപ്പോര്‍ട്ട് കെട്ടിച്ചമച്ചത്

റിപ്പോര്‍ട്ട് കെട്ടിച്ചമച്ചത്

റാഫേല്‍ ഇടപാടിലും ബിജെപിയെ വിമര്‍ശിച്ച് ശിവസേന രംഗത്തുവന്നു. സിഎജി റിപ്പോര്‍ട്ടിന്റെ സുതാര്യതയെ അവര്‍ ചോദ്യം ചെയ്തു. റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാകാമെന്ന് ശിവസേന അഭിപ്രായപ്പെട്ടു. റാഫേല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം എന്തുകൊണ്ട് ബിജെപി അംഗീകരിക്കുന്നില്ലെന്ന് ശിവസേനാ വക്താവ് മനീഷ കയാന്‍ദെ ചോദിച്ചു.

സൗദി അറേബ്യയ്ക്ക് കനത്ത തിരിച്ചടി; കരിമ്പട്ടികയില്‍, ഇടപാടുകള്‍ നിലയ്ക്കും!! പദ്ധതികള്‍ പാളുംസൗദി അറേബ്യയ്ക്ക് കനത്ത തിരിച്ചടി; കരിമ്പട്ടികയില്‍, ഇടപാടുകള്‍ നിലയ്ക്കും!! പദ്ധതികള്‍ പാളും

ബിജെപിക്ക് ഇരുട്ടടിയായി പ്രതിപക്ഷനീക്കം; ചുമതല രാഹുലിനെന്ന് മമത, തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യംബിജെപിക്ക് ഇരുട്ടടിയായി പ്രതിപക്ഷനീക്കം; ചുമതല രാഹുലിനെന്ന് മമത, തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം

English summary
As if sky has fallen: Sena's dig at BJP after row over its leader meeting Naidu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X