കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക ചുവയുള്ള പരാമര്‍ശം: അസം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് വനിത എംപിമാര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ലൈംഗിക ചുവയുള്ള പരാമര്‍ശത്തില്‍ എസ്പി നേതാവ് അസം ഖാനെതിരെ കൂടുതല്‍ വനിതാ പ്രതിനിധികള്‍ രംഗത്ത്. അസം ഖാനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എംപി രമാദേവി ആവശ്യപ്പെട്ടു.. അസം ഖാന്‍റെ പരാമര്‍ശത്തിനെതിരെ എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. പരാമര്‍ശം അപലപനീയമാണ്. വനിതാ അംഗത്തെ പിന്തുണച്ച എല്ലാ ജനപ്രതിനിധികള്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് മന്ത്രി നിര്‍മ്മലാ സീതാരാമനും പ്രതികരിച്ചു.

nirmalasmrithi

സ്പീക്കറില്‍ നിന്ന് മാതൃകാപരമായ ഒരു നടപടിയാണ് പ്രതീക്ഷിക്കുന്നത്. എങ്കില്‍ മാത്രമേ വനിത അംഗങ്ങള്‍ക്കെതിരെ ഇനി ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉയാരാതിരിക്കുകയുള്ളൂവെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. അസം ഖാനെ സസ്പെന്‍റ് ചെയ്യണമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദും ആവശ്യപ്പെട്ടു. അതേസമയം എല്ലാ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ല പ്രതികരിച്ചു.

മുത്തലാഖ് ബില്‍ ചര്‍ച്ചക്കിടെയായിരുന്നു അസംഖാന്റെ വിവാദ പരാമര്‍ശം. 'എനിക്ക് നിങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നു' എന്നായിരുന്നു അസം ഖാന്‍ പറഞ്ഞത്. സംഭവം വിവാദമായതോടെ തന്റെ പരാമര്‍ശം അസഭ്യമാണെങ്കില്‍ രാജിവെക്കാന്‍ തയ്യാറാണെന്നും മാപ്പ് പറയില്ലെന്നും അസംഖാന്‍ വ്യക്തമാക്കി. അസംഖാന് പിന്തുണയുമായി എസ്പി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു.

<strong> കോണ്‍ഗ്രസ്-ജെഡിഎസ് കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക്? ബെംഗളൂരു കോര്‍പ്പറേഷനും ബിജെപിയിലേക്ക്?</strong> കോണ്‍ഗ്രസ്-ജെഡിഎസ് കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക്? ബെംഗളൂരു കോര്‍പ്പറേഷനും ബിജെപിയിലേക്ക്?

<strong>1 ഉം 2 ഉം അല്ല, 6 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന്; ബിജെപിക്ക് അഡാറ് പണിയുമായി കോണ്‍ഗ്രസ്</strong>1 ഉം 2 ഉം അല്ല, 6 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന്; ബിജെപിക്ക് അഡാറ് പണിയുമായി കോണ്‍ഗ്രസ്

English summary
Asam khan should be suspended says Smrithi Irani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X