Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശാറാം ലൈംഗിക പീഡനക്കേസ്; യുവതി കൂറുമാറി

ജോധ്പുര്‍: സ്വയം പ്രഖ്യാപിത ആള്‍ ദൈവം ആശാറാം ബാപ്പുവിനെതിരായ ലൈംഗിക പീഡനക്കേസിലെ സാക്ഷി കൂറുമാറി. ആശാറാമിന്റെ ആശ്രമത്തിലെ കൃഷിപ്പണിക്കാരിയായ സുധ പതക് ആണ് കൂറുമാറിയത്. ആശാറാമിനെതിരെ മൊഴി നല്‍കാനായി കോടതിയിലെത്തിയ അവര്‍ തനിക്ക് അയാളെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ബോധിപ്പിക്കുകയായിരുന്നു.

ഞാന്‍ ആശ്രമത്തിലെ വെറുമൊരു കൃഷിക്കാരി മാത്രമാണ്. ആശ്രമത്തിനുള്ളില്‍ നടക്കുന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിവില്ല. ആശാറാം ഏതെങ്കിലും പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും സുധ കോടതിയില്‍ വ്യക്തമാക്കി. ആശാറാമിന്റെ ആള്‍ക്കാരുടെ ഭീഷണിയെത്തുടര്‍ന്നാണ് ഇവര്‍ കൂറുമാറിയതെന്നാണ് വിവരം.

asaram-bapu

എന്നാല്‍, ഇവരുടെ കൂറുമാറ്റം കേസിനെ ബാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രധാന സാക്ഷികളായ രാഹുല്‍ സച്ചന്‍, മഹേന്ദ്ര ചൗള എന്നിവര്‍ ഇതിനകം തന്നെ ആശാറാമിനെതിരെ നിര്‍ണായക മൊഴികള്‍ നല്‍കിക്കഴിഞ്ഞു. ഇവരുടെ മൊഴികള്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കുന്നതിന് പര്യാപ്തമാണെന്നാണ് പ്രോസിക്യൂഷന്റെ കണക്കു കൂട്ടല്‍.

പതിനാറുകാരിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് 2013 ആഗസ്ത് മുതല്‍ ആശാറാം ജയിലില്‍ കഴിയുകയാണ്. പലതവണ ജാമ്യത്തിനു ശ്രമിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ആശാറാമിന്റെ മകന്‍ നാരയണ്‍ സ്വാമിയും സമാനമായ മറ്റൊരു കേസില്‍ ജയിലിലാണ്. ഇരുവരും ചേര്‍ന്ന് ആശ്രമത്തില്‍ വെച്ച് ഒട്ടേറെ പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+