കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ്: അനീതി വരും തലമുറയെയും ഓര്‍മിപ്പിക്കണമെന്ന് ഒവൈസി

Google Oneindia Malayalam News

ഹൈദരാബാദ്: അയോധ്യയിലെ ബാബറി മസ്ജിദ് വിഷയത്തില്‍ നേരിട്ട അനീതി വരും തലമുറയെയും പഠിപ്പിക്കുകയും ഓര്‍മിപ്പിക്കുകയും വേണമെന്ന് എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 28ാം വാര്‍ഷികമായ ഇന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 400ലധികം വര്‍ഷം ബാബറി മസ്ജിദ് അയോധ്യയിലുണ്ടായിരുന്നു. ഞങ്ങളുടെ പൂര്‍വികള്‍ അവിടെ നമസ്‌കരിച്ചിരുന്നു. റമദാനില്‍ ഒരുമിച്ചിരുന്ന് നോമ്പ് തുറന്നിരുന്നു. അവര്‍ മരിച്ചപ്പോള്‍ തൊട്ടടുത്തു തന്നെ ഖബറടക്കിയിരുന്നു. അനീതി ഒരിക്കലും മറക്കില്ല- ഇതായിരുന്നു ഒവൈസിയുടെ ട്വീറ്റ്.

A

1949 ഡിസംബര്‍ 23ന് അര്‍ധരാത്രി ബാബറി മസ്ജിദില്‍ അന്യായമായി കടന്നു. 42 വര്‍ഷം അത് കൈവശപ്പെടുത്തി. 1992ല്‍ ഇതേ ദിവസം ലോകം നോക്കി നില്‍ക്കെ ബാബറി മസ്ജിദ് പൊളിച്ചു. കുറ്റക്കാരായവര്‍ ഇതുവരെ ശിക്ഷിക്കപ്പെടുന്നത് ആരും കണ്ടില്ല. ഈ അനീതി ഒരിക്കലും മറക്കില്ല- ഒവൈസി തുടര്‍ന്നു.

ഇസ്രായേലിനെ രൂക്ഷമായി വിമര്‍ശിച്ച് സൗദി രാജകുമാരന്‍; അന്തംവിട്ട് ഇസ്രായേല്‍ മന്ത്രി, ബഹ്‌റൈനില്‍ഇസ്രായേലിനെ രൂക്ഷമായി വിമര്‍ശിച്ച് സൗദി രാജകുമാരന്‍; അന്തംവിട്ട് ഇസ്രായേല്‍ മന്ത്രി, ബഹ്‌റൈനില്‍

ബാബറി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ ആറ് ഹൈദരാബാദിലും സമീപ പ്രദേശങ്ങളിലും കരിദിനമായി ആചരിച്ചു. വിവിധ മുസ്ലിം സംഘടനകളുടെ ആഹ്വാനത്തെ തുടര്‍ന്നായിരുന്നു ഇത്. ചിലയിടങ്ങളില്‍ കടകളും മറ്റും അടഞ്ഞുകിടന്നു. കടകള്‍ അടച്ച് എല്ലാവരും ജനാധിപത്യപരമായ പ്രതിഷേധം അറിയിക്കണമെന്ന് ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി ആഹ്വാനം ചെയ്തിരുന്നു. നിര്‍ബന്ധപൂര്‍വം ആരെയും അടപ്പിക്കരുതെന്നും ഒവൈസി അഭ്യര്‍ഥിച്ചു.

കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് വിടുന്നു; കുഞ്ഞാലിക്കുട്ടി രാജിവയ്ക്കും, വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് വിടുന്നു; കുഞ്ഞാലിക്കുട്ടി രാജിവയ്ക്കും, വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ പോലീസ് ശക്തമായ സുരക്ഷ ഒരുക്കി. ഹൈദരാബാദിലും മറ്റും കൂടുതല്‍ പോലീസിനെ വിന്യസിച്ചു. പോലീസ് പട്രോളിങ് ശക്തമാക്കി. ചാര്‍മിനാറിനും ചരിത്രപ്രസിദ്ധമായ മക്കാ മസ്ജിദിനും സമീപം കൂടുതല്‍ പോലീസിനെ വിന്യസിച്ചു. റാലി നടത്താന്‍ ശ്രമിച്ച അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി; മോദിയുടെ മണ്ഡലത്തില്‍ രണ്ടിടത്തും വീണു, നാഗ്പൂരിന് ശേഷംബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി; മോദിയുടെ മണ്ഡലത്തില്‍ രണ്ടിടത്തും വീണു, നാഗ്പൂരിന് ശേഷം

മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ യുനൈറ്റഡ് മുസ്ലിം ഫോറം കരിദനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. തകര്‍ത്തത് പള്ളി മാത്രമല്ല, മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകം കൂടിയാണ്. ബാബറി മസ്ജിദ് അവിടെ തന്നെ പുനര്‍നിര്‍മിക്കാന്‍ സാധിക്കുന്നതിന് പ്രത്യേക പ്രാര്‍ഥന നടത്താനും വരും തലമുറയ്ക്ക് ഈ സന്ദേശം കൈമാറാനും സംഘടന ആവശ്യപ്പെട്ടു.

English summary
Asaduddin Owaisi urged people to teach the next generation injustice done with the Babri Masjid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X