'കത്തി കഴുത്തില്‍വെച്ചാലും ഭാരത് മാതാ കീ ജയ് പറയില്ല'; ഒവൈസി
മുംബൈ: കത്തി കഴുത്തില്‍വെച്ച് ഭീഷണി മുഴക്കിയാലും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കില്ലെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ (എഐഎംഐഎം) നേതാവ് അസാദുദ്ദീന്‍ ഒവൈസി. ലാത്തൂരിലെ ഉദ്ഗിര്‍ തഹ്‌സില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ ആര്‍എസ്എസ് ചീഫ് മോഹന്‍ ഭഗവത് യുവജനതയെ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിപ്പിക്കാന്‍ പഠിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്നോണമാണ് അസാദുദ്ദീന്‍ ഒവൈസി പ്രതികരിച്ചത്. നിങ്ങള്‍ ആവശ്യപ്പെട്ട ഭാരത് മാതാ കീ ജയ് മുദ്രാവാക്യം താന്‍ വിളിക്കിക്കില്ല ഭഗവത് സാഹേബ് എന്നാണ് ഒവൈസി പറഞ്ഞത്.

ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയും ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ തന്നെ താന്‍ മോഹന്‍ ഭഗവത് പറയുന്നത് ചെയ്യുകയില്ലെന്നും അസാദുദ്ദീന്‍ ഒവൈസി വ്യക്തമാക്കി. മാര്‍ച്ച് മൂന്നിന് നടന്ന ഒരു പരിപാടിയിലാണ് ജെഎന്‍യു വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി മോഹന്‍ ഭഗവത് ഭാരത് മാതാ കീ ജയ് മുദ്രാവാക്യത്തെക്കുറിച്ച് സൂചിപ്പിച്ചത്.
യുവതലമുറ വഴിതെറ്റിപ്പോവുകയാണ്. അവരെ ചെറുപ്പംമുതല്‍ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിപ്പിക്കണം. അവരില്‍ രാജ്യസ്‌നേഹം വളര്‍ത്തണം എന്നായിരുന്നു ഭഗവത്തിന്റെ പരാമര്‍ശം. ജെഎന്‍യു വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് രാജ്യസ്‌നേഹമില്ലെന്നും അവര്‍ രാജ്യവിരുദ്ധരാണെന്നും ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications