കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ നീട്ടിക്കോളൂ..; പക്ഷെ ഓരോ ദരിദ്രന്‍റെ അക്കൗണ്ടിലും 5000 രൂപ ഇടണം, നിര്‍ദേശവുമായി ഉവൈസി

Google Oneindia Malayalam News

ദില്ലി: കോവിഡിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് ശേഷം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണയായിരിക്കുകയാണ്. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ സമവായം ഉണ്ടായത്. കേരളം ഉള്‍പ്പടേയുള്ള ഇരുപതിലേറെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിലപാട് സ്വീകരിച്ചു. ലോക്ക് ഡൗണ്‍ നീട്ടിയത് സംബന്ധിച്ച് കേന്ദ്ര പുതിയ ഉത്തരവ് പുറത്തിറക്കും.

ലോക്ക് ഡൗണ്‍ തുടരുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അവകാശം നല്‍കിയേക്കുമെന്ന ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയായിരുന്നു. അതേസമയം, ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് ഒരു ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അസദ്ദുദ്ദീന്‍ ഉവൈസി.

5000 രൂപ വീതം

5000 രൂപ വീതം

നിലവിലെ കാലാവധിക്കും അപ്പുറത്തേക്കും നീട്ടുകയാണെങ്കില്‍ രാജ്യത്തെ ദരിദ്രരുടെ അക്കൗണ്ടുകളില്‍ 5000 രൂപ വീതം ഇടണമെന്നാണ് എഐഎംഐഎം അദ്ധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഉവൈസി എംപി ആവശ്യപ്പെട്ടത്. പട്ടിണിക്കാരായ ജനങ്ങള്‍ പറയുന്നത് ഞങ്ങള്‍ കൊവിഡ് കാരണമായിരിക്കില്ല മരിക്കുക, പട്ടിണി കൊണ്ടായിരിക്കുമെന്നുമാണെന്നും അദ്ദേഹം പറഞ്ഞു.

നീതി കാണിച്ചില്ല

നീതി കാണിച്ചില്ല

രാജ്യത്തെ എംപിമാരെ വിളിച്ചതില്‍ പ്രധാനമന്ത്രി നീതി കാണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. അഞ്ച് എംപിമാരില്‍ കുറവുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ മോദി വിളിച്ചില്ല. എന്നെയോ, ഞങ്ങളുടെ പാര്‍ട്ടിയുടെ ഔറംഗാബാദില്‍ നിന്നുള്ള എംപിയേയും അദ്ദേഹം വിളിച്ചില്ലെന്നും ഉവൈസി ആരോപിച്ചു.

ലീഗിന് 3 എംപിമാര്‍

ലീഗിന് 3 എംപിമാര്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന് ലോക് സഭയില്‍ മൂന്ന് എംപിമാര്‍ ഉണ്ട്. എന്നാല്‍ അവരുടെ പ്രതിനിധികളേയും പ്രധാനമന്ത്രി. 'കേരളത്തിലാണ് രാജ്യത്തെ ആദ്യ മൂന്ന് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് താങ്കള്‍ക്കറിയാമല്ലോ'- എന്നും അസദുദ്ദീന്‍ ഉവൈസി ചോദിച്ചു.

‘കൊറോണ ജിഹാദ്’

‘കൊറോണ ജിഹാദ്’

കൊറണ വൈറസിനെ വര്‍ഗീയ വത്കരിക്കുന്നതിനെതിരേയും അദ്ദേഹം രംഗത്ത് എത്തി. ‘കൊറോണ ജിഹാദ്' എന്നത് ട്വിറ്ററില്‍ ടെന്‍ഡിംഗ് ആണ്. ഇത്തരം കാര്യങ്ങള്‍ ആരാണോ ചെയ്യുന്നത് അവര്‍ രാജ്യത്തെ ശക്തിപ്പെടുത്തുകയല്ല ചെയ്യുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തബ്ലീഗ് എന്ന് വിളിക്കുമോ

തബ്ലീഗ് എന്ന് വിളിക്കുമോ

ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 15 വരെ വിദേശ രാജ്യങ്ങളില്‍ നിന്നും 15 ലക്ഷം ആളുകളാണ് ഇന്ത്യയിലെത്തി. അവരെയെല്ലാം നിങ്ങള്‍ തബ്ലീഗ് എന്ന് വിളിക്കുമോ. മാര്‍ച്ച് മൂന്നാം തിയതി മുതലാണ് നമ്മള്‍ വിമാനത്താവളങ്ങളില്‍ സ്ക്രീനിങ് ആരംഭിച്ച്. പിന്നെ എങ്ങനെ അവര്‍ എങ്ങനെ വന്നു. സ്ക്രീനിങ് നടത്തുന്നത് അവരല്ലേ അതിനുത്തരാവാദികളെന്നും ഉവൈസി ആരോപിച്ചു.

ആരോഗ്യ മന്ത്രി പോലുമില്ല മധ്യപ്രദേശില്‍; സ്ഥിതി ഗുരുതരം, കമല്‍നാഥിന് പ്രത്യേക നിര്‍ദേശം നല്‍കി സോണിയആരോഗ്യ മന്ത്രി പോലുമില്ല മധ്യപ്രദേശില്‍; സ്ഥിതി ഗുരുതരം, കമല്‍നാഥിന് പ്രത്യേക നിര്‍ദേശം നല്‍കി സോണിയ

 ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടുന്നു; പ്രഖ്യാപനം ഉടന്‍, ഇളവുകള്‍ പ്രഖ്യാപിച്ചേക്കും ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടുന്നു; പ്രഖ്യാപനം ഉടന്‍, ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

English summary
asaduddin owaisi say about Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X