• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസ് ജയിച്ചാല്‍ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക്, തോറ്റാല്‍... ഇതെന്ത് രാഷ്ട്രീയമെന്ന് ഒവൈസി

ഹൈദരാബാദ്: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. 70 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് 19 സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. 29 സീറ്റില്‍ മല്‍സരിച്ച ഇടതുപാര്‍ട്ടികള്‍ 16 സീറ്റ് നേടി മഹാസഖ്യത്തിന് നേട്ടമുണ്ടാക്കി. കോണ്‍ഗ്രസിന് അധികം സീറ്റ് കൊടുത്തത് ആര്‍ജെഡിക്ക് സംഭവിച്ച പാളിച്ചയാണ് എന്നാണ് വിമര്‍ശനം. ആ സീറ്റുകള്‍ കൂടി ആര്‍ജെഡി എടുത്തിരുന്നെങ്കില്‍ ബിഹാറില്‍ ഭരണം പിടിക്കാമായിരുന്നു എന്ന അഭിപ്രായവും ഉയര്‍ന്നു.

പക്ഷേ, കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയെ ആണ്. അവരുടെ സാന്നിധ്യമാണ് തങ്ങള്‍ക്ക് തിരിച്ചടിയായത് എന്ന് കോണ്‍ഗ്രസ് പറയുന്നു. ഇതിന് മറുപടിയുമായി രംഗത്തുവന്നിരിക്കകുയാണ് ഒവൈസി....

 കോണ്‍ഗ്രസ് ജയിക്കുമ്പോള്‍

കോണ്‍ഗ്രസ് ജയിക്കുമ്പോള്‍

കോണ്‍ഗ്രസ് ജയിക്കുമ്പോള്‍ എല്ലാ ക്രെഡിറ്റും രാഹുല്‍ ഗാന്ധിക്കും തോറ്റാല്‍ മറ്റു പാര്‍ട്ടികളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന രീതി ശരയില്ലെന്ന് ഒവൈസി പറഞ്ഞു. ഈ വിഡ്ഡിത്തം കോണ്‍ഗ്രസ് അവസാനിപ്പിക്കണം. ബിഹാറില്‍ നിങ്ങള്‍ തോറ്റതിന് എംഐഎമ്മിനെ എന്തിന് കുറ്റപ്പെടുത്തണമെന്നും ഒവൈസി ചോദിക്കുന്നു.

കോണ്‍ഗ്രസും ബിജെപിയും

കോണ്‍ഗ്രസും ബിജെപിയും

കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 39 സീറ്റ് പോലും നേടാന്‍ സാധിക്കാത്തവരാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഒന്ന് ചിരിച്ചുകൊണ്ട് തുല്യാവകാശം തകര്‍ക്കുന്നു. മറ്റൊന്ന് ആക്രമണ സ്വഭാവത്തോടെ ഇല്ലാതാക്കുന്നു എന്നേയുള്ളൂ.

ഇങ്ങനെ പറയാമോ

ഇങ്ങനെ പറയാമോ

വോട്ടുകള്‍ എംഐഎം ഭിന്നിപ്പിച്ചു എന്നാണ് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തിയത്. ഇങ്ങനെ പറയാമോ. രാജ്യത്തെ ഏത് സംസ്ഥാനത്തും മല്‍സരിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലേ. കോണ്‍ഗ്രസ് എന്തുകൊണ്ട് ഇക്കാര്യം മനസിലാക്കുന്നില്ല. സാധ്യമാകുന്ന എല്ലാ സ്ഥലങ്ങളിലും മല്‍സരിക്കുമെന്നും ഒവൈസി പറഞ്ഞു.

കോണ്‍ഗ്രസ് പ്രതികരണം

കോണ്‍ഗ്രസ് പ്രതികരണം

ബിജെപിയും ഒവൈസിയും ഒരേ പ്രവര്‍ത്തനമാണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറയുന്നു. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും തമ്മില്‍ വ്യത്യാസമില്ല. ഒവൈസി മല്‍സരിച്ചതിലൂടെ ബിജെപിയുടെ വര്‍ഗീയതയ്ക്ക് മറുപടിയാകില്ലെന്നും കോണ്‍ഗ്രസ് വക്താവ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനും ഒവൈസി മറുപടി നല്‍കി.

മല്‍സരിക്കുന്നത് വര്‍ഗീയതയാണോ

മല്‍സരിക്കുന്നത് വര്‍ഗീയതയാണോ

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് വര്‍ഗീയതയാണോ. പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് സീമാഞ്ചല്‍ മേഖലിയില്‍ പരാജയമാണ്. എംഐഎമ്മിന്റെ കൈയ്യും കാലും വെട്ടുമെന്നാണ് നിങ്ങളുടെ പ്രവര്‍ത്തകര്‍ പറയുന്നത്. ഇത് വര്‍ഗീയതയല്ലേ. എല്ലാ സീറ്റും നഷ്ടപ്പെട്ടു. നിങ്ങളുടെ എംഎല്‍എമാര്‍ പൂര്‍ണമായും ഇല്ലാതായിരിക്കുന്നു. എന്ത് രാഷ്ട്രീയമാണ് നിങ്ങള്‍ പയറ്റുന്നതെന്നും ഒവൈസി ചോദിക്കുന്നു.

കോണ്‍ഗ്രസ് കരുത്തില്ല

കോണ്‍ഗ്രസ് കരുത്തില്ല

കോണ്‍ഗ്രസ് നിലപാട് മാറ്റണം. എന്താണ് പ്രശ്‌നമെന്ന് അറിയാം. അത് പരിഹരിക്കാന്‍ ശ്രമിക്കണം. ബിജെപി അധികാരത്തിലെത്താന്‍ കാരണം കോണ്‍ഗ്രസാണ്. എന്‍ഡിഎയെ നേരിടാനുള്ള ശക്തി കോണ്‍ഗ്രസിനില്ല. ജയിച്ചാലും തോറ്റാലും ഞങ്ങള്‍ മല്‍സരിക്കും. ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ പൊരുതുന്നതെന്നും ഒവൈസി പറഞ്ഞു.

 ഞങ്ങളുടെ ജോലി

ഞങ്ങളുടെ ജോലി

രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്തുകയാണ് ഞങ്ങളുടെ ജോലി. കോണ്‍ഗ്രസിലൂടെ മാത്രമേ മതനിരപേക്ഷത നിലനിര്‍ത്താന്‍ സാധിക്കൂ എന്ന് കരുതുന്നവരെ തിരുത്തും. മതേതരത്വം സംരക്ഷിക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും സാധിക്കും. കിഷണ്‍ഗഞ്ചിലെ പരാജയം സംബന്ധിച്ച് പരിശോധിക്കുമെന്നും ഒവൈസി പറഞ്ഞു.

ആരും ഞങ്ങളെ കൂടെ ചേര്‍ത്തില്ല

ആരും ഞങ്ങളെ കൂടെ ചേര്‍ത്തില്ല

അടുത്ത തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദശില്‍ മല്‍സരിക്കും. സാധ്യമാകുന്ന എല്ലാ സംസ്ഥാനങ്ങളിലും മല്‍സരിക്കും. എല്ലാ പാര്‍ട്ടികളുമായും ബിഹാറില്‍ തങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. ആരും ഞങ്ങളെ കൂടെ ചേര്‍ത്തില്ല. മുസ്ലിം നേതാക്കളെയും കണ്ടു. കാര്യമുണ്ടായില്ല. പക്ഷേ ഇപ്പോള്‍ ബിഹാറിലെ ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിന്നിരിക്കുന്നു എന്നും ഒവൈസി പറഞ്ഞു.

ഒവൈസിയുടെ തിളക്കം

ഒവൈസിയുടെ തിളക്കം

20 സീറ്റിലാണ് ബിഹാറില്‍ ഒവൈസിയുടെ പാര്‍ട്ടി മല്‍സരിച്ചത്. 5 സീറ്റില്‍ ജയിച്ചു. സീമാഞ്ചല്‍ മേഖലിയലാണ് പാര്‍ട്ടി മികച്ച വിജയം നേടിയത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമാണ് മജ്‌ലിസ് പാര്‍ട്ടിക്കുണ്ടായിരുന്നത്. ഇപ്പോള്‍ അഞ്ചായി ഉയര്‍ന്നു. പ്രളയ മേഖലയില്‍ കുടുതല്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കാനാണ് ആദ്യ തീരുമാനമെന്നും ഒവൈസി പറഞ്ഞു.

മലയാള സംവിധായകന്റെ മുഖത്തടിച്ച് നടി; ഇങ്ങനെ വഞ്ചിക്കരുത് എന്ന് താക്കീതും, നടി വിശദീകരിക്കുന്നു

cmsvideo
  ഉവൈസിയെ ഒറ്റുകാരനെന്ന് വിളിക്കുന്നവര്‍ക്ക്‌

  English summary
  Asaduddin Owaisi reply to Congress leaders in Bihar; AIMIM Will Contest next Uttar Pradesh Election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X