കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശാറാം കേസിലെ സാക്ഷിയുടെ കൊലപാതകം; സിബിഐ അന്വേഷണം തുടങ്ങി

  • By Anwar Sadath
Google Oneindia Malayalam News

മുസഫര്‍നഗര്‍: ആശാറാം ബാപ്പു ബലാത്സംഗക്കേസിലെ ഒന്നാംസാക്ഷിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തുടങ്ങി. ലോക്കല്‍ പോലീസ് ആയിരുന്നു കേസ് ഇതുവരെ അന്വേഷിച്ചിരുന്നതെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐ പോലീസ് സ്‌റ്റേഷനില്‍ നിന്നും ശേഖരിച്ചു.

സിബിഐയ്ക്ക് രേഖകള്‍ കൈമാറിയതായി ന്യൂമാന്‍ഡി പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ എ കെ സിങ് സ്ഥിരീകരിച്ചു. ഒന്നാം സാക്ഷി അഖില്‍ ഗുപ്തയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം കൈമാറിയതായി അദ്ദേഹം പറഞ്ഞു. ജൂലൈ 24നാണ് കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

asaram-bapu

ജനുവരി 11നാണ് അഖില്‍ ഗുപ്ത വെടിയേറ്റ് കൊല്ലപ്പെട്ടത്. ബൈക്കില്‍ എത്തിയ അക്രമികള്‍ അഖിലിനെ വെടിവെച്ചശേഷം രക്ഷപ്പെടുകയായിരുന്നു. അഖിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. ആശാറാം ബാപ്പുവിന്റെ ആശ്രമത്തിലെ പാചകക്കാരനായിരുന്ന അഖില്‍ ആശാറാമിനെതിരെ നിര്‍ണായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

ആശാറാമിന്റെ ആളുകളാണ് അഖിലിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇതുവരെ മൂന്നു സാക്ഷികളെ ഇത്തരത്തില്‍ കൊലപ്പെടുത്തിയിട്ടുണ്ട്. മൂന്നു പേരെയും സമാനരീതിയിലാണ് കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ ജോധ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തെന്ന പേരില്‍ ആശാറാം ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.

English summary
Asaram rape case, Asaram rape case prime witness murder, CBI begins probe Asaram rape case prime witness murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X