തെരുവിൽ പിഞ്ചുശരീരങ്ങൾ..അമ്മമാരുടെ കണ്ണീര്...യോഗിക്ക് വിഷയം ശ്രീകൃഷ്ണ ജയന്തി...!!
ഗോരഖ്പൂര്‍: എല്ലാക്കാലത്തും ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളുടെ മുന്‍ഗണന ഹിന്ദുത്വത്തിന് തന്നെയാണ്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ എഴുപതോളം പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച ഞെട്ടല്‍ മാറുന്നതിന് മുന്‍പേ സര്‍ക്കാര്‍ ചെയ്യുന്നതെന്തെന്ന് കേട്ടാല്‍ അമ്പരന്ന് പോകും. രാജ്യം മുഴുവന്‍ ഉത്തര്‍പ്രദേശിലെ ദുരന്തത്തില്‍ അനുശോചിക്കുമ്പോള്‍ സംസ്ഥാനത്ത് ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാനാണ് ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി സുല്‍ഖാന്‍ സിംഗിനാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മുഖ്യമന്ത്രി കൈമാറിയിരിക്കുന്നത്.

ഡിജിപിക്ക് നല്‍കിയ ഉത്തരവില്‍ ശ്രീകൃഷ്ണ ജയന്തി വളരെ പ്രധാനപ്പെട്ട ആഘോഷമാണെന്നും വിപുലമായി ആഘോഷം സംഘടിപ്പിക്കാന്‍ പോലീസ് ശ്രമിക്കണം എന്നുമാണ് മുഖ്യമന്ത്രി യോഗിയുടെ നിര്‍ദേശം. ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ കൊണ്ടാണെന്ന് വാദിക്കുന്ന സര്‍ക്കാര്‍ ഇതുവരെ ഒരു ദിവസത്തെ ദുഖാചരണം പോലും പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തില്‍ ഒരു അനുശോചനക്കുറിപ്പ് പോലും ഇതുവരെ പുറത്തിറക്കിയിട്ടില്ല എന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. യോഗി സര്‍ക്കാരിനെതിര സംസ്ഥാനത്തിനകത്തും പാര്‍ട്ടിക്കകത്തും തന്നെ പ്രതിഷേധങ്ങള്‍ ഉയരുകയാണ്.












Click it and Unblock the Notifications