കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോങ് ഉന്നിന്റെ കോലം കത്തിച്ച് ബിജെപി പ്രവർത്തകർ: ട്വിറ്ററിലും ഉൻ ട്രെൻഡിംഗ്, പ്രതിഷേധം...

  • By Desk
Google Oneindia Malayalam News

കൊൽക്കത്ത: ബിജെപി പ്രവർത്തകർ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ കോലം കത്തിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാര്യം എന്താണെന്നല്ലേ? ഉത്തരം ലളിതമാണ് ഇന്ത്യ- ചൈന അതിർത്തി തർക്കത്തിനിടെ ചൈനയെ ബഹിഷ്കിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് പ്രതിഷേധ റാലിയുമായി എത്തിയ പാർട്ടി പ്രവർത്തകർക്കാണ് അബദ്ധം പിണഞ്ഞത്.

Recommended Video

cmsvideo
Bengal BJP workers take Kim Jong-Un for Chinese PM, netizens amused | Oneindia Malayalam

ഇന്ത്യ- ചൈന അതിർത്തി തർക്കം: റഷ്യയിൽ നിന്ന് 33 പോർവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന, നിർണായകം...ഇന്ത്യ- ചൈന അതിർത്തി തർക്കം: റഷ്യയിൽ നിന്ന് 33 പോർവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന, നിർണായകം...

ബിജെപി പ്രവർത്തകർക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങിനെയും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉന്നിനെയും തമ്മിൽ മാറിപ്പോകുകയായിരുന്നു. അതോടെ ചൈനയോടുള്ള പ്രതിഷേധം തീർത്തത് കിം ജോങ്ങ് ഉന്നിനോട് ആയിപ്പോകുകയും ചെയ്തു. പശ്ചിമബംഗാളിലെ അസനോളിലാണ് സംഭവമെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് പ്രധാനമന്ത്രി കിം ജോങ് ഉന്നിന്റെ കോലം കത്തിക്കാൻ പോകുകയാണെന്ന് നേതാക്കളിൽ ഒരാൾ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.

kimxi-1592

ബിജെപിയുടെ മാസ്ക് ധരിച്ചെത്തിയ ഒരു സംഘം യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും കിം ജോങ് ഉന്നിന്റെ കോലം കത്തിക്കാനെത്തുന്നതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ കിം ജോങ് ഉന്നും ട്വിറ്ററിൽ ട്രെൻഡിംഗ് ആയി മാറുകയായിരുന്നു.

1967ന് ശേഷം ഇന്ത്യ- ചൈന അതിർത്തിയിൽ സൈനികർ വീരമൃത്യു വരിക്കുന്നത് ആദ്യമായാണ്. നാഥുലാ സംഘർഷത്തിൽ ഇന്ത്യയ്ക്ക് 80 സൈനികരെയും ചൈനയ്ക്ക് 300 സൈനികരെയുമാണ് നഷ്ടമായത്. കിഴക്കൻ ലഡാക്കിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. എന്നാൽ ചൈനീസ് സൈന്യത്തിന് എത്ര സൈനികരെ നഷ്ടപ്പെട്ടുവെന്നത് സംബന്ധിച്ച കണക്കുകൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. ചൈനീസ് സൈനികർ സംഘർഷത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കപ്പെട്ടുവെങ്കിലും കണക്കുകൾ വ്യക്തമല്ല. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ ചൈനാ വിരുദ്ധ വികാരവും ശക്തമായിട്ടുണ്ട്. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പെയിനുകളും നടക്കുന്നുണ്ട്.

English summary
Asanol BJP workers burns Kim Jong Un's effigy over protest against China, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X