കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിംകള്‍ ഭയപ്പെടേണ്ടെന്ന് ഉവൈസി, മോദി ക്ഷേത്രത്തില്‍ പോയാല്‍ മുസ്ലിംകള്‍ക്ക് പള്ളിയില്‍ പോകാം

Google Oneindia Malayalam News

ഹൈദരാബാദ്: ബിജെപി വീണ്ടും അധികാരത്തിലെത്തിയതില്‍ രാജ്യത്തെ മുസ്ലിംകള്‍ ഭയപ്പെടേണ്ടതില്ലെന്ന് അഖിലേന്ത്യാ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി എംപി. ഭരണഘടന എല്ലാ പൗരന്മാര്‍ക്കും മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് മണ്ഡലത്തില്‍ നിന്ന് നാലാംതവണയും വിജയിച്ച് പാര്‍ലമെന്റിലെത്തിയിരിക്കുകയാണ് ഉവൈസി. മക്ക മസ്ജിദില്‍ സംസാരിക്കുകയായിരുന്നു ഉവൈസി.

04

മോദിക്ക് അമ്പലങ്ങളില്‍ പോകാമെങ്കില്‍ മുസ്ലിംകള്‍ക്ക് പള്ളികളിലും പോകാന്‍ സാധിക്കും. മോദിക്ക് ഗുഹയില്‍ പോയി ഇരിക്കാമെങ്കില്‍ മുസ്ലിംകള്‍ക്ക് എവിടെയും പ്രാര്‍ഥന നടത്താന്‍ കഴിയും. 300ലധികം സീറ്റ് നേടി അധികാരത്തിലെത്തിയത് വലിയ കാര്യമല്ല. കാരണം ഇന്ത്യയില്‍ ജീവിക്കുന്ന ഒരു ഭരണഘടനയുണ്ട്. 300 സീറ്റ് നേടിയ ബിജെപിക്ക് നമ്മുടെ അവകാശങ്ങള്‍ കവരാന്‍ സാധിക്കില്ലെന്നും ഉവൈസി പറഞ്ഞു.

എല്ലാവര്‍ക്കും അവരുടെ മതം പിന്തുടര്‍ന്ന് ജീവിക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. മുസ്ലിംകള്‍ക്ക് തുല്യാവകാശം ലഭിക്കും. അടിമകളെ പോലെ ജീവിക്കേണ്ടി വരില്ല. മോദി എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന കരുതുന്നുണ്ടെങ്കില്‍ അതൊന്നും നടക്കില്ല. ഇന്ത്യയ്ക്ക് വേണ്ടി ഉവൈസി പോരാടുമെന്ന് താന്‍ വാക്ക് നല്‍കുന്നുവെന്നും ഉവൈസി പറഞ്ഞു.

അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത് മഹാസഖ്യം; രഹസ്യനീക്കം പുറത്ത്, കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ്അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത് മഹാസഖ്യം; രഹസ്യനീക്കം പുറത്ത്, കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ്

303 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എന്‍ഡിഎക്ക് 353 സീറ്റും. അമിത് ഷാ ആഭ്യന്തര മന്ത്രിയും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയും നിര്‍മല സീതാരാമന്‍ ധനമന്ത്രിയുമായിട്ടാണ് മോദിയുടെ പുതിയ മന്ത്രിസഭ.

English summary
Asaduddin Owaisi to Muslims; No worry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X