കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാം റഹീമിന് പിന്നാലെ ആശാറാം ബാപ്പുവും ജയിലിലേക്ക്?? ബിജെപി സർക്കാരിനെതിരെ കോടതി തന്നെ രംഗത്ത്!!

  • By Muralidharan
Google Oneindia Malayalam News

Recommended Video

cmsvideo
റാം റഹീമിന് പിന്നാലെ മറ്റൊരു ആള്‍ദൈവം കൂടി ജയിലിലേക്ക്? | Oneindia Malayalam

ദില്ലി: വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ കോടതി. തിങ്കളാഴ്ചയാണ് സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടി ഗുജറാത്ത് സർക്കാരിനെ വിമർശിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2013 മുതല്‍ ജയില്‍ ശിക്ഷ അനുഭവിയ്ക്കുകയാണ് ആശാറാം ബാപ്പു. ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.

ഹരിയാനയിൽ നിന്നുള്ള ആൾദൈവമായ ഗുർമീത് റാം റഹിം സിങിനെ ബലാത്സംഗക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ആശാറാം ബാപ്പുവിനെതിരായ പരാമർശവും എന്നതാണ് ശ്രദ്ധേയം. ബലാത്സംഗക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ റാം റഹീം സിങിന് കോടതി 10 വർഷത്തെ കഠിനതടവാണ് വിധിച്ചിരിക്കുന്നത്. ഗുർമീത് റാം റഹിം സിങിനെപ്പോലെ തന്നെ ആശാറാം ബാപ്പുവിനും ഒരുപാട് അനുയായികളുണ്ട്.

asaram-bapu

ജാമ്യാപേക്ഷയ്ക്ക് ഒപ്പം സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യാജമാണെന്ന് കാണിച്ചാണ് പരമോന്നത കോടതി ബാപ്പുവിന് ജാമ്യം നിഷേധിച്ചത്. 74 വയസ്സുള്ള തനിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു ഇത്തവണ കോടതിയില്‍ പറഞ്ഞത് എന്നാൽ ഇത് കോടതി തള്ളി. പീഡനക്കേസില്‍ ജയിലിൽ കഴിയുന്ന ആശാറാമിനെതിരെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. കൃത്രിമ രേഖകള്‍ ഹാജരാക്കിയ ആശാറാമിന് കോടതി 1 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

English summary
Asaram rape case: Supreme Court raps Gujarat govt over slow trial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X