കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക പീഡനക്കേസ്; ആശാറാം ബാപ്പുവിന്റെ മകന് ജാമ്യം

  • By Anwar Sadath
Google Oneindia Malayalam News

സൂറത്: ലൈംഗിക പീഡനക്കേസില്‍ 2013 മുതല്‍ ജാമ്യമില്ലാതെ ജയിലില്‍ കഴിയുന്ന നാരായണ്‍ സായിക്ക് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അമ്മയുടെ ഓപ്പറേഷന്റെ കാരണം കാട്ടിയാണ് നാരായണ്‍ സായിക്ക് മൂന്നാഴ്ചത്തെ ജാമ്യം ലഭിച്ചത്. സ്വയം പ്രഖ്യാപിത ആള്‍ ദൈവം ആശാറാം ബാപ്പുവിന്റെ മകനാണ് നാരായണ്‍ സായി. ആശാറാം ബാപ്പുവും സമാന കേസില്‍ ജയിലില്‍ കഴിയുകയാണ്.

ജാമ്യകാലയളവില്‍ നാരായണ്‍ സായി പോലീസ് നിരീക്ഷണത്തില്‍ ആയിരിക്കും. ജയിലില്‍ നിന്നും പുറത്തിറങ്ങി നാലു ദിവസത്തിനുള്ളില്‍ ഓപ്പറേഷന്‍ നടന്നില്ലെങ്കില്‍ ജയിലില്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ കേസിന്റെ അന്വേഷണ ഘട്ടത്തില്‍ പോലീസിനെ കബളിപ്പിച്ച് ഏറെനാള്‍ ഒളിവില്‍ കഴിഞ്ഞയാളാണ് നാരായണ്‍ സായി. അതുകൊണ്ടുതന്നെയാണ് ജാമ്യ വ്യവസ്ഥ കര്‍ശനമാക്കിയത്.

narayan-sai

ഏപ്രില്‍ ആദ്യം ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും, മാതാവിന്റെ ഓപ്പറേഷന്‍ തീയതി തീരുമാനിച്ചശേഷം ജാമ്യം നല്‍കിയാല്‍ മതിയെന്ന് കാട്ടി സുപ്രീംകോടതി ജാമ്യം റദ്ദ് ചെയ്യുകയായിരുന്നു. ആശാറാം ബാപ്പുവിന്റെ സൂറതിലെ ആശ്രമത്തില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയായെന്ന് കാട്ടി സഹോദരിമാര്‍ നല്‍കിയ കേസിലാണ് നാരായണ്‍ സായി ജയിലിലായത്.

പിതാവിനെതിരെയും മകനെതിരെയും മറ്റു പലരും ലൈംഗിക ആരോപണം ഉന്നയിച്ചിട്ടുണ്ട്. കേസില്‍ സാക്ഷികളായ രണ്ടുപേര്‍ ഇതിനകം കൊല്ലപ്പെടുകയും നാലുപേര്‍ ആക്രമിക്കപ്പെടുകയും ചെയ്തു. പ്രധാന സാക്ഷിയായ മഹേന്ദ്ര ചൗള ഈ മാസം 13നാണ് ആക്രമിക്കപ്പെട്ടത്. നാരായണ്‍ സായി ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും അക്രമിക്കാനും ഇടയുണ്ടെന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

English summary
Asaram's son Narayan Sai gets temporary bail from HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X