കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ബിജെപി അട്ടിമറി വിജയം നേടിയേക്കും! ഭരണ തുടര്‍ച്ചയ്ക്ക് സാധ്യത! ഞെട്ടിച്ച് സര്‍വ്വേ ഫലം

  • By Aami Madhu
Google Oneindia Malayalam News

രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം ഇന്ന് അവസാനിക്കും. വെള്ളിയാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ് ഉറച്ച് വിശ്വസിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് കോണ്‍ഗ്രസിന് ഈ ആത്മവിശ്വാസം നല്‍കുന്നത്. ഒന്ന് 1998 ന് ശേഷം ഭരിക്കുന്ന പാര്‍ട്ടിക്ക് ഭരണതുടര്‍ച്ച നല്‍കുന്ന രീതി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇല്ല. രണ്ട് വസുന്ധര രാജെ സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം ശക്തമാണ്. മൂന്ന് പുറത്തുവന്ന സര്‍വ്വേകള്‍ എല്ലാം കോണ്‍ഗ്രസിന് അനുകൂലമായി കാറ്റ് വീശുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

എന്നാല്‍ തിരഞ്ഞെടുപ്പ് രണ്ട് ദിവസം മാത്രം ശേഷിക്കേ കോണ്‍ഗ്രസിന്‍റെ നെഞ്ചിടിപ്പ് കൂട്ടുന്ന സര്‍വ്വേ ഫലമാണ് ഇന്ത്യാ ടുഡേയുടെ പൊളിറ്റിക്കല്‍ സ്റ്റോക് എക്സ്ചേഞ്ച് സര്‍വ്വേ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെയുള്ള സര്‍വ്വേകള്‍ കോണ്‍ഗ്രസിന് മാത്രമാണ് മുന്‍തൂക്കം പ്രവചിച്ചിരുന്നെങ്കില്‍ രാജസ്ഥാനില്‍ ബിജെപി അട്ടിമറി വിജയം നേടാനുള്ള സാധ്യത ഉണ്ടെന്ന സൂചനയാണ് സര്‍വ്വേ മുന്നോട്ട് വയ്ക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ

 തകര്‍ന്നടിഞ്ഞു

തകര്‍ന്നടിഞ്ഞു

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 163 സീറ്റുമായി 45 ശതമാനം വോട്ടും നേടിയാണ് വസുന്ധര രാജെ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. കോണ്‍ഗ്രസ് ആകട്ടെ വെറും 21 സീറ്റിലേക്ക് ഒതുങ്ങി. 33 ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ ആയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ അന്നുവരെ കണ്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിന് ഇത്.

 വോട്ടാക്കി മാറ്റാന്‍

വോട്ടാക്കി മാറ്റാന്‍

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലില്‍ എത്തി നില്‍ക്കെ ഈ നിയമസഭാ തിരഞ്ഞെടുപ്പ് ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. വസുന്ധര രാജ സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം തങ്ങള്‍ക്കനുകൂലമായ വോട്ടാക്കി മാറ്റാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും വികസന വിഷയങ്ങളോട് മുഖം തിരിച്ചെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കൊണ്ട് പിടിച്ച് പ്രചരണം നടത്തുന്നുണ്ട്.

 അനായാസ വിജയം അല്ല

അനായാസ വിജയം അല്ല

കോണ്‍ഗ്രസിന്‍റെ പ്രചരണങ്ങള്‍ എല്ലാം ഫലം കാണുമെന്ന രീതിയിലുള്ള സര്‍വ്വേകളായിരുന്നു ഇതുവരെ പുറത്തുവന്നത്. എന്നാല്‍ വോട്ടെടുപ്പിന് രണ്ട് ദിവസം മുന്‍പ് ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ടെന്ന രീതിയിലുള്ള സര്‍വ്വേ ഫലമാണ് ഇന്ത്യാ ടുഡേ പുറത്തുവിട്ടിരിക്കുന്നത്.

 അട്ടിമറി

അട്ടിമറി

പുതിയ സര്‍വ്വേ പ്രകാരം 45 ശതമാനം ആളുകള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുമ്പോള്‍ 44 ശതമാനം ആളുകള്‍ ഭരണ തുടര്‍ച്ചയ്ക്ക് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യാ ടുഡേ നടത്തിയ സര്‍വ്വേയില്‍ 43 ശതമാനം ആളുകളാണ് ഭരണം മാറണമെന്ന അഭിപ്രായം മുന്നോട്ട് വെച്ചത്. അതേസമയം 39 ശതമാനം ആളുകള്‍ മാത്രമായിരുന്നു ഭരണ തുടര്‍ച്ച ആവശ്യപ്പെട്ടത്.

 ഫോട്ടോ ഫിനിഷ്

ഫോട്ടോ ഫിനിഷ്

ഫോട്ടോ ഫിനിഷിങ്ങാണ് പുതിയ സര്‍വ്വേ സൂചിപ്പിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷമാണ് ബിജെപി അനുകൂല തരംഗങ്ങള്‍ ഉണ്ടായതെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. വിമത ശല്യം ബിജെപിയേക്കാള്‍ കോണ്‍ഗ്രസിനാണെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു മന്ത്രിയടക്കം നിരവധി സിറ്റിങ്ങ് എംഎല്‍മാര്‍ ബിജെപിക്ക് വിമത ഭീഷണി ഉയര്‍ത്തുന്നുണ്ട്. അതേസമയം കേഡര്‍ പാര്‍ട്ടിയായതിനാല്‍ വിമതഭീഷണി വിലപ്പോകില്ലെന്നാണ് ബിജെപിയും പങ്കുവെച്ച നിലപാട്.

 അനുകൂലമായി വോട്ട് ചെയ്യും

അനുകൂലമായി വോട്ട് ചെയ്യും

രജപുത്ര വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള നാഗ്പൂര്‍ ജില്ലയില്‍ നിന്നുള്ള മണ്ഡലങ്ങള്‍, ഐര്‍വാള്‍, ജയ്പൂരിലെ ദുന്തര്‍, ഷേഖാവതി, ഹാദോത്തി എന്നിവയും ബിജെപിക്ക് എതിരെ രംഗത്തെത്തുന്നുണ്ടെങ്കിലും മര്‍വാര്‍, മേവാര്‍, ജൈസല്‍മേര്‍, ബിക്കാനീര്‍ എന്നിവ ബിജെപിക്ക് അനുകൂലമായി തന്നെ നിലകൊള്ളുമെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

 പ്രബല വിഭാഗങ്ങള്‍ തുണയ്ക്കില്ല

പ്രബല വിഭാഗങ്ങള്‍ തുണയ്ക്കില്ല

അതസേമയം ജാതി സമവാക്യങ്ങള്‍ നിര്‍ണായകമായ രാജസ്ഥാനില്‍ പ്രബല വിഭാഗങ്ങള്‍ ബിജെപിക്കെതിരെ വോട്ടുചെയ്യുമെന്ന് സര്‍വ്വേയില്‍ പറയുന്നു. ജാട്ട്, ഗുജ്ജര്‍, രജപുത്രര്‍, മീണ എന്നിവരാണ് സംസ്ഥാനത്തെ പ്രബലരായ ജാതി വിഭാഗങ്ങള്‍. ജാട്ടുകള്‍ കോണ്‍ഗ്രസിനേയും മുന്നാക്ക വിഭാഗമായ രജപുത്രര്‍ ബിജെപിയേയും പിന്തുണയ്ക്കുന്നതാണ് സാധാരണ പതിവ്.

 രജപുത്രരും ബ്രാഹ്മണരും

രജപുത്രരും ബ്രാഹ്മണരും

എന്നാല്‍ ഇത്തവണ മീണ, ഗുജ്ജര്‍ എന്നീ സമുദായങ്ങള്‍ ബിജെപിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇവരെ കൂടാതെ ദളിത് മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങളും ബില്‍ , മേഖ്വല്‍ എന്നീ സമുദായങ്ങളും ബിജെപിക്കെതിരായി വോട്ടു ചെയ്യുമെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. അതേസമയം രജപുത്രരും ബ്രാഹമണരും ബിജെപിയെ തന്നെ പിന്തുണയ്ക്കുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

 കര്‍ഷകര്‍ കാലുവാരും

കര്‍ഷകര്‍ കാലുവാരും

ഒബിസി, ജാട്ട്, കുംകാര്‍, മാലി ,വൈശ്യ വിഭാഗങ്ങളുടെ വോട്ടും ബിജെപിക്ക് തന്നെ ലഭിക്കുമെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. കര്‍ഷകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും പ്രൊഫഷണലുകള്‍, യുവാക്കള്‍, വീട്ടമ്മമാര്‍ എന്നിവരുടെ പിന്തുണ ബിജെപി സര്‍ക്കാരിനാണെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

 സച്ചിനല്ല ഗെഹ്ലാട്ട്

സച്ചിനല്ല ഗെഹ്ലാട്ട്

നേരത്തേ പുറത്തുവന്ന സര്‍വ്വേകളില്‍ കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ടിനെയാണ് മുഖ്യമന്ത്രിയായി സാധ്യത കല്‍പിക്കുന്നത്. 35 ശതമാനം പേരാണ് ഗെഹ്ലോട്ടിനെ പിന്തുണച്ചത്. അതേസമയം 31 ശതമാനം പേര്‍ മാത്രമാണ് സച്ചിന്‍ പൈലറ്റിനെ പിന്തുണച്ചത്. ഗെഹ്ലോട്ടിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ കൂടുതല്‍ വോട്ടുകള്‍ പെട്ടിയിലാകുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍.

 മുഖ്യശത്രു

മുഖ്യശത്രു

അതേസമയം നിലവിലെ മുഖ്യമന്ത്രിയായ വസുന്ധര രാജയ്ക്ക് 11 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. അഞ്ച് തവണ നിയമസഭയിലേക്കും നാല് തവണ ലോക്സഭയിലേക്കും വിജയിച്ച് കയറിയ വസുന്ധര രാജ ഇത്തവണയും ജല്‍റപതാന്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. അതേസമയം വസുന്ധരയുമായി ഇടഞ്ഞ് പാര്‍ട്ടി വിട്ട മാനവേന്ദ്ര സിങ്ങാണ് വസുന്ധരയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്.

English summary
As Rajasthan waits to vote on Dec 7, BJP closes gap in final lap, says PSE poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X