കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശാറാം കേസ്; കാണാതായ യുവതി പോലീസ് സ്‌റ്റേഷനിലെത്തി

  • By Gokul
Google Oneindia Malayalam News

അഹമ്മദാബാദ്: സ്വയം പ്രഖ്യാപിത ആള്‍ ദൈവം ആശാറാം ബാപ്പുവിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. രണ്ടാഴ്ച മുന്‍പ് ഇവരെ കുടുംബത്തോടൊപ്പം കാണാതായതിനെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. ആശാറാം ബാപ്പിവിന്റെ അനുയായികളില്‍ നിന്നും വധഭീഷണിയുള്ളതിനാല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയിലാണ് സൂറത്തിലെ കാമ്‌രെജ് പൊലീസ് സ്‌റ്റേഷനില്‍ യുവതി ഹാജരായത്.

ഡിസംബര്‍ 14 മുതലാണ് ഇവരെ കാണാതായത്. അംറോലയില്‍ ഒരു ബന്ധുവിന്റെ വിവാഹത്തിന് പോവുകയായിരുന്നെന്നാണ് ഇവര്‍ പോലീസിനെ അറിയിച്ചിരുന്നത്. ആശാറാം ബാപ്പുവിന്റെ അനുയായികളുടെ ഭീഷണിയുള്ളതിനാല്‍ നാലു പോലീസ് കോണ്‍സ്റ്റബിള്‍ മാരുടെ സംരക്ഷണയിലായിരുന്നു ഇവര്‍. എന്നാല്‍ വിവാഹത്തിന് പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന് ഇവര്‍ അറിയിച്ചിരുന്നു.

Asaram bapu

വിവാഹത്തിനുപോയ സ്ത്രീയും കുടുംബവും പിന്നീട് അജ്ഞാത കേന്ദ്രത്തിലേക്ക് ഒളിവില്‍ പോവുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ അംറോലയില്‍ ആരുടെയും വിവാഹം ഉണ്ടായിരുന്നില്ലെന്ന് ബോധ്യമായി. മൊബൈല്‍ ഫോണ്‍ സ്വച്ച് ഓഫ് ആക്കിയിരുന്നതിനാല്‍ ആ വഴിയുള്ള അന്വേഷണവും തടസ്സപ്പെട്ടിരിക്കെയാണ് ഇവര്‍ സ്റ്റേഷനില്‍ ഹാജരായത്. പോലീസ് കാവല്‍ തന്റെ കുടുംബ ജീവിതത്തിന് തടസമായതിനാലാണ് ഒളിവില്‍ പോയതെന്നാണ് ഇവരുടെ വാദം.

നേരത്തെ 1997 മുതല്‍ 2006 വരെ ആശാറാം ബാപ്പുവിന്റെ ആശ്രമത്തിലെ അന്തേവാസിയായിരുന്നു ഇവര്‍. ഈ കാലയളവില്‍ ആശാറാം ബാപ്പു ലൈംഗികമായി പീഡിപ്പിച്ചതായാണ് ഇവര്‍ അടുത്തിടെ പരാതി നല്‍കിയത്. സ്ത്രീയുടെ സഹോദരി ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിക്കെതിരെയും ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു.

English summary
Asaram case; Missing woman appears in police station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X