കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗാ നദി നിറഞ്ഞതോടെ അടക്കം ചെയ്ത മൃതദേഹങ്ങൾ പൊങ്ങി, യുപിയിൽ നിന്ന് ഞെട്ടിക്കുന്ന കാഴ്ചകൾ

Google Oneindia Malayalam News

ലഖ്‌നൗ: മഴയെത്തി ഗംഗാ നദി നിറഞ്ഞതോടെ ഉത്തര്‍പ്രദേശില്‍ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാഴ്ചകള്‍. ഗംഗാ തീരത്ത് മണലില്‍ അടക്കം ചെയ്തിരുന്ന മൃതദേഹങ്ങള്‍ നദിയില്‍ പൊങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് രോഗികളെ ആണ് ഗംഗാ തീരത്ത് കൂട്ടമായി അടക്കം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഗംഗയില്‍ ശവശരീരങ്ങള്‍ ഒഴുകി നടക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നത് വന്‍ വിവാദമായിരുന്നു.

പ്രയാഗ് രാജിലെ ഘാട്ടുകളില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളും പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ പകര്‍ത്തിയത് ഞെട്ടിക്കുന്നതാണ്. നദിക്കരയില്‍ കിടക്കുന്ന നിലയിലുളള ഒരു മൃതദേഹം കയ്യില്‍ സര്‍ജിക്കല്‍ കയ്യുറയോട് കൂടിയാണ് കണ്ടെത്തിയത്. പ്രയാഗ് രാജ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സംഘമെത്തിയാണ് മൃതദേഹം നദിയില്‍ നിന്നും പുറത്തെടുത്തത്.

body

രണ്ട് പേര്‍ ചേര്‍ന്ന് നദിയില്‍ നിന്നും മൃതദേഹം കരയിലേക്ക് എടുക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുളളതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മൃതദേഹങ്ങള്‍ പിന്നീട് നദിക്കരയില്‍ തന്നെ ദഹിപിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 മൃതദേഹങ്ങള്‍ ആണ് താന്‍ സംസ്‌ക്കരിച്ചത് എന്ന് പ്രയാഗ് രാജ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സോണല്‍ ഓഫീസര്‍ ആയ നീരജ് കുമാര്‍ സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ കെഎസ്യു പ്രതിഷേധം- ചിത്രങ്ങൾ

മൃതദേഹങ്ങളില്‍ ഒന്ന് കണ്ടെത്തിയത് വായില്‍ ഓക്‌സിജന്‍ കുഴല്‍ ഇരിക്കുന്ന തരത്തിലാണ്. അദ്ദേഹം രോഗി ആയിരുന്നിരിക്കാമെന്നും കുടുംബം ശരീരം നദിക്കരയില്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതാണെന്നും നീരജ് കുമാര്‍ പറഞ്ഞു. ചിലപ്പോള്‍ അവര്‍ ഭയന്നത് കൊണ്ടാകാനും സാധ്യതയുണ്ട്. എല്ലാ മൃതദേഹങ്ങളും അഴുകിയ നിലയില്‍ ആയിരുന്നില്ല. ചിലതിന്റെ സ്ഥിതി സൂചിപ്പിക്കുന്നത് അവ അടുത്തിടെ മാത്രം അടക്കം ചെയ്തവയാണ് എന്നാണെന്നും നീരജ് കുമാര്‍ പ്രതികരിച്ചു

അതീവ ഗ്ലാമറസായി പ്രഗ്യാ ജയ്‌സ്വാള്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
ഞെട്ടിത്തരിച്ച് രാജ ഗവേഷകർ, രാജ്യം കൂടുതൽ അപകടത്തിലേക്ക് | Oneindia Malayalam

English summary
As water raises in Ganga river due to monsoon deadbodies are floating up in UPs Prayag Raj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X