കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; യോഗിയോട് അസദുദ്ദീന്‍ ഒവൈസി

Google Oneindia Malayalam News

ഹൈദരാബാദ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 'ജനസംഖ്യാ അസന്തുലിതാവസ്ഥ' പരാമര്‍ശത്തെ വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ ( എ ഐ എം ഐ എം ) തലവന്‍ അസദുദ്ദീന്‍ ഒവൈസി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് മുസ്ലീങ്ങളാണ് എന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യത്ത് ഒരു നിയമവും ആവശ്യമില്ലെന്ന് അവരുടെ തന്നെ ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ട് എന്നും അസദുദ്ദീന്‍ ഒവൈസി കൂട്ടിച്ചേര്‍ത്തു. ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് മുസ്ലീങ്ങളാണ്. 2016ല്‍ 2.6 ആയിരുന്ന മൊത്തം ഫെര്‍ട്ടിലിറ്റി നിരക്ക് ഇപ്പോള്‍ 2.3 ആണ്.

owaisi

രാജ്യത്തിന്റെ ജനസംഖ്യാപരമായ കണക്കുകള്‍ മറ്റെല്ലാ രാജ്യങ്ങളെക്കാളും മികച്ചതാണ്, ഒവൈസി പറഞ്ഞു. 2023 ല്‍ ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ, ജനസംഖ്യാ നിയന്ത്രണ പരിപാടി വിജയകരമായി മുന്നോട്ട് പോകണമെന്നും അതേസമയം ജനസംഖ്യാ അസന്തുലിതാവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

'ശ്രീലേഖ എന്ത് തരത്തിലും തുള്ളാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥ, പിന്നില്‍ വന്‍ സംഘം'; ആഞ്ഞടിച്ച് അജിത'ശ്രീലേഖ എന്ത് തരത്തിലും തുള്ളാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥ, പിന്നില്‍ വന്‍ സംഘം'; ആഞ്ഞടിച്ച് അജിത

ജനസംഖ്യാ വളര്‍ച്ചയുടെ വേഗതയോ ചില സമൂഹങ്ങളുടെ ശതമാനമോ ഉയര്‍ന്നതായിരിക്കരുത്, ബോധവല്‍ക്കരണത്തിലൂടെയോ നിര്‍വ്വഹണത്തിലൂടെയോ ഞങ്ങള്‍ നാട്ടുകാരുടെ ജനസംഖ്യ സ്ഥിരപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇതാണോ കിച്ചന്‍ ഫോട്ടോഷൂട്ട്; ദീപ്തി സതിയുടെ വൈറല്‍ ചിത്രങ്ങള്‍

ഇതിന് പിന്നാലെയായിരുന്നു ഒവൈസിയുടെ പ്രതികരണം. മുസ്ലീങ്ങള്‍ ഇന്ത്യന്‍ സ്വദേശികളല്ലേ എന്നായിരുന്നു ഒവൈസിയുടെ ചോദ്യം. അങ്ങനെ എങ്കില്‍ ആദിവാസികളും ദ്രാവിഡരും മാത്രമാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു. യു പിയില്‍, ഒരു നിയമവുമില്ലാതെ തന്നെ 2026-2030 ഓടെ ആഗ്രഹിച്ച ഫെര്‍ട്ടിലിറ്റി നിരക്ക് കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ശ്രീലേഖയുടെ ബന്ധു ദിലീപിന്റെ അടുത്ത സുഹൃത്ത്, ബി സന്ധ്യയോടും ശത്രുത, എന്നും പ്രതികള്‍ക്കൊപ്പം'; ഭാഗ്യലക്ഷ്മി'ശ്രീലേഖയുടെ ബന്ധു ദിലീപിന്റെ അടുത്ത സുഹൃത്ത്, ബി സന്ധ്യയോടും ശത്രുത, എന്നും പ്രതികള്‍ക്കൊപ്പം'; ഭാഗ്യലക്ഷ്മി

അതേസമയം ജനസംഖ്യാ വിസ്‌ഫോടനം നിയന്ത്രിക്കാന്‍ നടപടികള്‍ അനിവാര്യമാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞിരുന്നു. അതിനായി നിയമം കൊണ്ടു വരുന്നതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയാണ് എന്നും എല്ലാ മതങ്ങള്‍ക്കും ഒരേ പോലെ ബാധകമാകുന്ന ഒരു നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നതെന്നും കേന്ദ്ര മന്ത്രി അറിയിച്ചിരുന്നു.

Recommended Video

cmsvideo
ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി

ചൈനയില്‍ ഒരു മിനുട്ടില്‍ 10 കുട്ടികള്‍ ജനിക്കുമ്പോള്‍ ഇന്ത്യയില്‍ മിനുട്ടില്‍ 30 കുട്ടികളാണ് ജനിക്കുന്നത് എന്നും ഈ സാഹചര്യത്തില്‍, രാജ്യത്തിന്റെ പുരോഗതിക്ക് ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണെന്നമാണ് കേന്ദ്ര മന്ത്രി പറഞ്ഞിരുന്നത്.

English summary
Asaduddin Owaisi said Muslims are the most used contraceptives in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X