കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിൻ സ്വീകരിക്കുക.. എടുപ്പിക്കുക... സുരക്ഷിതരാവുക; ഇത് രണ്ടാംപോരാട്ടമെന്ന് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ കൊറോണ വാക്സിന്റെ രണ്ടാം തരംഗത്തിന് തുടക്കം കുറിച്ചതിന് പിന്നാലെ വാക്സിനേഷൻ ദൌത്യത്തിന് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ. ഏപ്രിൽ 11 നും 14 നും ഇടയിൽ 4 ദിവസം നീളുന്ന 'ടിക്ക ഉത്സവ്' വാക്സിനേഷൻ ക്യാമ്പെയിൻ നടത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുമായി ബന്ധപ്പെട്ട നിരവധി നിർദ്ദേശങ്ങളും പ്രധാനമന്ത്രി നൽകിയിട്ടുണ്ട്. വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വ്യക്തി ശുചിത്വത്തിലും സാമൂഹിക ശുചിത്വത്തിലും ശ്രദ്ധ ചെലുത്താനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ ജെയ്ക്ക് അട്ടിമറിക്കും? ജെയ്ക്കിനെതിരെ പരാതിക്ക് പിറകെ ചര്‍ച്ചകള്‍പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ ജെയ്ക്ക് അട്ടിമറിക്കും? ജെയ്ക്കിനെതിരെ പരാതിക്ക് പിറകെ ചര്‍ച്ചകള്‍

കൊവിഡിനെതിരായ പോരാട്ടം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ജനങ്ങൾക്ക് മുമ്പിൽ നാല് നിർദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ട്. ഓരോ വ്യക്തിയും സ്വയം വാക്സിനെടുക്കാൻ തയ്യാറാവുന്നതിനൊപ്പം മറ്റൊരാളെ വാക്സിനെടുക്കാൻ സഹായിക്കണമെന്നാണ് ഇതിൽ ആദ്യത്തേത്. വിദ്യാഭ്യാസം കുറഞ്ഞ ആളുൾക്ക് വാക്സിനെക്കുറിച്ച് വലിയ ധാരണയുണ്ടാകാനുള്ള സാധ്യതയില്ലെന്നും ഇത്തരത്തിലുള്ള ഒരാളെയെങ്കിലും വാക്സിനെടുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 modi-12-150780

ഇതിനെല്ലാം പുറമേ കൊവിഡ് ബാധിച്ച വ്യക്തിയ്ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. കൊവിഡിനെക്കുറിച്ചും കൊവിഡ് ചികിത്സയെക്കുറിച്ചും അറിവില്ലാത്തവരിൽ അവബോധം സൃഷ്ടിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഓരോരുത്തരും നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാൾ മാസ്ക് ധരിക്കാൻ തയ്യാറായാൽ അയാളും അയാൾക്ക് ഒപ്പമുള്ളവരും സുരക്ഷിതരാകുമെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ രൂപീകരിക്കാനാണ് അടുത്ത നിർദേശം. ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ അവിടെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ രൂപീകരിക്കാൻ രോഗിയുടെ കുടുംബം തയ്യാറാകണമെന്നും മോദി കൂട്ടിച്ചേർത്തു. മൈക്രോ കണ്ടെയ്ണമെന്റ് സോണുകളെക്കുറിച്ച് ഞങ്ങൾ എത്രമാത്രം ബോധവാന്മാരാണ് എന്നതാണ് ഞങ്ങളുടെ വിജയം. ആവശ്യമില്ലാത്തപ്പോൾ വീടുകൾക്ക് പുറത്തേക്കുപോകില്ലെന്ന് തീരുമാനിക്കുക.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

രാജ്യത്ത് 1,52,879 പുതിയ അണുബാധകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം ആദ്യമായി 11 ലക്ഷം കടന്നിട്ടുണ്ട്. വാക്സിന് ദൌർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഒരു ഡോസ് വാക്സിൻ പോലും പാഴാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ വാക്സിനേഷൻ പരിധി പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ശ്രമിക്കേണ്ടതുണ്ട്.

വേറിട്ട ലുക്കില്‍ നടി ശ്രീമുഖി, ചിത്രങ്ങള്‍ കാണാം

English summary
As ‘Tika Utsav’ begins in India, PM Modi's 4-point appeal to people, calls for mass vaccination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X