• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാസഖ്യത്തിന് പണി കൊടുത്ത ശേഷം ഒവൈസി ബംഗാളിലേക്ക്, ഉന്നം മുസ്ലീം വോട്ട്, മമതയ്ക്ക് വൻ വെല്ലുവിളി

ഹൈദരാബാദ്‌: ബീഹാര്‍ തിരഞ്ഞെടുപ്പിന്‌ ശേഷം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ്‌ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം. മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് ‌ ഏറെ സ്വാധീനമുള്ള ബംഗാള്‍ അതിര്‍ത്തി പ്രദേശങ്ങളാണ്‌ ഒവൈസിയുടെ പാര്‍ട്ടി പ്രധാനമായും ലക്ഷ്യമിടുന്നത്‌.

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 5 സീറ്റുകള്‍ മാത്രമേ നേടാനായുള്ളുവെങ്കിലും എന്‍ഡിഎ വിജയത്തിൽ നിര്‍ണായക സ്വാധീനമായി ഒവൈസി മാറി. മത്സരിച്ച പല സീറ്റുകളിലും മഹാ സഖ്യത്തിന്റെ വോട്ടുകള്‍ പിളരുന്നതില്‍ എഐഎംഐഎം സാന്നിധ്യം മുഖ്യ കാരണമായി. ഇത്‌‌ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് വിജയം എളുപ്പമാക്കുകയും ചെയ്‌തു. അതുകൊണ്ട് തന്നെ ഒവൈസിയുടെ വരവ് ബംഗാളിൽ മമതയ്ക്കും പാർട്ടിക്കും വലിയ തലവേദനയായേക്കും.

ബീഹാര്‍ തിരഞ്ഞെടുപ്പും ഒവൈസിയും

ബീഹാര്‍ തിരഞ്ഞെടുപ്പും ഒവൈസിയും

രാഷ്ട്രീയമായി ന്യുനപക്ഷ അവകാശങ്ങള്‍ക്കു വേണ്ടി ശക്തമായി വാദിക്കുന്ന ഒവൈസിയുടെ എഐഎംഐഎം കേന്ദ്രത്തിലിരിക്കുന്ന ബിജെപിയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടി കൂടിയാണ്‌, എന്നാല്‍ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്കു മത്സരിച്ച എഐഎംഐഎം പക്ഷെ ഫലത്തില്‍ തങ്ങളുടെ ശത്രു രാഷ്ട്രീയ കക്ഷികളായ എന്‍ഡിഎയെ അധികാരത്തിലെത്താന്‍ സഹായകരമായി മാറുന്നതാണ്‌ കാണാന്‍ സാധിച്ചത്‌. ബീഹാറില്‍ 24 സീറ്റുകളില്‍ മത്സരിച്ച എഐഎംഐഎമ്മിന്‌ 5 സീറ്റില്‍ ആണ്‌ വിജയിക്കാന്‍ സാധിച്ചത്‌.

സഹായം എൻഡിഎയ്ക്ക്

സഹായം എൻഡിഎയ്ക്ക്

ബീഹാറിലെ സീമഞ്ചല്‍ മേഖലയില്‍ 16 ഇടങ്ങളിലാണ്‌ ആര്‍ജെഡി കോണ്‍ഗ്രസ്‌ മഹാസഖ്യത്തിനെതിരെ എഐഎംഐഎം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്‌. മാഹാസഖ്യത്തിന്റെ വോട്ടുകള്‍ ലക്ഷ്യം വെച്ച്‌ മാത്രം സ്ഥാനാര്‍ഥികളെ നിര്‍ത്തിയ എഐഎംഐഎം, അത്‌ വഴി മഹാ സഖ്യത്തിന്റെ വോട്ടുകള്‍ വിഭജിക്കുന്നതിലും ഈ മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വിജയിക്കുന്നതിനും കാരണമായി.

ഒവൈസിയും പൗരത്വ ബില്ലും

ഒവൈസിയും പൗരത്വ ബില്ലും

പ്രധാനമായും ഹൈദരാബാദില്‍ മാത്രം സ്വാധീനമുണ്ടായിരുന്ന എഐഎംഐഎം പാര്‍ട്ടിയെ ദേശീയ ശ്രദ്ധയിലേക്ക്‌ എത്തിച്ചത്‌‌ പാര്‍ട്ടിയുടെ അദ്ധ്യക്ഷനും ഹൈദരബാദ്‌ എംപിയുമായ അസദുദ്ദീന്‍ ഫൈസി മുസ്ലീ ന്യൂനപക്ഷങ്ങള്‍ക്കായി പാര്‍ലമെന്റില്‍ നടത്തിയ പോരാട്ടങ്ങളിലൂടെയാണ്‌. കേന്ദ്രത്തിലെ ബിജെ പി സര്‍ക്കാര്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരായി കൊണ്ടുവന്ന പല ബില്ലുകള്‍ക്കെതിരെയും ഒറ്റക്ക്‌ നിന്ന്‌ പോരാടാന്‍ ഒവൈസി ധൈര്യം കാട്ടി. പരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം രാജ്യം മൊത്തം വ്യാപിച്ചപ്പോള്‍ ബില്ലിനെതിരെ പാര്‍ലമെന്റില്‍ ഒവൈസി നടത്തിയ പ്രസംഗം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതുവഴി രാജ്യത്തെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ ഒവൈസിക്കും പാര്‍ട്ടിക്കും സാധിച്ചു.

ബംഗാളിലെ പടയൊരുക്കം

ബംഗാളിലെ പടയൊരുക്കം

ബീഹാറിലെന്ന പോലെ ബംഗാളിലും മുസ്ലീം വോട്ടുകള്‍ ലക്ഷ്യമിട്ടാണ്‌ ഒവൈസി മത്സരിക്കാനിറങ്ങുന്നത്‌. മുസ്ലീം ന്യുൂനപക്ഷങ്ങള്‍ സ്വാധിനമുള്ള ബംഗാളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ എഐഎംഐഎം ലക്ഷ്യമിടുന്നു. ബംഗാളില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ മുസ്ലീം ആത്മീയ നേതാവ്‌ അബ്ബാസ്‌ സിദ്ദിഖിയുടെ പിന്തുണയോടെയാണ്‌ എഐഎംഐഎം ബംഗാളില്‍ മത്സരിക്കുകയെന്നാണ്‌ വിവരം . പശ്ചിമ ബംഗാളില്‍ 31 ശതമാനമുള്ള മുസ്ലീം വോട്ടേഴ്‌സിന്‌‌ സംസ്ഥാനത്തെ തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനമാണ്‌ ഉള്ളത്‌.

മുസ്ലീം വോട്ടുകൾ വിഭജിക്കും

മുസ്ലീം വോട്ടുകൾ വിഭജിക്കും

ബംഗാള്‍ ഭരിക്കുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനാണ്‌ നിലവില്‍ മുസ്ലീം വോട്ടുകളുടെ പിന്തുണ ലഭിക്കുന്നത്‌. എന്നാല്‍ ഒവൈസി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതോടെ ത്രിണമൂല്‍ കോണ്‍ഗ്രസിന്‌ ലഭിക്കുന്ന മുസ്ലീം വോട്ടുകളില്‍ വിള്ളലുണ്ടാകുകയും ബീഹാറില്‍ എന്ന പോലെ ബംഗാളിലും എന്‍ഡിഎക്കു ഗുണം ചെയ്യുമെന്നാണ്‌ വിലയിരുത്തല്‍. ബംഗാളിൽ ഇക്കുറി ഭരണം പിടിക്കാൻ ലക്ഷ്യമിട്ടാണ് ബിജെപി നീക്കങ്ങൾ നടത്തുന്നത് എന്നിരിക്കെയാണ് ഒവൈസിയുടെ വരവ്.

cmsvideo
  ഉവൈസിയെ ഒറ്റുകാരനെന്ന് വിളിക്കുന്നവര്‍ക്ക്‌
  പ്രഹരം തൃണമൂലിന്

  പ്രഹരം തൃണമൂലിന്

  ബീഹാറില്‍ മഹാസഖ്യത്തിന്‌ സംഭവിച്ചതുപോലെ ബംഗാളിലും ഒവൈസിയുടെ പാര്‍ട്ടി മുസ്ലീം വോട്ടുകളില്‍ വിള്ളലേല്‍പ്പിക്കുമ്പോള്‍ മമത ബാനര്‍ജിയുടെ ത്രിണമൂല്‍ കോണ്‍ഗ്രസിന്‌ വലിയ രീതിയില്‍ പ്രഹരമേല്‍പ്പിക്കുമെന്നുറപ്പാണ്‌. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ നേടിയ അപ്രതീക്ഷിത വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ മമതാ ബാനര്‍ജിയെ താഴെയിറക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ബിജെപിക്ക്‌ ഒവൈസിയും പാര്‍ട്ടിയും കാര്യങ്ങള്‍ എളുപ്പാമാക്കിമാറ്റുമോ എന്നത്‌ കാത്തിരുന്നു കാണേണ്ടതാണ്‌.

  English summary
  Asaduddin Owaisi's AIIM show proves its a thrown in TMC side in 2021 Bengal polls
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X