കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി ജനങ്ങളെ അപമാനിച്ചു; തുറന്നടിച്ച് എംഐഎം നേതാവ് ഒവൈസി

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: പാര്‍ലമെന്റിലെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചതില്‍ വിവേചനം കാണിച്ചുവെന്ന് ആരോപണം. എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയാണ് നരേന്ദ്ര മോദിക്കെതിരെ രംഗത്തുവന്നത്. ഏപ്രില്‍ എട്ടിന് പകല്‍ 11 മണിക്കാണ് പാര്‍ലമെന്റിലെ കക്ഷി നേതാക്കളുമായി മോദി കൊറോണ പ്രതിരോധ വിഷയത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്. എന്നാല്‍ ഒവൈസിയേയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മറ്റു അംഗങ്ങളെയോ മോദി ക്ഷണിച്ചിട്ടില്ല. ഇതാണ് ഒവൈസിയുടെ പ്രതിഷേധത്തിന് കാരണം.

o

ഹൈദരാബാദിലെയും ഔറംഗാബാദിലെയും ജനങ്ങളെ മോദി അപമാനിച്ചിരിക്കുകയാണെന്ന് ഒവൈസി കുറ്റപ്പെടുത്തി. എംഐഎമ്മിന് പാര്‍ലമെന്റില്‍ രണ്ട് അംഗങ്ങളാണുള്ളത്. ഹൈദരാബാദ്, ഔറംഗാബാദ് മണ്ഡലത്തില്‍ നിന്നാണ് എംഐഎം അംഗങ്ങള്‍ വിജയിച്ചത്. എന്നാല്‍ അഞ്ച് പാര്‍ലമെന്റംഗങ്ങള്‍ ഉള്ള പാര്‍ട്ടികളുടെ നേതാക്കളുമായിട്ടാണ് മോദി ചര്‍ച്ച നടത്തുന്നത്. എന്തിനാണ് ഇങ്ങനെ കണക്ക് നിശ്ചയിച്ചിരിക്കുന്നതെന്ന് ഒവൈസി ചോദിക്കുന്നു.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി; ആദ്യം പെട്ടത് മുഖ്യമന്ത്രി തന്നെ, കോണ്‍ഗ്രസിന്റെ ഉഗ്രന്‍ പണിവ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി; ആദ്യം പെട്ടത് മുഖ്യമന്ത്രി തന്നെ, കോണ്‍ഗ്രസിന്റെ ഉഗ്രന്‍ പണി

പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്താണ് ഒവൈസിയുടെ ട്വീറ്റ്. ഹൈദരാബാദിലെയും ഔറംഗാബാദിലെയും ജനങ്ങളെ മോദി അപമാനിച്ചിരിക്കുന്നു. ഈ രണ്ട് മണ്ഡലങ്ങളെയും ജനങ്ങള്‍ക്ക് യോഗ്യതയില്ലേ, എംപിമാരെന്ന നിലയില്‍ പ്രധാനമന്ത്രിയെ ആണ് തങ്ങള്‍ മണ്ഡലത്തില്‍ പ്രതിനിധീകരിക്കുന്നത്. എംഐഎമ്മിന് വോട്ട് ചെയ്തതാണോ അവര്‍ക്ക് പരിഗണന ലഭിക്കാതിരിക്കാന്‍ കാരണമെന്നും ഒവൈസി ചോദിക്കുന്നു.

വൈറസിനെ കൊല്ലാന്‍ മോദിയുടെ രണ്ടാം അടവ്; ദീപം കത്തിച്ചാല്‍ വൈറസുകള്‍ ചാകുമെന്ന് ബിജെപി എംഎല്‍എവൈറസിനെ കൊല്ലാന്‍ മോദിയുടെ രണ്ടാം അടവ്; ദീപം കത്തിച്ചാല്‍ വൈറസുകള്‍ ചാകുമെന്ന് ബിജെപി എംഎല്‍എ

മോദിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ തനിക്ക് പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. മാത്രമല്ല, കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ആശയങ്ങള്‍ പങ്കുവയ്ക്കണമായിരുന്നു. തന്നെയും ഇംതിയാസ് ജലീലിനെയുമാണ് ഹൈദരാബാദിലെയും ഔറംഗാബാദിലെയും ജനങ്ങള്‍ തിരഞ്ഞെടുത്തത്. അവരുടെ അഭിപ്രായം തനിക്ക് മോദിയെ അറിയിക്കണമായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഹൈദരാബാദില്‍ 93 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഒവൈസി പറഞ്ഞു.

മോദിയുടെ 'വെളിച്ചം തെളിയിക്കലി'ന്റെ ലക്ഷ്യം മറ്റൊന്ന്; ബിജെപി സ്ഥാപകദിനം, കുമാരസ്വാമി പറയുന്നുമോദിയുടെ 'വെളിച്ചം തെളിയിക്കലി'ന്റെ ലക്ഷ്യം മറ്റൊന്ന്; ബിജെപി സ്ഥാപകദിനം, കുമാരസ്വാമി പറയുന്നു

കൊറോണ വൈറസിനെതിരായ പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഒട്ടേറെ ചര്‍ച്ചകളാണ് നടത്തിവരുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാരുമായി അദ്ദേഹം കഴിഞ്ഞദിവസം വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ഏപ്രില്‍ എട്ടിനാണ് പാര്‍ലമെന്റിലെ കക്ഷി നേതാക്കളുമായി മോദി ചര്‍ച്ച തീരുമാനിച്ചിട്ടുള്ളത്. കുറഞ്ഞത് അഞ്ച് അംഗങ്ങളുള്ള പാര്‍ട്ടികളുടെ നേതാക്കളുമായിട്ടാണ് ചര്‍ച്ച. അവരുടെ അഭിപ്രായം കൂടി സ്വരൂപിക്കുകയാണ് ലക്ഷ്യം. മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികളുമായി മോദി വിഷയം ചര്‍ച്ച ചെയ്യുന്നില്ലെന്ന ആക്ഷേപകരുടെ വായ അടപ്പിക്കുകയും ചര്‍ച്ചയുടെ ലക്ഷ്യമാണ്.

English summary
Asaduddin Owaisi criticized Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X