കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാന പിടിക്കാമെന്നുള്ളത് ബിജെപിയുടെ വ്യാമോഹം; മോദി രണ്ട് ക്ഷേതം കയറുമ്പോള്‍ കെസിആര്‍ നാല് കയറും

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ ആധിപത്യം നേടാമെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാമെന്നുമുള്ള ബിജെപിയുടെ അവകാശവാദം വ്യാമോഹങ്ങള്‍ മാത്രമാണെന്ന് എഐഎംഐഎം നേതാന് അസദുദ്ദീന്‍ ഒവൈസി. അങ്ങേയറ്റം ഉറച്ച ഹൈന്ദവ വിശ്വാസിയായ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെ തെരഞ്ഞെടുപ്പിലൂടെ തോല്‍പ്പിക്കാന്‍ മോദിക്കാവില്ല. മോദി രണ്ട് ക്ഷേത്രത്തില്‍ കയറുമ്പോള്‍ കെ.സി.ആര്‍ ആറ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരിക്കുമെന്നും ഒവൈസി പറഞ്ഞു.

<strong>വയനാട് മറ്റൊരു അമേഠിയായി മാറുമോ? എംപി ഓഫീസ് പോലും തുറക്കാന്‍ കഴിയാതെ വയനാട്ടില്‍ ഗ്രൂപ്പ് തര്‍ക്കം</strong>വയനാട് മറ്റൊരു അമേഠിയായി മാറുമോ? എംപി ഓഫീസ് പോലും തുറക്കാന്‍ കഴിയാതെ വയനാട്ടില്‍ ഗ്രൂപ്പ് തര്‍ക്കം

ഹിന്ദുത്വ രാഷ്ട്രീയം ഉപയോഗിച്ച് കെ ചന്ദ്രശേഖര റാവുവിനേയും ടിആര്‍എസിനേയും തെലങ്കാനയില്‍ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബിജെപി അറിയാം. അതിനാലാണ് അവര്‍ ന്യൂനപക്ഷ സമുദായങ്ങളെക്കൂടി ലക്ഷ്യം വെക്കുന്നത്. താന്‍ ഹിന്ദുമതത്തിനെതിരല്ല, എന്നാല്‍ ഹിന്ദുത്വത്തിനെതിരാണെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

owaisi

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടത്തിയ മികച്ച മുന്നേറ്റത്തിന്‍റെ ആത്മവിശ്വാസത്തിന്‍റെ കരുത്തില്‍ തെലങ്കാനയില്‍ ബിജെപി പ്രവര്‍ത്തനം ശക്തമാക്കിക്കൊണ്ടിരിക്കേയാണ് ഒവൈസിയുടെ പ്രസ്താവനയെന്നാതാണ് ശ്രദ്ധേയം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള 17 സീറ്റുകളില്‍ നാല് സീറ്റുകളിലായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. 2014 ല്‍ 1 സീറ്റ് മാത്രമാണ് ബിജെപിക്ക് ഇവിടെ ലഭിച്ചത്. പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാന പിടിച്ചെടുക്കുക എന്നുള്ളതാണ് ബിജെപിയുടെ ലക്ഷ്യം.

<strong> അമേരിക്കയെ ഞെട്ടിച്ച് രണ്ടാം ദിനവും വന്‍ ഭൂമികുലുക്കം; രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി... ആശങ്കകള്‍</strong> അമേരിക്കയെ ഞെട്ടിച്ച് രണ്ടാം ദിനവും വന്‍ ഭൂമികുലുക്കം; രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി... ആശങ്കകള്‍

English summary
asaduddin owaisi against bjp's telangana plans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X