കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശി മഹാകാല്‍ എക്സ്പ്രസിലെ ക്ഷേത്രം; രൂക്ഷ വിമർശം... മോദിക്ക് വായിക്കാൻ ഭരണഘടന പങ്കുവെച്ച് ഒവൈസി!

Google Oneindia Malayalam News

Recommended Video

cmsvideo
Asaduddin Owaisi's Reply To Narendra Modi | Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കാശി മഹാകാൽ എക്‌സ്പ്രസിന്റെ ഒരു കോച്ചിലെ ബർത്ത് ശിവക്ഷേത്രമാക്കിയെന്ന വാർത്തയിൽ പ്രതികരിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. എഎൻഐയുടെ വാർത്തയിൽ‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭരണ ഘടനയുട ആമുഖത്തിന്‍റെ ചിത്രം പങ്കുവച്ചാണ് ഒവൈസി പ്രതികരിച്ചിരിക്കുന്നത്.

ഓംകാരേശ്വര്‍, ഉജ്ജയിനിലെ മഹാകലേശ്വര്‍, വാരണസിയിലെ കാശി വിശ്വനാഥ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് കാശി മഹാകാല്‍ എക്സ്പ്രസ്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഒറ്റരാത്രി കൊണ്ട് സഞ്ചരിച്ചെത്താവുന്ന ട്രെയിനാണിത്. സീറ്റ് ശിവക്ഷേത്രമാക്കി മാറ്റിയതിന്റെ ചിത്രങ്ങള്‍ എഎന്‍ഐയാണ് പുറത്തുവിട്ടത്. ട്രെയിനിന്റെ കോച്ച് ബി 5 ന്റെ 64 സീറ്റ് നമ്പറാണ് ശിവക്ഷേത്രമാക്കി മാറ്റിയത്.

Shiv Temple

ഹിന്ദു വിശ്വാസപ്രകാരം ശിവഭക്തർക്ക് ഏറെ പ്രധാന്യം നൽകുന്ന സ്ഥലങ്ങളാണ് വാരാണസിയും ഇൻഡോറും. ഇവിടെയാണ് ജ്യോതിർലിംഗങ്ങൾ നിലനിൽക്കുന്നതെന്നാണ് വിശ്വാസം. പ്രത്യേക ദിവസങ്ങളില്‍ തീവണ്ടിക്കുള്ളിലെ ശിവക്ഷേത്രത്തിൽ പ്രാര്‍ത്ഥന നടത്തുന്നതിനെക്കുറിച്ചും പരിഗണണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ സീറ്റിന്റെ റിസർവ്വേഷൻ തുക ആര് നൽകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും ട്രെയിനിനകത്ത് ശിവക്ഷേത്രമുള്ളത് ഭക്തർക്കിടയിൽ വലിയ പ്രചാരമുണ്ടാക്കുമെന്നാണ് റെയിൽവെ അധികൃതർ വ്യക്തമാക്കുന്നത്.

English summary
Asaduddin Owaisi tweets to PM over berth for Lord Shiva in Kashi-Mahakal Express
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X