ലൈംഗിക ചുവയുള്ള പരാമര്‍ശം: അസം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് വനിത എംപിമാര്‍
ദില്ലി: ലൈംഗിക ചുവയുള്ള പരാമര്‍ശത്തില്‍ എസ്പി നേതാവ് അസം ഖാനെതിരെ കൂടുതല്‍ വനിതാ പ്രതിനിധികള്‍ രംഗത്ത്. അസം ഖാനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എംപി രമാദേവി ആവശ്യപ്പെട്ടു.. അസം ഖാന്റെ പരാമര്‍ശത്തിനെതിരെ എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. പരാമര്‍ശം അപലപനീയമാണ്. വനിതാ അംഗത്തെ പിന്തുണച്ച എല്ലാ ജനപ്രതിനിധികള്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് മന്ത്രി നിര്‍മ്മലാ സീതാരാമനും പ്രതികരിച്ചു.

സ്പീക്കറില്‍ നിന്ന് മാതൃകാപരമായ ഒരു നടപടിയാണ് പ്രതീക്ഷിക്കുന്നത്. എങ്കില്‍ മാത്രമേ വനിത അംഗങ്ങള്‍ക്കെതിരെ ഇനി ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉയാരാതിരിക്കുകയുള്ളൂവെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു. അസം ഖാനെ സസ്പെന്റ് ചെയ്യണമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദും ആവശ്യപ്പെട്ടു. അതേസമയം എല്ലാ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ല പ്രതികരിച്ചു.
മുത്തലാഖ് ബില്‍ ചര്‍ച്ചക്കിടെയായിരുന്നു അസംഖാന്റെ വിവാദ പരാമര്‍ശം. 'എനിക്ക് നിങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നു' എന്നായിരുന്നു അസം ഖാന് പറഞ്ഞത്. സംഭവം വിവാദമായതോടെ തന്റെ പരാമര്‍ശം അസഭ്യമാണെങ്കില്‍ രാജിവെക്കാന്‍ തയ്യാറാണെന്നും മാപ്പ് പറയില്ലെന്നും അസംഖാന് വ്യക്തമാക്കി. അസംഖാന് പിന്തുണയുമായി എസ്പി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു












Click it and Unblock the Notifications