കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സാമുദായിക രാഷ്ട്രീയം ഇവിടെ വിലപ്പോവില്ല' ബിജെപിയെ കടന്നാക്രമിച്ച് ഒവൈസി

Google Oneindia Malayalam News

ഹൈദരാബാദ്: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് എഐഎംഐഎം തലവൻ അസുദ്ദീൻ ഒവൈസി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പിൽ തിരഞ്ഞെടുപ്പിന് ബിജെപി സാമുദായിക തലം കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്നാണ് ഒവൈസിയുടെ ആരോപണം. തെലങ്കാനയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ കേന്ദ്ര സർക്കാർ എന്ത് സഹായമാണ് നൽകിയതെന്നും അദ്ദേഹം ചോദിക്കുന്നു.

നാലായിരം കോടിയുടെ ചിട്ടിത്തട്ടിപ്പ്: മുന്‍ മന്ത്രി റോഷന്‍ ബെയ്ഗിനെ സിബിഐ അറസ്റ്റ് ചെയ്തു!!നാലായിരം കോടിയുടെ ചിട്ടിത്തട്ടിപ്പ്: മുന്‍ മന്ത്രി റോഷന്‍ ബെയ്ഗിനെ സിബിഐ അറസ്റ്റ് ചെയ്തു!!

തുറന്നുകാട്ടി

തുറന്നുകാട്ടി

നിങ്ങൾ രാത്രിയിൽ ഒരു ബിജെപി നേതാവിനെ വിളിച്ചുണർത്തി ചില പേരുകൾ പറയാൻ ആവശ്യപ്പെട്ടാൽ അവർ ഒവൈസിയുടെ പേര് പറയും. തുടർന്ന് രാജ്യവിരുദ്ധനെന്നും ഭീകവാദമെന്നും പറയും പാകിസ്താൻ എന്നായിരിക്കും അവസാനമായി പറയുക. ബിജെപി തെലങ്കാനയ്ക്ക് വേണ്ടി എന്ത് സാമ്പത്തിക സഹായമാണ് നൽകിയിട്ടുള്ളതെന്ന് പറയുക. പ്രത്യേകിച്ചും 2019ന് ശേഷം തെലങ്കാനയ്ക്ക് വേണ്ടി.

 എന്തുനൽകി?

എന്തുനൽകി?

ഹൈദരാബാദിൽ വെള്ളപ്പൊക്കമുണ്ടായി. എന്ത് സാമ്പത്തിക സഹായമാണ് മോദി സർക്കാർ ഹൈദരാബാദിന് വേണ്ടി ചെയ്തത്. ആ സമയത്ത് അവർ ചെയ്ത സഹായങ്ങൾക്ക് സാമുദായിക സ്വഭാവം നൽകാൻ ശ്രമിക്കുകയാണ്. അതിവിടെ നടക്കില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു.

ചരിത്രം ആവർത്തിക്കും

ചരിത്രം ആവർത്തിക്കും

ഡിസംബർ ഒന്നിന് നടക്കാനിരിക്കുന്ന ജിഎച്ച്എംസി തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ എഎംഐഎംഐയെ കടന്നാക്രമിച്ച് രംഗത്തെത്തി നിമിഷങ്ങൾക്ക് ശേഷമാണ് ഒവൈസിയുടെ ആക്രമണം. ദുബ്ബാക്ക ഉപതിരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചത്. ഹൈദരാബാദിലും ബിജെപി അത് തന്നെ ആവർത്തിക്കുമെന്നാണ് ജാവദേക്കറിന്റെ പ്രസ്താവന. ഒരു ബിജെപി മേയറെയാണോ എഎംഐഎംഐ മേയറാണോ വേണ്ടതെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. കോൺഗ്രസിനോ തെലങ്കാന രാഷ്ട്രസമിതിയ്ക്കോ, എഎംഐഎംഐയ്ക്കോ വോട്ടുക ചെയ്യുക എന്നത് ഒരു വിഭാഗത്തിന് വോട്ടുചെയ്യുക എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീഴ്ച തുറന്നുകാണിക്കും

വീഴ്ച തുറന്നുകാണിക്കും

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെയും സുഹൃത്തുക്കളുടേയും സ്വത്തുക്കൾ വർധിക്കുകയാണ്. എന്നാൽ തെലങ്കാനയുടെ സ്വത്തുക്കൾ ഇല്ലാതാകുകയാണ്. കഴിഞ്ഞ ആറ് വർഷത്തെ ഭരണത്തിനിടെ സർക്കാരിനുണ്ടായ 60 വീഴ്ചകളെക്കുറിച്ച് പരാമർശിക്കുന്നന ഒരു ആരോപ് പത്രയമാണ് ബിജെപി മുന്നോട്ടുവെച്ചിട്ടുള്ളതെന്നും ജാവദേക്കർ പറഞ്ഞു. ഡിസംബർ ഒന്നിനാണ് ജിഎച്ച്എംസിയിലേക്കുള്ള തിരഞ്ഞെടുപ്പ്വ നടക്കുന്നത്. തുടർന്ന് ഡിസംബർ നാലിന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.

English summary
Asaduddin Owaisi slam BJP 'Communal politics will not work in Hyderabad, BJP targets GHMC polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X