കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ എന്‍ഡിഎ വിരുദ്ധ സഖ്യവുമായി ഉവൈസി; ആര്‍ജെഡിക്ക് കനത്ത തിരിച്ചടി; നീക്കം ഇങ്ങനെ

Google Oneindia Malayalam News

പട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിനെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താണ് ആര്‍ജെഡിയുടേയും കോണ്‍ഗ്രസിന്റേയും തീരുമാനം. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും സഖ്യത്തിന്റെ ഭാഗമാവുമെന്ന് ജെഎംഎം നേതാവും മുഖ്യമന്ത്രിയുമായി ഷിബു സോറന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന് തിരിച്ചടിയായി മറ്റൊരു സഖ്യം രൂപീകരിക്കാനുള്ള നീക്കത്തിലാണ് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി.

ഒവൈസിയുടെ പദ്ധതി

ഒവൈസിയുടെ പദ്ധതി

മുന്‍ കേന്ദ്രമന്ത്രി ദേവേന്ദ്ര പ്രസാദ് യാദവിന്റെ പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാനാണ് അസസുദ്ദീന്‍ ഒവൈസിയുടെ പദ്ധതി. യാദവും ഒവൈസിയും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്. യുണൈറ്റ് ഡെമൊക്രാറ്റിക് സെക്യൂലര്‍ അലൈന്‍സ് ആണ് ഫോം ചെയ്തിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എത്ര സീറ്റില്‍ മത്സരിക്കുമെന്ന് സഖ്യം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മതേതര വോട്ടുകള്‍

മതേതര വോട്ടുകള്‍

സമാജ്‌വാദി ജനതാദളാണ് ദേവേന്ദ്ര പ്രസാദ് യാദവിന്റെ പാര്‍ട്ടി. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനെതിരെ പ്രതിരോധം തീര്‍ക്കുകയെന്നതാണ് ഉവൈസിയുടെ പദ്ധതി. ആര്‍ജെഡി മതേതര വോട്ടുകള്‍ കവരുന്നവരാണെന്നും ബീഹാറില്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ക്ക് എന്ത് സംഭവിച്ചുവെന്നും ഉവൈസി ചോദിച്ചു.

ബിജെപിക്ക് അവസരമൊരുക്കി

ബിജെപിക്ക് അവസരമൊരുക്കി

എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപിക്ക് അവസരമൊരുക്കിക്കൊടുക്കുകയാണെന്ന് ശക്തമായ ആരോപണമാണ് ഉവൈസിക്കെതിരെ ഉയരുന്നത്. 2019 ല്‍ കിസാന്‍ഗഞ്ചില്‍ നിന്ന് മാത്രമാണ് എഐഎംഐഎം മത്സരിച്ചതെന്നും 3 ലക്ഷം വോട്ടുകള്‍ നേടിയിരുന്നുവെന്നും ഉവൈസി അവിടെ നിന്നും വിജയിച്ച കോണ്‍ഗ്രസ് മൂന്നര ലക്ഷം വോട്ടുകളായിരുന്നു നേടിയത്. മൂസ്ലീം ഭീരിപക്ഷ പ്രദേശമാണ് കിസന്‍ഗഞ്ച്. ഇത്തരം സ്ഥലങ്ങളില്‍ വേരുറപ്പിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.

 കിസന്‍ഗഞ്ചില്‍ വിജയിക്കാന്‍

കിസന്‍ഗഞ്ചില്‍ വിജയിക്കാന്‍

എന്നാല്‍ മണ്ഡലം വിട്ടുകൊടുക്കാന്‍ ഉവൈസി തയ്യാറായിരുന്നില്ല. 2019 ലെ ഉപതെരഞ്ഞെടുപ്പില്‍ കിസന്‍ഗഞ്ചില്‍ വിജയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. കിഷന്‍ഗഞ്ചിന് പുറമേ പൂര്‍ണിയ, അരാരിയ, കതിഹാര്‍ എന്നിവയെല്ലാം മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്. ഇവിടങ്ങൡ സ്വാധീനം ഉറപ്പിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.

പൊതു തെരഞ്ഞെടുപ്പില്‍

പൊതു തെരഞ്ഞെടുപ്പില്‍

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ ആകെയുള്ള നാല്‍പത് ലോക്‌സഭാ സീറ്റില്‍ 39 സീറ്റും എന്‍ഡിഎ നേടുകയും കിസന്‍ഗഞ്ചില്‍ നിന്നുള്ള ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിജയിക്കുകയുമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഉവൈസി സഖ്യത്തിനുള്ള നീക്കവുമായി ലാലു പ്രസാദ് യാദവിലെ സമീപിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകളെ ഉവൈസി തള്ളി.

ജെഎംഎം കൂടി

ജെഎംഎം കൂടി

ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യത്തില്‍ ഇവര്‍ക്ക് പുറമേ ആര്‍എസ്എല്‍പി,വിഐപി കക്ഷികളാണുള്ളത്. ഇതിന് പുറമേ ജെഎംഎം കൂടി എത്തുകയാണ്. മുമ്പ് 12 സീറ്റുകള്‍ വേണമെന്ന് ജെഎംഎം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂന്നില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാനാവില്ലെന്നായിരുന്നു നിലപാട്. നിലവില്‍ സീറ്റ് വിഭജനം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

കാര്‍ഷിക ബില്ലുകള്‍ ചരിത്രപരമെന്ന് ബിജെപി; കര്‍ഷകരുടെ മരണ വാറണ്ടില്‍ ഒപ്പിടില്ലെന്ന് കോണ്‍ഗ്രസ്കാര്‍ഷിക ബില്ലുകള്‍ ചരിത്രപരമെന്ന് ബിജെപി; കര്‍ഷകരുടെ മരണ വാറണ്ടില്‍ ഒപ്പിടില്ലെന്ന് കോണ്‍ഗ്രസ്

കോഴിക്കോട് കനത്ത മഴ: ബാലുശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ വീട്ടമ്മയക്ക് പരിക്ക്, കൃഷിനാശം രൂക്ഷംകോഴിക്കോട് കനത്ത മഴ: ബാലുശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ വീട്ടമ്മയക്ക് പരിക്ക്, കൃഷിനാശം രൂക്ഷം

60 ലേറെ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്; കണ്ണടച്ച് സ്വീകരിക്കാതെ ഡികെ ശിവകുമാര്‍, കാരണമുണ്ട്60 ലേറെ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്; കണ്ണടച്ച് സ്വീകരിക്കാതെ ഡികെ ശിവകുമാര്‍, കാരണമുണ്ട്

English summary
Asaduddin Owaisi headed AIMIM Forms Anti-BJP Front for Bihar election 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X