ബിജെപിയുടെ ഗാന്ധി സ്നേഹം വാക്കുകളില്‍ മാത്രം, മനസ്സിലുള്ളത് ഗോഡ്സേ; അസദുദ്ദീന്‍ ഒവൈസി
ഔറംഗാബാദ്: ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് ലോക്സഭാ എംപിയും എഐഎംഐഎം പ്രസിഡന്റുമായ അസദുദ്ദീന്‍ ഒവൈസി. മഹാത്മാഗാന്ധിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബിജെപിയുടെ മനസ്സില്‍ കൊലയാളിയായ നാഥുറാം ഗോഡ്സെയാണ്. മോദിസര്‍ക്കാര്‍ തങ്ങളുടെ നായകനായാണ് ഗോഡ്സേയെ കാണുന്നതെന്നും അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തിഹാദ്-ഉല്-മുസ്ലിമീന്നേതാവ് കൂടിയായ അദ്ദേഹം പറയുന്നു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം നമ്മളിപ്പോള്‍ ആഘോഷിക്കുകയാണ്.
എന്നാല്‍ ഇപ്പോഴത്തെ ബിജെപി സര്‍ക്കാരിന്റെ വാക്കുകളില്‍ മാത്രം ഗാന്ധിജിയും മനസ്സില്‍ നാഥുറാം ഗോഡ്സെയുമാണ്. ഗാന്ധിജിയുടെ പേരിലാണ് ബിജെപി ഇപ്പോള്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ഗാന്ധിജി എന്ന പേരില്‍ സര്‍ക്കാര്‍ രാജ്യത്തെയാകെ അപഹസിക്കുകയാണെന്നും ഹൈദരാബാദ് എംപി ആരോപിച്ചു. ഇപ്പോഴത്തെ ഭരണാധികാരികള്‍ നാഥുറാം ഗോഡ്സെയെ തങ്ങളുടെ നായകനായി അഭിനന്ദിക്കുന്നു. ഗോഡ്സെ ഗാന്ധിയെ മൂന്ന് വെടിയുണ്ടകളാല്‍ കൊന്നു, പക്ഷേ ഇവിടെ ആളുകള്‍ ദിവസവും കൊല്ലപ്പെടുന്നുവെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 21 ന് മഹാരാഷ്ട്രയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഔറംഗാബാദില്‍ എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചുകൊണ്ടുള്ള പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഒവൈസി. മതേതരത്വത്തില്‍ വിശ്വസിക്കുന്ന മുസ്ലിംകള്, ബുദ്ധമതക്കാര്‍, ദലിതര്‍, ഹിന്ദുക്കള്‍ എന്നിവരുടെ പിന്തുണ ലഭിച്ചതിനാലാണ് എ.ഐ.ഐ.എം ലോക്സഭാ സ്ഥാനാര്‍ത്ഥി ഇംതിയാസ് ജലീല്‍ മെയ് മാസത്തില്‍ ഔറംഗബാദില്‍ നിന്ന് വിജയിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള എഐഎംഐഎമ്മിന് ഇത് ചരിത്രപരമായ വിജയമായിരുന്നുവെന്നും ഒവൈസി പറഞ്ഞു.
കര്‍ഷക ആത്മഹത്യകളെക്കുറിച്ച് സംസാരിച്ച ഒവൈസി, ഗാന്ധിജി കര്‍ഷകരെ പരിചരിക്കുകയാണ് ചെയ്തതെന്നും എന്നാല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പറഞ്ഞു. ഇതിനെതിരെ ഇപ്പോഴത്തെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
-
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും










Click it and Unblock the Notifications