കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗം; 'അസാനി' തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു, കേരളത്തില്‍ മഴ കനക്കും

Google Oneindia Malayalam News

ന്യൂദല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'അസാനി' തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ആന്ധ്ര - ഒഡിഷ തീരത്തേക്ക് അസാനി നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 125 കിലോമീറ്ററാണ് അസാനി ചുഴലിക്കാറ്റിന്റെ വേഗം. വടക്കന്‍ ആന്ധ്രപ്രദേശ്, ഒഡിഷ, ബംഗാളിന്റെ തെക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ സുരക്ഷിതമായ തീരങ്ങളിലേക്ക് മാറണം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസാനി ചുഴലിക്കാറ്റ് കേരള തീരങ്ങളെ ബാധിക്കില്ലെങ്കിലും ഇതിന്റെ ഫലമായി മഴ ലഭിക്കും. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. മധ്യകേരളത്തിലും മലയോര മേഖലകളിലും ആണ് മഴയ്ക്ക് സാദ്ധ്യത.

cyclone

ഇന്നലെ പുലര്‍ച്ചെ 5.30ന് ആന്‍ഡമാന്‍ ദ്വീപുകളിലെ പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 380 കിലോമീറ്റര്‍ പടിഞ്ഞാറ് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് 'അസാനി' ചുഴലിക്കാറ്റ് രൂപം കൊണ്ടത്. തുടക്കത്തില്‍ 75 കിലോമീറ്ററായിരുന്നു വേഗം. ചൊവ്വാഴ്ചയ്ക്ക് ശേഷം അസാനി ചുഴലിക്കാറ്റിന്റെ ശക്തി കുറയും. വടക്കന്‍ ആന്ധ്രപ്രദേശ്, ഒഡിഷ തീരങ്ങളിലേക്ക് നീങ്ങുമ്പോള്‍ അസാനി ചുഴലിക്കാറ്റ് ക്രമേണ ദുര്‍ബലമാകും.

അതേസമയം കേരളത്തില്‍ അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ ജില്ലകളിലാകും കൂടുതല്‍ മഴ ലഭിക്കുക. മധ്യ, വടക്കന്‍ ജില്ലകളില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം തെക്കന്‍ ജില്ലകളില്‍ മഴയുടെ അളവ് താരതമ്യേന കുറയും.

രമ്യ നമ്പീശന്‍ ആറാടുകയാണ്.... കലക്കന്‍ ചിത്രങ്ങള്‍ കാണാം...

നിലവില്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മോശം കാലാവസ്ഥയും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ എത്രയും വേഗം സുരക്ഷിത തീരങ്ങളില്‍ എത്തണം എന്നാണ് ജാഗ്രതാ നിര്‍ദ്ദേശം.

വടക്ക് - പടിഞ്ഞാറന്‍ ദിശയിലാണ് അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാരപാത. ഇതിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലും കൊല്‍ക്കത്തയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആശങ്കപ്പെടാനില്ലെന്നും തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അസാനിയുടെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടിമിന്നല്‍, കാറ്റ് ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

പാര്‍വതിയോ റിമയോ മാത്രമല്ല ഡബ്ല്യസിസി;എല്ലാത്തിലും പ്രതികരിക്കാന്‍ പോന്ന അംഗബലം തങ്ങള്‍ക്കില്ല: ഡബ്ല്യുസിസിപാര്‍വതിയോ റിമയോ മാത്രമല്ല ഡബ്ല്യസിസി;എല്ലാത്തിലും പ്രതികരിക്കാന്‍ പോന്ന അംഗബലം തങ്ങള്‍ക്കില്ല: ഡബ്ല്യുസിസി

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Asani formed in the Bay of Bengal and intensified into a hurricane
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X