കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ഗാന്ധി സ്‌നേഹം വാക്കുകളില്‍ മാത്രം, മനസ്സിലുള്ളത് ഗോഡ്‌സേ; അസദുദ്ദീന്‍ ഒവൈസി

Google Oneindia Malayalam News

ഔറംഗാബാദ്: ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് ലോക്സഭാ എംപിയും എഐഎംഐഎം പ്രസിഡന്റുമായ അസദുദ്ദീന്‍ ഒവൈസി. മഹാത്മാഗാന്ധിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബിജെപിയുടെ മനസ്സില്‍ കൊലയാളിയായ നാഥുറാം ഗോഡ്സെയാണ്. മോദിസര്‍ക്കാര്‍ തങ്ങളുടെ നായകനായാണ് ഗോഡ്‌സേയെ കാണുന്നതെന്നും അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തിഹാദ്-ഉല്‍-മുസ്ലിമീന്‍നേതാവ് കൂടിയായ അദ്ദേഹം പറയുന്നു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം നമ്മളിപ്പോള്‍ ആഘോഷിക്കുകയാണ്.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: 140 സീറ്റില്‍ കോണ്‍ഗ്രസ്, 125ല്‍ എന്‍സിപി, മഹാസഖ്യം പോരിന്!!മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: 140 സീറ്റില്‍ കോണ്‍ഗ്രസ്, 125ല്‍ എന്‍സിപി, മഹാസഖ്യം പോരിന്!!

എന്നാല്‍ ഇപ്പോഴത്തെ ബിജെപി സര്‍ക്കാരിന്റെ വാക്കുകളില്‍ മാത്രം ഗാന്ധിജിയും മനസ്സില്‍ നാഥുറാം ഗോഡ്സെയുമാണ്. ഗാന്ധിജിയുടെ പേരിലാണ് ബിജെപി ഇപ്പോള്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ഗാന്ധിജി എന്ന പേരില്‍ സര്‍ക്കാര്‍ രാജ്യത്തെയാകെ അപഹസിക്കുകയാണെന്നും ഹൈദരാബാദ് എംപി ആരോപിച്ചു. ഇപ്പോഴത്തെ ഭരണാധികാരികള്‍ നാഥുറാം ഗോഡ്സെയെ തങ്ങളുടെ നായകനായി അഭിനന്ദിക്കുന്നു. ഗോഡ്സെ ഗാന്ധിയെ മൂന്ന് വെടിയുണ്ടകളാല്‍ കൊന്നു, പക്ഷേ ഇവിടെ ആളുകള്‍ ദിവസവും കൊല്ലപ്പെടുന്നുവെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

owaisi-1560852201-

ഒക്ടോബര്‍ 21 ന് മഹാരാഷ്ട്രയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഔറംഗാബാദില്‍ എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചുകൊണ്ടുള്ള പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഒവൈസി. മതേതരത്വത്തില്‍ വിശ്വസിക്കുന്ന മുസ്ലിംകള്‍, ബുദ്ധമതക്കാര്‍, ദലിതര്‍, ഹിന്ദുക്കള്‍ എന്നിവരുടെ പിന്തുണ ലഭിച്ചതിനാലാണ് എ.ഐ.ഐ.എം ലോക്‌സഭാ സ്ഥാനാര്‍ത്ഥി ഇംതിയാസ് ജലീല്‍ മെയ് മാസത്തില്‍ ഔറംഗബാദില്‍ നിന്ന് വിജയിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള എഐഎംഐഎമ്മിന് ഇത് ചരിത്രപരമായ വിജയമായിരുന്നുവെന്നും ഒവൈസി പറഞ്ഞു.

കര്‍ഷക ആത്മഹത്യകളെക്കുറിച്ച് സംസാരിച്ച ഒവൈസി, ഗാന്ധിജി കര്‍ഷകരെ പരിചരിക്കുകയാണ് ചെയ്തതെന്നും എന്നാല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പറഞ്ഞു. ഇതിനെതിരെ ഇപ്പോഴത്തെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

English summary
Asadudhin Owaisi against BJP on Mahathma Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X