Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയ പ്രവേശനം നടത്തിയ പ്രിയങ്കയോട് ഭര്‍ത്താവ് റോബേര്‍ട്ട് വധ്ര പറഞ്ഞത്... ഫേസ്ബുക്ക് പോസ്റ്റ്

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം ഏറെ നാളായി ഉയര്‍ന്ന ആവശ്യമായിരുന്നു. ഒടുവില്‍ നിര്‍ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തന്നെ കോണ്‍ഗ്രസിനെ ഉയരത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അവര്‍ എത്തിയിരിക്കുകയാണ്. എഐസിസിയുടെ ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്കയെ നിയമിച്ചിരിക്കുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്.

vadrarahul-1548242935.jp

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ രാഹുല്‍ വാഴ്ത്തിയത് ഇങ്ങനെയായിരുന്നു ' പ്രിയങ്ക കഴിവുറ്റ നേതാവാണ്. സഹോദരി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണ്". അതേസമയം ഭാര്യയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ഭര്‍ത്താവ് റോബേര്‍ട്ട് വധ്രയ്ക്കും ഉണ്ട് ചിലത് പറയാന്‍. ഭാര്യയെ വാഴ്ത്തിഅദ്ദേഹം തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ ' അഭിനന്ദനങ്ങള്‍ പി.. ജീവിതത്തിലെ എല്ലാഘട്ടത്തിലും ഒപ്പമുണ്ടാകും.. കഴിവിന്‍റെ പരമാവധി മികച്ചത് ചെയ്യാന്‍ സാധിക്കട്ടെ! വധ്ര കുറിച്ചു.

47 കാരിയായ പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും നോക്കിക്കാണുന്നത്. എൈസിസി ജനറല്‍ സെക്രട്ടറി എന്നതിനപ്പുറം റായ്ബറേലിയില്‍ പ്രിയങ്ക സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളും ഉയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+