കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി 5 സീറ്റുകള്‍ പോലും നേടില്ല; ധൈര്യമുണ്ടെങ്കില്‍ ഷാ ഇവിടെ വന്ന് മത്സരിക്കണമെന്ന് വെല്ലുവിളി

Google Oneindia Malayalam News

അപ്രതീക്ഷിതമായിട്ടാണ് തെലുങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കാലവധി പൂര്‍ത്തിയാവാന്‍ എട്ടുമാസങ്ങള്‍ ശേഷിക്കേയായിരുന്നു മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവും തെലുങ്കാന നിയമസഭ പിരിച്ചുവിട്ടത്. കാവല്‍ മുഖ്യമന്ത്രിയായി ചന്ദ്രശേഖര്‍ തുടരുന്ന സംസ്ഥാനത്ത് രാഷ്ട്രതി ഭരണം കൊണ്ടുവരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും ഈ വര്‍ഷം തന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട കോണ്‍ഗ്രസ് തെലുങ്ക് ദേശം പാര്‍ട്ടി, സിപിഐ എന്നിവരുമായി സഖ്യം രൂപീകരിച്ച് കഴിഞ്ഞു. ബിജെപിയാകട്ടെ തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് എംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഓവൈസി.

സീറ്റുകള്‍ തൂത്തുവാരും

സീറ്റുകള്‍ തൂത്തുവാരും

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി സീറ്റുകള്‍ തൂത്തുവാരുമെന്നായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനോടായിരുന്നു മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിം പ്രസിഡന്റായ അസദുദ്ദീന്‍ ഓവൈസിയുടെ പ്രതികരണം.

ധൈര്യമുണ്ടെങ്കില്‍

ധൈര്യമുണ്ടെങ്കില്‍

ധൈര്യമുണ്ടെങ്കില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ഹൈദരാബാദില്‍ മത്സരിക്കണമെന്നും തെലുങ്കാനയിലെ ജനങ്ങള്‍ നിങ്ങളെ തോല്‍പ്പിക്കുന്നത് എങ്ങനെയാണെന്ന് അപ്പോള്‍ നേരിട്ട് കാണാമെന്നുമായിരുന്നു ട്വിറ്ററിലൂടെ ഒവൈസി അഭിപ്രായപ്പെട്ടത്.

അഞ്ച് അസംബ്ലി സീറ്റ് പോലും

അഞ്ച് അസംബ്ലി സീറ്റ് പോലും

ബിജെപിക്ക് അഞ്ച് അസംബ്ലി സീറ്റ് പോലും ഇവിടെ ലഭിക്കില്ല
ഇന്ധന വില വര്‍ധനവ് പിടിച്ചുനിര്‍ത്താനും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുമുള്ള തന്ത്രങ്ങളൊന്നും ബി.ജെ.പിയുടെ കൈയിലില്ല. കുതന്ത്രങ്ങങ്ങള്‍ മാത്രമാണ് അവരുടെ കയ്യില്‍ ഉള്ളത്.

2002 ലെ ഗുജറാത്ത് കലാപത്തിലും

2002 ലെ ഗുജറാത്ത് കലാപത്തിലും

തിരഞ്ഞെടുപ്പ് വിജയം പിടിക്കാനായി ചന്ദ്രര്‍ശേഖര്‍ റാവുവിനെ തെലുങ്കാനയിലേക്ക് വിട്ടിരിക്കുകയാണ്. അമിത് ഷായുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ 2002 ലെ ഗുജറാത്ത് കലാപത്തിലും ഇതേ കളി തന്നെയാണ് ബിജെപി കളിച്ചതെന്നായിരുന്നു ഒവൈസിയുടെ പ്രതികരണം.

രൂക്ഷമായി വിമര്‍ശിച്ചിരുന്നു

രൂക്ഷമായി വിമര്‍ശിച്ചിരുന്നു

മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമിനേയും ടിആര്‍എസ്സിനേയും കഴിഞ്ഞ ദിവസം അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇടതു പാര്‍ട്ടികളുടേയും ഒവൈസിയുടേയും ആജ്ഞയ്ക്കനുസരിച്ചാമ് തെലുങ്കാന രാഷ്ട്രസമിതി പ്രവര്‍ത്തിക്കുന്നത്. പ്രീണനരാഷ്ട്രീയം കളിക്കുന്ന ആളാണ് ചന്ദ്ര ശേഖര റാവുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

ടി ആര്‍ എസ് അധികാരത്തിലെത്തിയാല്‍

ടി ആര്‍ എസ് അധികാരത്തിലെത്തിയാല്‍

ടി ആര്‍ എസ് അധികാരത്തിലെത്തിയാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയം ആവര്‍ത്തിക്കും. ന്യൂനപക്ഷങ്ങള്‍ക്ക് 12 ശതമാനം സംവരം നല്‍കിയത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണ്. മതാടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ഭരണ ഘടന അനുവദിക്കുന്നില്ല.

അധികാരമോഹം

അധികാരമോഹം

ലോക്‌സഭതിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്നതിനെ പിന്തുണച്ചിരുന്നയാളാണ് മുന്‍മുഖ്യമന്ത്രിയായ ചന്ദ്രശേഖര റാവു. എന്നാല്‍ ഇപ്പോള്‍ അധികാരമോഹം ബാധിച്ച അദ്ദേഹവും പാര്‍ട്ടിയും ആ നിലപാടില്‍ നിന്ന് പിന്‍മാറിയിരിക്കുന്നു.

രണ്ടു തിരഞ്ഞെടുപ്പുകള്‍

രണ്ടു തിരഞ്ഞെടുപ്പുകള്‍

രണ്ടു തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഒരു ചെറിയ സംസ്ഥാനത്തെ നിര്‍ബന്ധിതരാക്കിയത് ടിആര്‍എസാണ്. തെലുങ്കാന ജനങ്ങളുടെമേല്‍ എന്തിനാണ് ഈ തിരഞ്ഞെടുപ്പ് ചിലവുകള്‍ അടിച്ചേല്‍പ്പിചതെന്ന് ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പ്രതീക്ഷ

കോണ്‍ഗ്രസ് പ്രതീക്ഷ

തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാനാണ് ബിജെപി തീരുമാനം. എന്നാല്‍ ടിഡിപി, സിപിഐയുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. മികച്ച പ്രവര്‍ത്തനത്തിലൂടെ അധികാരത്തിലെത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

English summary
asaduddin owaisi dares bjp chief amit shah to contest from hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X