കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊസൂളിൽ കാണാതായ ഇന്ത്യക്കാർ എവിടെ, ഡിഎന്‍എ ശേഖരിക്കുന്നു, ആശങ്കയിൽ ബന്ധുക്കൾ

കുടുംബാംഗങ്ങളിൽ നിന്ന് വിദേശകാര്യ മന്ത്രാലയം ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നു.

  • By Ankitha
Google Oneindia Malayalam News

ദില്ലി: മൂന്ന് വർഷങ്ങൾക്കു മുൻപ് മെസൂളിൽ കാണാതായ ഇന്ത്യക്കാരെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കുന്നു. ഇതിന്റെ ഭാഗമായി ഇവരുടെ കുടുംബാംഗങ്ങളിൽ നിന്ന് വിദേശകാര്യ മന്ത്രാലയം ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നു.

വിജയ് ക്രിസ്ത്യാനി... മെർസർ വിവാദം കത്തുന്നു; സിനിമയ്ക്ക് വൻ പിന്തുണ, വെട്ടിലായി ബിജെപിവിജയ് ക്രിസ്ത്യാനി... മെർസർ വിവാദം കത്തുന്നു; സിനിമയ്ക്ക് വൻ പിന്തുണ, വെട്ടിലായി ബിജെപി

ശേഖരിച്ച സാമ്പിളുകൾ സിറിയയിലേക്കും ഇറാഖിലേക്കും അയക്കും. ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് മോചിപ്പിച്ച അളുകളുമായും കണ്ടെടുത്ത മൃതദേഹങ്ങളുമായും ഒത്തു നോക്കാനാണ് ഡ്എൻഎ സാമ്പിളുകൾ അയക്കുന്നത്.

 രാഹുലിന്റെ വിശ്വസ്തൻ ബിജെപിയിൽ, മോദിയുടെ വിശ്വസ്തൻ കോൺഗ്രസിൽ, അണിയറയിൽ കളികൾ ഇങ്ങനെ... രാഹുലിന്റെ വിശ്വസ്തൻ ബിജെപിയിൽ, മോദിയുടെ വിശ്വസ്തൻ കോൺഗ്രസിൽ, അണിയറയിൽ കളികൾ ഇങ്ങനെ...

കാണാതായവർ മരിച്ചിട്ടില്ല

കാണാതായവർ മരിച്ചിട്ടില്ല

മൊസൂളിൽ നിന്ന് കാണാതായ ഇന്ത്യക്കാരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. എന്നാൽ തെളിവുകൾ ലഭിക്കാത്തിടതതോളം കാലം 39 പേർ മരിച്ചെന്ന അനുമാനത്തിലെത്തുന്നത് പാപനമാണെന്നും സുഷമ പറഞ്ഞു.

 വിവരം ഉടൻ ലഭിക്കും

വിവരം ഉടൻ ലഭിക്കും

മെസൂളിലെ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും. ഡിഎൻഎ സാമ്പിളുകൾ ലഭിച്ചാൽ അവിടെ കസ്റ്റഡിയിലുള്ള ആളുകളുമായും കൊല്ലപ്പെട്ട മൃതദേഹങ്ങളുമായും ഒത്തു നോക്കി മരിച്ചോ ഇല്ലയോ എന്ന തീരുമാനത്തിലെത്തന്‍ കഴിയും', വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

 കൂടുതൽ പഞ്ചാബികൾ

കൂടുതൽ പഞ്ചാബികൾ

ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയതിൽ ഭൂരിഭാഗം പേരും പഞ്ചാബികളാണ്. അതിനാൽ തന്നെ സാമ്പിളുകൾ ശേഖരിക്കാൻ പഞ്ചാബ് സർക്കാരിനു വിദേശകാര്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഏഴു കുടുബാംഗങ്ങൾ രക്ത സാമ്പിൾ നൽകിയിട്ടുണ്ട്.

രണ്ടു സാമ്പിൾ വീതം

രണ്ടു സാമ്പിൾ വീതം

വിദേശകാര്യ മന്ത്രാലയം തഹസിൽദാർക്കും പഞ്ചാബ് സർക്കാരിനും അയച്ച കത്തിൽ രണ്ടു സാമ്പിൾ വീതം ഒരോ ആളുകളുടെ ബന്ധുക്കളിൽ നിന്ന് ശേഖരിക്കാൻ പറയുന്നുണ്ട്. ഒന്ന് ബാഗ്ദാദിലേക്കും മറ്റൊന്നു സർക്കാരിന് സർക്കാരിനുമാണ്,

മൃതദേഹങ്ങൾ കണ്ടെത്തി

മൃതദേഹങ്ങൾ കണ്ടെത്തി

ഐസിസിന്റെ പിടിയിൽ നിന്ന് സ്വാതന്ത്രമായ മൊസൂളിലെ ബാദുഷിൽ നിന്നുമായു കൂട്ടകുഴിമാടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയുള്ള മൃതദേഹാവശിഷ്ടങ്ങളുമായി സാമ്പിളുകൾ ഒത്തു നോക്കും.

 മൂന്ന് വർഷം മുൻപ് കാണാതായി

മൂന്ന് വർഷം മുൻപ് കാണാതായി

2014 ജൂണിലാണ് ഐസിസ് 40 പേരെ തട്ടിക്കൊണ്ടു പോകുന്നത്. ഇതിൽ നിന്ന് ഒരാൾ അതിസാഹസികമായി രക്ഷപ്പെട്ടിരുന്നു. എന്നാൽ ബാക്കിയുണ്ടായിരുന്ന 30 പേരെ ഐഎസ് വെടിവെച്ച് കൊന്നു എന്നാണ് ഇയാള്‍ സര്‍ക്കാരിനോട് പറഞ്ഞത്. എന്നാല്‍ ഇത് വിദേശ കാര്യ മന്ത്രാലയം കണക്കിലെടുത്തിട്ടില്ല.

English summary
Ministry of External Affairs is gathering DNA samples of the families of the 39 missing Indians who were believed to have been captured by Islamic State (IS) militants from Mosul more than three years ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X