കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസില്‍ ആശാറാം ബാപ്പുവിന് ജീവപര്യന്തം; കൂട്ടുപ്രതികള്‍ക്ക് 20 വര്‍ഷം തടവ്, 16കാരിക്ക് നീതി

Google Oneindia Malayalam News

ജോധ്പൂര്‍: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പു കുറ്റക്കാരന്‍. ഇയാള്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജോധ്പൂരിലെ വിചാരണ കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ചത്. ആശാറാം ബാപ്പുവിനെ കൂടാതെ മറ്റു രണ്ട് കൂട്ടുപ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്ക് 20 വര്‍ഷം തടവ് വിധിച്ചു. രണ്ടു പ്രതികളെ വെറുതെവിട്ടു. ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരില്‍ നിന്നുള്ള പെണ്‍കുട്ടിയെയാണ് ആശാറാം ബാപ്പുവും സംഘവും തന്റെ ആശ്രമത്തില്‍ വച്ച് ബലാല്‍സംഗം ചെയ്തത്.
ആള്‍ദൈവത്തിനെതിരായ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. മൂന്ന് സംസ്ഥാനങ്ങളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിരീക്ഷണത്തിന് ഡ്രോണ്‍ ക്യാമറകള്‍ പറക്കുന്നുണ്ട്....

വന്‍ സുരക്ഷ ഒരുക്കിയ ശേഷം

വന്‍ സുരക്ഷ ഒരുക്കിയ ശേഷം

സുരക്ഷാ കാരണങ്ങളാല്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കോടതി ഒരുക്കിയിരുന്നത്. പ്രത്യേക കോടതി ജഡ്ജി മധുസൂദനന്‍ ശര്‍മയാണ് പ്രതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2013ല്‍ അറസ്റ്റിലായ ശേഷം ആശാറാം ജോധ്പൂര്‍ ജയിലിലാണ്. ഇയാളുടെ ജാമ്യാപേക്ഷ സുപ്രീംകോടതി വരെ തള്ളിയിരുന്നു.

മൂന്ന് സംസ്ഥാനങ്ങളില്‍ സംഘര്‍ഷ സാധ്യത

മൂന്ന് സംസ്ഥാനങ്ങളില്‍ സംഘര്‍ഷ സാധ്യത

ആശാറാം ബാപ്പുവിന് രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ അനുയായികളുണ്ട്. ഈ സംസ്ഥാനങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയ ശേഷമാണ് വിധി പ്രഖ്യാപിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലും കൂടുതല്‍ പോലീസിനെ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.

ജോധ്പൂരില്‍ നിരോധനാജ്ഞ

ജോധ്പൂരില്‍ നിരോധനാജ്ഞ

ജോധ്പൂര്‍ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 2013 ഓഗസ്റ്റ് 15, 16 തിയ്യതികളില്‍ രാത്രിയാണ് ആശ്രമത്തില്‍ വച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ജോധ്പൂരിലെ ആശ്രമത്തില്‍ വച്ചാണ് കുട്ടി പീഡിപ്പിക്കപ്പെട്ടതെന്നാണ് പരാതി. സഞ്ജിത എന്ന ശില്‍പ്പി, ശരത് ചന്ദ്ര, പ്രകാശ്, ശിവ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ശിവ, പ്രകാശ് എന്നിവരെ കോടതി വെറുതെവിട്ടു.

പീഡനകേസ് വേറെയും

പീഡനകേസ് വേറെയും

ആശാറാം ബാപ്പു ഒഴികെയുള്ള പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. 2013 മുതല്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ആശാറാം. 12 തവണ ഇയാള്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും എല്ലാ കോടതികളും തള്ളുകയായിരുന്നു. ആശാറാമിനെതിരെ ബലാല്‍സംഗം കുറ്റത്തിന് പുറമെ പോക്‌സോ നിയമ പ്രകാരവും കേസെടുത്തിരുന്നു. ഇയാള്‍ക്കെതിരെ ഗുജറാത്തിലെ സൂറത്തിലും ബലാല്‍സംഗ കേസുണ്ട്. അഞ്ചാഴ്ചക്കകം ഈ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി കഴിഞ്ഞാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.

ഖത്തര്‍ സൈന്യത്തെ കുടുക്കി സൗദി അറേബ്യ; ട്രംപിന് മറുപടി എങ്ങനെ? 'ഭരണകൂടം നിലംപൊത്തും'ഖത്തര്‍ സൈന്യത്തെ കുടുക്കി സൗദി അറേബ്യ; ട്രംപിന് മറുപടി എങ്ങനെ? 'ഭരണകൂടം നിലംപൊത്തും'

English summary
Asaram rape case: 'Godman', two aides convicted, 2 others acquitted by Jodhpur court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X