ആശാറാം കേസ്; നിര്‍ണായക തെളിവുമായി പെണ്‍കുട്ടിയുടെ പിതാവ്
ജോധ്പൂര്‍: ബലാത്സംഗക്കേസില്‍ ജയിലില്‍ കിടക്കുന്ന ആശാറാം ബാപ്പു സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവ് പെണ്‍കുട്ടിയുടെ പിതാവ് പോലീസിന് കൈമാറി. ജൂലൈ പത്തിന് അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയ കൃപാല്‍ സിങ് എന്ന സാക്ഷിക്ക് പണം വാഗ്ദാനം ചെയ്യുന്നതിന്റെ ഓഡിയോ ടേപ്പ് ആണ് ഷാജഹാന്‍പൂര്‍ പോലീസ് സൂപ്രണ്ട് ബബ്‌ലൂ കുമാറിന് കൈമാറിയത്.
കൃപാല്‍ സിങ്ങിന് ജൂലായ് 10ന് അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ കേസ് അന്വേഷണത്തിനിടെയാണ് നിര്‍ണായക തെളിവു ലഭിച്ചിരിക്കുന്നത്. ലഭിച്ച ഓഡിയോ ആശാറാമിന്റെ ശബ്ദവുമായി സാമ്യമുള്ളതാണെന്ന് പോലീസ് അറിയിച്ചു. സാക്ഷികളെ ഇല്ലാതാക്കുന്ന ആശാറാമിന് തിരിച്ചടിയാണ് പുറത്തുവന്ന തെളിവ്.

ആശാറാം ബാപ്പു ഉള്‍പ്പെട്ട കേസിലെ മൂന്നു സാക്ഷികളെ ഇതുവരെയായി വെടിവെച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. 9 സാക്ഷികള്‍ ആക്രമിക്കപ്പെട്ടു. 2013ല്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ആശാറാം ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. ആശാറാമിന് ജയിലിലും ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുന്നുണ്ടെന്നതിന് തെളിവാണ് ഓഡിയോ ടേപ്പെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.
ഇത് നിര്‍ണായക തെളിവാണെന്ന അറിയാത്തതുകൊണ്ടാണ് നേരത്തെ കോടതിയില്‍ ഹാജരാക്കാതിരുന്നത്. എന്നാല്‍, സാക്ഷി കൊല്ലപ്പെട്ടതോടെ ഇത് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കൃപാല്‍ സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ഡിഐജി തന്നെ സന്ദര്‍ശിച്ചപ്പോള്‍ തന്നെ ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നതായും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി.












Click it and Unblock the Notifications