അയോധ്യയിലെ പള്ളിക്ക് പണം കൊടുക്കല്‍ ഹറാം എന്ന് ഉവൈസി; മറുപടിയുമായി ട്രസ്റ്റ്
ദില്ലി: അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്ന സ്ഥലം രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്തതിന് പകരം ലഭിച്ച സ്ഥലത്ത് നിര്‍മിക്കുന്ന പള്ളിക്ക് വേണ്ടി പണം നല്‍കരുതെന്ന് എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ആ പള്ളി നിര്‍മാണത്തിന് പണം നല്‍കുന്നത് ഹറാമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിക വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിട്ടാണ് അയോധ്യയിലെ പള്ളി നിര്‍മിക്കുന്നത്. പണം കൊടുക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യരുതെന്നും ബിദാറില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ ഉവൈസി പറഞ്ഞു.

അതേസമയം, ഉവൈസിയുടെ പ്രസ്താവനക്കെതിരെ പള്ളി നിര്‍മിക്കുന്ന ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന് ട്രസ്റ്റ് രംഗത്തുവന്നു. രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഉവൈസിയുടെ പ്രസ്താവന എന്ന് ട്രസ്റ്റ് ചെയര്മാന് അത്താര്‍ ഹുസൈന് പ്രതികരിച്ചു. അല്ലാഹുവിന് വേണ്ടി നമസ്കരിക്കുന്ന ഭൂമിയിലെ ഒരു തരി സ്ഥലം പോലും ഹറാം ആണെന്ന് പറയാന്‍ ആകില്ലെന്ന് ഹുസൈന് ടൈംസ് നൗ ചാനലിനോട് പറഞ്ഞു.
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ഹൈദരാബാദ് ഭാഗമായിരുന്നില്ല. അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തില്‍ ഉവൈസിയുടെ മുന്‍ഗാമികള്‍ പങ്കെടുത്തിരിക്കാനും സാധ്യതയില്ല. അതേസമയം, അയോധ്യ ഉള്‍പ്പെടുന്ന അവധ് പ്രദേശം അങ്ങനെ അല്ലായിരുന്നു. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഫൈസാബാദിനെ മോചിപ്പിച്ചത് അഹമ്മദുല്ലാ ഷായാണ്. അദ്ദേഹത്തിനാണ് അയോധ്യയിലെ പള്ളി സമര്‍പ്പിക്കുന്നത്. അദ്ദേഹത്തിന്റെ പേരിലാണ് പള്ളി നാമകരണം ചെയ്യുക. അത് എങ്ങനെയാണ് ഹറാം ആകുക എന്നും അത്താര്‍ ഹുസൈന് ചോദിച്ചു.
മുസ്ലിം മത പണ്ഡിതന്മാരോടും ഉലമാക്കളോടും സംസാരിച്ച ശേഷമാണ് താന്‍ അഭിപ്രായം പറയുന്നത് എന്നാണ് ഉവൈസി പറഞ്ഞത്. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിലെ അംഗങ്ങളുമായും സംസാരിച്ചു. അയോധ്യയില്‍ നിര്‍മിക്കുന്നതിനെ പള്ളി എന്ന് വിളിക്കരുത്. അവിടെ പ്രാര്‍ഥന നടത്താനും പാടില്ലെന്നും ഉവൈസി പറഞ്ഞു. റിപബ്ലിക് ദിനത്തിനാണ് അയോധ്യയിലെ ദാനിപൂരില്‍ നിര്‍മിക്കുന്ന പള്ളിയുടെ ജോലികള്‍ തുടങ്ങിയത്. തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിനേക്കാള്‍ വലിപ്പമുള്ളതാകും പുതിയ പള്ളി എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications