കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെദ്യൂരപ്പയുടെ പ്രവചനം ഫലിച്ചു; കര്‍ണാടകയില്‍ വന്‍ വിവാദം; രാജിപ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംഎല്‍എ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് റിപ്പോര്‍ട്ട്. ഓപറേഷന്‍ താമരയ്ക്ക് വീണ്ടും അവസരം ഒരുങ്ങുന്നു. സൂചന നല്‍കിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ ചില പ്രവചനങ്ങള്‍ നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസിലെ പ്രബലനായ എംഎല്‍എ രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ചു.

അവസരം മുതലെടുത്ത് ബിജെപി നേതൃത്വം കളിച്ചാല്‍ കര്‍ണാടകയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുമ്പ് തന്നെ വിവാദം ശക്തിപ്പെടുമെന്നാണ് സൂചന. ഒട്ടേറെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയുള്ള കോടീശ്വരനായ രമേശ് ജാര്‍ഖിഹോളിയാണ് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ഇദ്ദേഹത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ.....

 നേതൃത്വത്തിന്റെ നിലപാടില്‍

നേതൃത്വത്തിന്റെ നിലപാടില്‍

കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ അസംതൃപ്തനാണ് രമേശ് ജാര്‍ഖിഹോളി എംഎല്‍എ. ഇദ്ദേഹം രാജിപ്രഖ്യാപിച്ചതാണ് പുതിയ വിവാദം. രാജിയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് രമേശ് ജാര്‍ഖിഹോളി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ മന്ത്രിസഭാംഗം

നേരത്തെ മന്ത്രിസഭാംഗം

നേരത്തെ മന്ത്രിസഭാംഗമായിരുന്നു രമേശ് ജാര്‍ഖിഹോളി. ഇദ്ദേഹത്തെ പിന്നീട് കോണ്‍ഗ്രസ് നേതൃത്വം മാറ്റുകയായിരുന്നു. അന്ന് മുതല്‍ നിലനില്‍ക്കുന്ന അതൃപ്തിയാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്.

 എംഎല്‍എ പറഞ്ഞത്

എംഎല്‍എ പറഞ്ഞത്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് രാജിവയ്ക്കുന്ന കാര്യം എംഎല്‍എ പ്രഖ്യാപിച്ചത്. സാങ്കേതികമായി താന്‍ ഇപ്പോള്‍ കോണ്‍ഗ്രസുകാരനാണ്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് രമേശ് ജാര്‍ഖിഹോളി പറഞ്ഞു.

യെദ്യൂരപ്പയുടെ പ്രവചനം

യെദ്യൂരപ്പയുടെ പ്രവചനം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ തകരുമെന്ന് ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പ പ്രവചിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തൊട്ടുപിന്നാലെയാണ് എംഎല്‍എയുടെ രാജിപ്രഖ്യാപനം.

സര്‍ക്കാരില്‍ ഞെട്ടല്‍

സര്‍ക്കാരില്‍ ഞെട്ടല്‍

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് രമേശ് ജാര്‍ഖിഹോളിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ രമേശ് പങ്കെടുത്തിരുന്നില്ല. എന്നാല്‍ പ്രാദേശിക നേതാക്കള്‍ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. ബിജെപി സ്ഥാനാര്‍ഥിക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

സഹോദരനെ മന്ത്രിയാക്കി

സഹോദരനെ മന്ത്രിയാക്കി

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ രൂപീകരിച്ച വേളയില്‍ മന്ത്രിസഭാംഗമായിരുന്നു രമേശ് ജാര്‍ഖിഹോളി. എന്നാല്‍ അധികം വൈകാതെ അദ്ദേഹത്തെ കോണ്‍ഗ്രസ് നേതൃത്വം മാറ്റി. സഹോദരന്‍ സതീഷ് ജാര്‍ഖിഹോളിക്ക് മന്ത്രിപദവി നല്‍കുകയും ചെയ്തു.

 അഞ്ച് ജാര്‍ഖിഹോളിക്കാര്‍

അഞ്ച് ജാര്‍ഖിഹോളിക്കാര്‍

അഞ്ച് ജാര്‍ഖിഹോളി സഹോദരങ്ങളും വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരാണ്. കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ ശക്തരായ ഇവര്‍ വാല്‍മീകി/നായക വിഭാഗത്തില്‍ പെട്ടവരാണ്. പട്ടിക ജാതി ഗണത്തിലാണ് വാല്‍മീകി ഉള്‍പ്പെടുക.

 ഇരുപാര്‍ട്ടിയിലും ശക്തര്‍

ഇരുപാര്‍ട്ടിയിലും ശക്തര്‍

രമേശ് ജാര്‍ഖിഹോളിയാണ് മൂത്ത സഹോദരന്‍. ഇദ്ദേഹവും സതീഷ് ജാര്‍ഖിഹോളിയും കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്നാല്‍ മറ്റു രണ്ടു സഹോദരങ്ങളായ ബാലചന്ദ്രയും ഭീംഷിയും ബിജെപി നേതാക്കളാണ്, ബാലചന്ദ്ര എംഎല്‍എയുമാണ്. ഇളയ സഹോദരന്‍ ലഗാന്‍ കോണ്‍ഗ്രസ് അനുഭാവിയാണ്.

സിദ്ദരാമയ്യയുടെ അടുത്ത സഹായി

സിദ്ദരാമയ്യയുടെ അടുത്ത സഹായി

മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ അടുത്ത സഹായിയാണ് സതീഷ് ജാര്‍ഖിഹോളി. ഗോകാക് മണ്ഡലത്തില്‍ നിന്ന് ജയിച്ച വ്യക്തിയാണ് രമേശ് ജാര്‍ഖിഹോളി. ഇദ്ദേഹം രാജിവെച്ചാല്‍ ഇളയ സഹോദരന്‍ ലഗാന്‍ മണ്ഡലത്തില്‍ ജനവിധി തേടുമെന്ന് സതീഷ് പ്രഖ്യാപിച്ചു.

സര്‍ക്കാരിനെ താഴെയിറക്കാന്‍

സര്‍ക്കാരിനെ താഴെയിറക്കാന്‍

രമേശ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിനെ താഴെയിറക്കാനാണ് ശ്രമം. രണ്ടുതവണ സര്‍ക്കാരിനെതിരെ രമേശ് പ്രവര്‍ത്തിച്ചു. അദ്ദേഹം പാര്‍ട്ടിയില്‍ ഇല്ല എന്നാണ് ഇപ്പോള്‍ കരുതുന്നത്. രമേശിനെതിരെ ശക്തമായ നടപടി എടുക്കണമെന്നും സതീഷ് ആവശ്യപ്പെട്ടു.

കളിക്കുന്നത് മറ്റൊരാള്‍

കളിക്കുന്നത് മറ്റൊരാള്‍

രമേശിന്റെ മരുമകന്‍ അംബിരയ പാട്ടീല്‍ ആണ് കോണ്‍ഗ്രസിനെതിരായ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. കോണ്‍ഗ്രസിന്റെ ഒരു പരിപാടിയിലും രമേശ് ഇപ്പോള്‍ പങ്കെടുക്കുന്നില്ല. അദ്ദേഹം രാജിവെച്ചാല്‍ മേഖലയില്‍ കോണ്‍ഗ്രസില്‍ വന്‍ ഇളക്കമുണ്ടാകുമെന്നാണ് കരുതുന്നത്.

രാജിവെക്കുന്ന രണ്ടാം എംഎല്‍എ

രാജിവെക്കുന്ന രണ്ടാം എംഎല്‍എ

കഴിഞ്ഞ മാസം കോണ്‍ഗ്രസ് എംഎല്‍എ ഉമേഷ് ജാദവ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. രമേശ് ജാര്‍ഖിഹോളി കൂടി രാജിവെച്ചാല്‍ കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഇരട്ടിയാകും. ഉമേഷ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മല്‍സരിച്ചു. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ മെയ് 19നാണ് ഉപതിരഞ്ഞെടുപ്പ്.

ദില്ലിയില്‍ ബിജെപിയുടെ അടിവേരിളക്കി രാഹുല്‍; ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചൗക്കിദാര്‍ ഇല്ലദില്ലിയില്‍ ബിജെപിയുടെ അടിവേരിളക്കി രാഹുല്‍; ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചൗക്കിദാര്‍ ഇല്ല

ദില്ലിയില്‍ അവസാന നിമിഷം വീണ്ടും ട്വിസ്റ്റ്; സഖ്യത്തിന് തയ്യാറെന്ന് രാഹുല്‍, ഒരു ഉപാധി മാറ്റണംദില്ലിയില്‍ അവസാന നിമിഷം വീണ്ടും ട്വിസ്റ്റ്; സഖ്യത്തിന് തയ്യാറെന്ന് രാഹുല്‍, ഒരു ഉപാധി മാറ്റണം

English summary
As Polls Wrap Up in Karnataka, Congress MLA Jolts Coalition With Resignation Threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X