കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗക്കേസിൽ ആസാറാം ബാപ്പുവിന്റെ മകൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി 30ന്

Google Oneindia Malayalam News

അഹമ്മദാബാദ്: ബലാത്സംഗക്കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ആസാറാം ബാപ്പുവിന്റെ മകൻ നാരായൺ സായ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഈ മാസം 30ന് കോടതി ശിക്ഷ വിധിക്കും.

2013 ഒക്ടോബറിൽ ആസാറാം ബാപ്പുവും മകനും ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് സൂററ്റ് സ്വദേശികളായ സഹോദരിമാർ പരാതി നൽകിയിരുന്നു. ഹരിയാനയിലെ പിപ്ലിയിൽവെച്ച് 40കാരനായ നാരായൺ സായിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

രാഹുലിന് മലപ്പുറത്ത് നിന്ന് മാത്രം ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം,കുഞ്ഞാലിക്കുട്ടിക്ക് 2 ലക്ഷം:യുഡിഎഫ്രാഹുലിന് മലപ്പുറത്ത് നിന്ന് മാത്രം ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം,കുഞ്ഞാലിക്കുട്ടിക്ക് 2 ലക്ഷം:യുഡിഎഫ്

asarsm

സൂററ്റിലെ ആസാറാം ബാപ്പുവിന്റെ ആശ്രമത്തിൽ വെച്ച് 2002-2005 കാലഘട്ടത്തിൽ നാരായൺ സായ് നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ഒരു പെൺകുട്ടി മൊഴി നൽകിയിരുന്നു. ഈ പെൺകുട്ടിയുടെ മൂന്ന സഹോദരിയും സമാനമായ ആരോപണം ഉന്നയിക്കുകയായിരുന്നു.

1997- 2006 കാലഘട്ടത്തിൽ അഹമ്മദാബാദിൽവെച്ച് ആസാറാം ബാപ്പു തന്നെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പരാതിക്കാരിയുടെ മൂത്ത സഹോദരി ആരോപിച്ചു. ആസാറാമിനും മകനുമെതിരെ സഹോദരിമാർ പ്രത്യേകം പ്രത്യേകം പരാതികൾ നൽകുകയായിരുന്നു. ബലാത്സംഗ കേസിൽ ആസാറാം ബാപ്പു ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്.

കേസിൽ 35 പ്രതികളാണുള്ളത്. ഇവർക്കെതിരെ രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. 53 സാക്ഷികളെയാണ് വിസ്തരിച്ചത്. ബലാത്സംഗം, ലൈംഗികാതിക്രമം, അനധികൃതമായി തടഞ്ഞുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് നാരായൺ സായിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സായിയുടെ നാല് സഹായികളും അറസ്റ്റിലായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Asaram’s son Narayan Sai convicted in rape case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X