റാം റഹീമിന് പിന്നാലെ ആശാറാം ബാപ്പുവും ജയിലിലേക്ക്?? ബിജെപി സർക്കാരിനെതിരെ കോടതി തന്നെ രംഗത്ത്!!
Recommended Video

ദില്ലി: വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ കോടതി. തിങ്കളാഴ്ചയാണ് സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടി ഗുജറാത്ത് സർക്കാരിനെ വിമർശിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2013 മുതല്‍ ജയില്‍ ശിക്ഷ അനുഭവിയ്ക്കുകയാണ് ആശാറാം ബാപ്പു. ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.
ഹരിയാനയിൽ നിന്നുള്ള ആൾദൈവമായ ഗുർമീത് റാം റഹിം സിങിനെ ബലാത്സംഗക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ആശാറാം ബാപ്പുവിനെതിരായ പരാമർശവും എന്നതാണ് ശ്രദ്ധേയം. ബലാത്സംഗക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ റാം റഹീം സിങിന് കോടതി 10 വർഷത്തെ കഠിനതടവാണ് വിധിച്ചിരിക്കുന്നത്. ഗുർമീത് റാം റഹിം സിങിനെപ്പോലെ തന്നെ ആശാറാം ബാപ്പുവിനും ഒരുപാട് അനുയായികളുണ്ട്.

ജാമ്യാപേക്ഷയ്ക്ക് ഒപ്പം സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യാജമാണെന്ന് കാണിച്ചാണ് പരമോന്നത കോടതി ബാപ്പുവിന് ജാമ്യം നിഷേധിച്ചത്. 74 വയസ്സുള്ള തനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നായിരുന്നു ഇത്തവണ കോടതിയില്‍ പറഞ്ഞത് എന്നാൽ ഇത് കോടതി തള്ളി. പീഡനക്കേസില്‍ ജയിലിൽ കഴിയുന്ന ആശാറാമിനെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. കൃത്രിമ രേഖകള്‍ ഹാജരാക്കിയ ആശാറാമിന് കോടതി 1 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications