കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയിലെ പള്ളിക്ക് പണം കൊടുക്കല്‍ ഹറാം എന്ന് ഉവൈസി; മറുപടിയുമായി ട്രസ്റ്റ്

Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്ന സ്ഥലം രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്തതിന് പകരം ലഭിച്ച സ്ഥലത്ത് നിര്‍മിക്കുന്ന പള്ളിക്ക് വേണ്ടി പണം നല്‍കരുതെന്ന് എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ആ പള്ളി നിര്‍മാണത്തിന് പണം നല്‍കുന്നത് ഹറാമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിക വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിട്ടാണ് അയോധ്യയിലെ പള്ളി നിര്‍മിക്കുന്നത്. പണം കൊടുക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യരുതെന്നും ബിദാറില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ ഉവൈസി പറഞ്ഞു.

a

അതേസമയം, ഉവൈസിയുടെ പ്രസ്താവനക്കെതിരെ പള്ളി നിര്‍മിക്കുന്ന ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് രംഗത്തുവന്നു. രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഉവൈസിയുടെ പ്രസ്താവന എന്ന് ട്രസ്റ്റ് ചെയര്‍മാന്‍ അത്താര്‍ ഹുസൈന്‍ പ്രതികരിച്ചു. അല്ലാഹുവിന് വേണ്ടി നമസ്‌കരിക്കുന്ന ഭൂമിയിലെ ഒരു തരി സ്ഥലം പോലും ഹറാം ആണെന്ന് പറയാന്‍ ആകില്ലെന്ന് ഹുസൈന്‍ ടൈംസ് നൗ ചാനലിനോട് പറഞ്ഞു.

യൂത്ത് ലീഗ് കളം നിറയുന്നു; ഇത്തവണ 6 പേര്‍ മല്‍സരിക്കും; എവിടെയുമെത്താതെ യൂത്ത് കോണ്‍ഗ്രസ്യൂത്ത് ലീഗ് കളം നിറയുന്നു; ഇത്തവണ 6 പേര്‍ മല്‍സരിക്കും; എവിടെയുമെത്താതെ യൂത്ത് കോണ്‍ഗ്രസ്

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ഹൈദരാബാദ് ഭാഗമായിരുന്നില്ല. അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തില്‍ ഉവൈസിയുടെ മുന്‍ഗാമികള്‍ പങ്കെടുത്തിരിക്കാനും സാധ്യതയില്ല. അതേസമയം, അയോധ്യ ഉള്‍പ്പെടുന്ന അവധ് പ്രദേശം അങ്ങനെ അല്ലായിരുന്നു. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഫൈസാബാദിനെ മോചിപ്പിച്ചത് അഹമ്മദുല്ലാ ഷായാണ്. അദ്ദേഹത്തിനാണ് അയോധ്യയിലെ പള്ളി സമര്‍പ്പിക്കുന്നത്. അദ്ദേഹത്തിന്റെ പേരിലാണ് പള്ളി നാമകരണം ചെയ്യുക. അത് എങ്ങനെയാണ് ഹറാം ആകുക എന്നും അത്താര്‍ ഹുസൈന്‍ ചോദിച്ചു.

കോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണംകോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണം

മുസ്ലിം മത പണ്ഡിതന്‍മാരോടും ഉലമാക്കളോടും സംസാരിച്ച ശേഷമാണ് താന്‍ അഭിപ്രായം പറയുന്നത് എന്നാണ് ഉവൈസി പറഞ്ഞത്. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിലെ അംഗങ്ങളുമായും സംസാരിച്ചു. അയോധ്യയില്‍ നിര്‍മിക്കുന്നതിനെ പള്ളി എന്ന് വിളിക്കരുത്. അവിടെ പ്രാര്‍ഥന നടത്താനും പാടില്ലെന്നും ഉവൈസി പറഞ്ഞു. റിപബ്ലിക് ദിനത്തിനാണ് അയോധ്യയിലെ ദാനിപൂരില്‍ നിര്‍മിക്കുന്ന പള്ളിയുടെ ജോലികള്‍ തുടങ്ങിയത്. തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിനേക്കാള്‍ വലിപ്പമുള്ളതാകും പുതിയ പള്ളി എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

കര്‍ഷക നേതാക്കള്‍ക്കെതിരെ ശക്തമായ നടപടിക്ക് കേന്ദ്രം; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ നിര്‍ദേശംകര്‍ഷക നേതാക്കള്‍ക്കെതിരെ ശക്തമായ നടപടിക്ക് കേന്ദ്രം; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം

Recommended Video

cmsvideo
രാമക്ഷേത്രത്തിനരികെ സ്ഥാപിക്കാൻ പോകുന്ന എയർപോട്ടിന്റെ പേര് കണ്ടോ

English summary
Owaisi Says Donating for Ayodhya Masjid is 'haraam'i; What is Trust reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X