കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം വിവാഹം നടക്കട്ടെ.... എന്നിട്ടാവാം കുട്ടികളുണ്ടാവുന്നത്, എന്‍സിപിയെ പരിഹസിച്ച് ഒവൈസി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യത്തില്‍ ധാരണയാവാതെ നീളുന്ന സാഹചര്യത്തില്‍ എന്‍സിപിയെ പരിഹസിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി. എന്‍സിപിയുടെ മുഖ്യമന്ത്രി മഹാരാഷ്ട്രയില്‍ ഉണ്ടായാല്‍ എന്ത് നിലപാടെടുക്കും എന്ന ചോദ്യത്തിനാണ് ഒവൈസി പരിഹാസത്തില്‍ കലര്‍ന്ന മറുപടി നല്‍കിയത്. ആദ്യം വിവാഹം നടക്കട്ടെ. എന്നിട്ടാവാം ആണ്‍ കുഞ്ഞ് വേണോ പെണ്‍കുഞ്ഞ് വേണോ എന്നൊക്കെ തീരുമാനിക്കുന്നതെന്നും ഒവൈസി പറഞ്ഞു.

1

ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നടക്കാന്‍ പോകുന്നത് വിവാഹമല്ല. ഇതെല്ലാം ജനങ്ങളെ വഞ്ചിക്കാനുള്ള മത്സരമാണെന്നും ഒവൈസി തുറന്നടിച്ചു. ഞങ്ങള്‍ ഒരിക്കലും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയോ ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയോ പിന്തുണയ്ക്കില്ല. ഞങ്ങള്‍ ഇക്കാര്യം വീണ്ടും ആവര്‍ത്തിക്കുകയാണ്. എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയെ പിന്തുണച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഏത് പാര്‍ട്ടി ഏതൊക്കെ വോട്ടുകള്‍ ചോര്‍ത്തുന്നു എന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായി കാണുമെന്നും ഒവൈസി പറഞ്ഞു.

അതേസമയം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ശുപാര്‍ശ ചെയ്തു. എന്നാല്‍ എന്‍സിപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് അനുവദിച്ച സമയം അവസാനിക്കുന്നതിന് മുമ്പാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ശിവസേന സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കൂടുതല്‍ ദിവസം അനുവദിക്കാത്തതും ഇതില്‍ ചര്‍ച്ച ചെയ്യും.

ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നാണ് ശിവസേനയുടെ ആരോപണം. കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ജായും ഗവര്‍ണറുടെ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ശരത് പവാറിനെ കാണുന്നുണ്ട്. സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഈ കൂടിക്കാഴ്ച്ച. അതിന് ശേഷം സഖ്യത്തില്‍ തീരുമാനമാവും.

ചൊവ്വാഴ്ച വൈകീട്ട് 8.30... അന്തിമ സമയം പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍, നിബന്ധന വച്ച് കോണ്‍ഗ്രസ്ചൊവ്വാഴ്ച വൈകീട്ട് 8.30... അന്തിമ സമയം പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍, നിബന്ധന വച്ച് കോണ്‍ഗ്രസ്

English summary
asaduddin owaisi mocks ncp and congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X