കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശാറാം ബാപ്പുവിന് 2300 കോടിയുടെ അനധികൃത സമ്പാദ്യം

Google Oneindia Malayalam News

മുംബൈ: ആശാറാം ബാപ്പു നടത്തുന്ന സന്നദ്ധ സ്ഥാപനങ്ങളുടെ പേരില്‍ 2300 കോടി രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്ന് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ആശ്രമത്തിനും ബിനാമി നിക്ഷേപമുണ്ടെന്നും ആദയ നികുതി വകുപ്പ് കണ്ടെത്തി.

കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഴ് കമ്പനികളുടെ പേരിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഈ കമ്പനികള്‍ എല്ലാം തന്നെ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശാറാം ബാപ്പു സ്വന്തമാക്കിയതാണ്. ആശാറാം ബാപ്പുവിന്റെ അനുയായികളാണ് ഇപ്പോള്‍ ഈ കമ്പനികള്‍ നിയന്ത്രിക്കുന്നത്.

Asaram Bapu

റിയല്‍ എസ്റ്റേറ്റ്, മ്യൂച്ചല്‍ ഫണ്ട്, ഓഹരി വിപണി എന്നീ മേഖലകളിലാണ് അനധികൃത നിക്ഷേപങ്ങളില്‍ ഏറെയും. ഇതിനെല്ലാം പുറമെ 1-2% പലിശ നിരക്കില്‍ ആവശ്യക്കാര്‍ക്ക് ആശാറാം ബാപ്പു പണം കടം നല്‍കുന്നുണ്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇത്തരത്തില്‍ 1400 വായ്പക്കാര്‍ക്കായി 3,800 കോടി രൂപ കടം നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

ആശാറാം ബാപ്പുവിന്റെ പേരിലുള്ള 71 സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. 22,000 രേഖകളും പ്രമാണങ്ങളും 300 ജിബി ഡാറ്റയും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ ആശാറാമിന്റെ ആശ്രമം നിഷേദിച്ചു.

English summary
THE Income Tax (I-T) department has recommended cancellation of tax breaks given to charitable trusts controlled by jailed ‘godman’ Asaram Bapu, after its probe indicated that they held undisclosed income of nearly Rs 2,300 crore since 2008-09, official sources told The Indian Express.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X