കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേൽ പറന്നിറങ്ങി, സംസ്കൃതത്തിൽ മോദിയുടെ സ്വാഗതം, ചൈനയ്ക്ക് രാജ്നാഥ് സിംഗിന്റെ മുന്നറിയിപ്പ്

Google Oneindia Malayalam News

ദില്ലി: റാഫേല്‍ വിമാനങ്ങളെ സംസ്‌കൃതത്തില്‍ വരവേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ സുരക്ഷയെ കുറിച്ചുളള വാചകങ്ങളാണ് നരേന്ദ്ര മോദി സംസ്‌കൃതത്തില്‍ ട്വീറ്റ് ചെയ്തത്. രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കാള്‍ വലിയ ധര്‍മ്മം മറ്റൊന്നില്ല. രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കാള്‍ മഹത്തായ വ്രതമില്ല. രാജ്യസംരക്ഷണത്തേക്കാള്‍ വലിയ കര്‍മ്മമില്ല എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

റാഫേല്‍ നിലം തൊട്ടതിന് പിറകേ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനയ്ക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തി. രാജ്യത്തിന്റെ വ്യോമസേനയ്ക്ക് റാഫേല്‍ വിമാനങ്ങള്‍ കരുത്ത് പകരുമെന്ന് രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. ഏത് തരം ഭീഷണിയേയും ചെറുക്കാന്‍ റാഫേല്‍ ശക്തി പകരുമെന്നും പ്രതിരോധ മന്ത്രി പ്രതികരിച്ചു.

modi

Recommended Video

cmsvideo
Why Rafale jet took three days to land in India | Oneindia Malayalam

ഫ്രഞ്ച് സര്‍ക്കാരുമായുളള കരാര്‍ വഴി റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുളള ശരിയായ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ടത് കാരണമാണ് വിമാനങ്ങളെത്തിക്കാനായത് എന്നും പ്രധാനമന്ത്രിയുടെ നിശ്ചയധാര്‍ഡ്യത്തെ അഭിനന്ദിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ വ്യോമസേനയുടെ ഈ നേട്ടത്തില്‍ ആര്‍ക്കെങ്കിലും ആശങ്ക ഉണ്ടാകുന്നുവെങ്കില്‍ അത് നമ്മുടെ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മാത്രമാണെന്നും പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു. ചൈനയുടെ പേര് പറയാതെ പരോക്ഷമായാണ് രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്.

 വിമതർക്ക് മുന്നിൽ ഗെഹ്ലോട്ടിന്റെ ഓഫർ, കോൺഗ്രസിലേക്ക് തിരിച്ച് വരാം, പക്ഷേ ഒരു കണ്ടീഷൻ! വിമതർക്ക് മുന്നിൽ ഗെഹ്ലോട്ടിന്റെ ഓഫർ, കോൺഗ്രസിലേക്ക് തിരിച്ച് വരാം, പക്ഷേ ഒരു കണ്ടീഷൻ!

അതേസമയം റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുയര്‍ത്തി രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിട്ടുണ്ട്. മൂന്ന് ചോദ്യങ്ങളാണ് രാഹുല്‍ കേന്ദ്രത്തിന് നേര്‍ക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഓരോ വിമാനത്തിനും 526 കോടി രൂപയ്ക്ക് പകരം 1670 കോടി രൂപ ചിലവാക്കുന്നത് എന്തിനാണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. 126 റാഫേല്‍ വിമാനങ്ങള്‍ വാങ്ങേണ്ടയിടത്ത് 36 വിമാനങ്ങള്‍ മാത്രം വാങ്ങിയത് എന്തുകൊണ്ടെന്നും എച്ച്എഎല്ലിന് പകരം അനില്‍ അംബാനിക്ക് 30,000 കോടി രൂപയുടെ കരാര്‍ നല്‍കിയത് എന്തിനെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

മണിപ്പൂരിൽ കോൺഗ്രസിന്റെ പൂഴിക്കടകൻ! ബിജെപി സർക്കാരിനെ വീഴ്ത്തും; നിര്‍ണായക രാഷ്ട്രീയ നീക്കം!മണിപ്പൂരിൽ കോൺഗ്രസിന്റെ പൂഴിക്കടകൻ! ബിജെപി സർക്കാരിനെ വീഴ്ത്തും; നിര്‍ണായക രാഷ്ട്രീയ നീക്കം!

കോൺഗ്രസിന് അപകട മണി, മണിപ്പൂരിൽ മൂന്നിലൊരു ഭാഗം എംഎൽഎമാരും ബിജെപിയിലേക്ക്!കോൺഗ്രസിന് അപകട മണി, മണിപ്പൂരിൽ മൂന്നിലൊരു ഭാഗം എംഎൽഎമാരും ബിജെപിയിലേക്ക്!

'നരേന്ദ്ര മോദി തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ ഏറ്റുവാങ്ങാൻ ആയിരംവട്ടം ഒരുക്കം', തുറന്നടിച്ച് ജലീൽ!'നരേന്ദ്ര മോദി തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ ഏറ്റുവാങ്ങാൻ ആയിരംവട്ടം ഒരുക്കം', തുറന്നടിച്ച് ജലീൽ!

'സുശാന്തിനെ വഞ്ചിച്ചു, പണം തട്ടി'! റിയയ്ക്ക് എതിരെ അച്ഛന്റെ പരാതി, സുശാന്തിന്റെ മരണത്തിൽ ട്വിസ്റ്റ്!'സുശാന്തിനെ വഞ്ചിച്ചു, പണം തട്ടി'! റിയയ്ക്ക് എതിരെ അച്ഛന്റെ പരാതി, സുശാന്തിന്റെ മരണത്തിൽ ട്വിസ്റ്റ്!

English summary
As Rafale jets reaches India Pm Narendra Modi welcomes in Sanskrit and Rajnath Singh warns China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X