കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍പേഷ്, താങ്കള്‍ ബിജെപിയില്‍ ചേരരുതെന്ന് ജിഗ്നേഷ്, കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കുമെന്ന് ഹാര്‍ദിക്

Google Oneindia Malayalam News

ദില്ലി: ഗുജറാത്തിലെ ഒബിസി നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായിരുന്നു കഴിഞ്ഞദിവസത്തെ വാര്‍ത്ത. കോണ്‍ഗ്രസ് തന്റെ സമുദായത്തെ അവഗണിക്കുന്നുവെന്നാണ് അല്‍പേഷ് ആരോപിച്ചത്. അല്‍പേഷ് ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകുണ്ടായിരുന്നു. എന്നാല്‍ ഒരിക്കലും ബിജെപിയില്‍ ചേരരുതെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി ഉപദേശിച്ചു.

hardic

അല്‍പേഷിനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്ന് പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന പട്ടേല്‍ നേതാവാണ് ഹാര്‍ദിക്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം ജാംനഗര്‍ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ ശ്രമിച്ചെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ടത് കാരണം സാധിച്ചില്ല.

രാധന്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയും ഒബിസി നേതാവുമാണ് അല്‍പേഷ് താക്കൂര്‍. ബുധനാഴ്ചയാണ് ഇദ്ദേഹം പാര്‍ട്ടി വിട്ടത്. മറ്റു രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാരും ഇദ്ദേഹത്തോടൊപ്പം രാജിവച്ചിട്ടുണ്ട്. സമുദായ നേതാക്കളെ കോണ്‍ഗ്രസ് അവഗണിക്കുന്നുവെന്നാണ് എംഎല്‍എമാരുടെ ആക്ഷേപം.

രാഹുല്‍ ഗാന്ധിയെ വധിക്കാന്‍ ശ്രമം? ലേസര്‍ മുഖത്ത് പതിച്ചത് ഏഴ് തവണ, രണ്ടുതവണ ചെന്നിയില്‍!!രാഹുല്‍ ഗാന്ധിയെ വധിക്കാന്‍ ശ്രമം? ലേസര്‍ മുഖത്ത് പതിച്ചത് ഏഴ് തവണ, രണ്ടുതവണ ചെന്നിയില്‍!!

അല്‍പേഷുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്. തിരിച്ചുകൊണ്ടുവരും. ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കും. അദ്ദേഹത്തിന്റെ അസംതൃപ്തി തനിക്ക് അറിയാം. അദ്ദേഹവുമായി സംസാരിക്കുമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

അല്‍പേഷ് ഒരിക്കലും ബിജെപിയില്‍ ചേരരുതെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി എംഎല്‍എ ഉപദേശിച്ചു. പട്ടേല്‍ സമുദായത്തെ സംഘടിപ്പിച്ച് ഹാര്‍ദിക് പട്ടേലും താക്കൂര്‍ സമുദായത്തെ സംഘടിപ്പിച്ച് അല്‍പേഷ് താക്കൂറും ദളിത് സമുദായത്തെ സംഘടിപ്പിച്ച് ജിഗ്നേഷ് മേവാനിയും സംഘടിച്ചത് ഗുജറാത്തില്‍ ബിജെപിക്ക് കനത്ത വെല്ലുവിളിയായിരുന്നു.

English summary
As Jignesh Advises Alpesh Thakor to Not Join BJP, Hardik Patel Tries to Bring Him Back to Congress Fold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X