ആശാറാം ബാപ്പുവിനുവേണ്ടി വിമാനം 2 മണിക്കൂര്‍ വൈകിപ്പിച്ചതായി ആരോപണം
ദില്ലി: ബലാത്സംഗക്കേസില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന് വേണ്ടി വിമാനം രണ്ടുമണിക്കൂര്‍ വൈകിപ്പിച്ചതായി ആരോപണം. കഴിഞ്ഞദിവസം ജോധ്പുരില്‍ നിന്നും ദില്ലിയിലേക്കുള്ള ജെറ്റ് എയര്‍വെയ്സാണ് മുന്നറിയിപ്പൊന്നും കൂടാതെ വിമാനം വൈകിപ്പിച്ചത്.
ജോധ്പുര്‍ ജയിലില്‍ കഴിയുന്ന ആശാറാമിനെ ദില്ലിയില്‍ മെഡിക്കല്‍ ചെക്കപ്പിനായി കൊണ്ടുപോകേണ്ടതുണ്ടായിരുന്നു. ഇതിനായി മന:പൂര്‍വം വിമാനം വൈകിപ്പിച്ചതാണെന്ന് ആരോപണമുണ്ട്. ആശാറാം വിമാനത്തില്‍ പോകുന്നതറിഞ്ഞ് ഇയാളുടെ ചില ഭക്തരും അതേ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

11.55നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, 1.30ഓടുകൂടിയായിരുന്നു ആശാറാം പോലീസ് അകമ്പടിയോടെ വീല്‍ചെയറില്‍ എത്തുന്നത്. ഇയാളെ അനുഗമിച്ച് പതിനഞ്ചോളം ഭക്തരും വിമാനത്താവളത്തില്‍ എത്തിയതോടെ വിമാനം ബോര്‍ഡിങ്ങിനായുള്ള അനൗണ്സ്മെന്റുണ്ടാവുകയായിരുന്നെന്ന് ഒരു യാത്രക്കാരി പറഞ്ഞു.
വിമാനം പറക്കാന്‍ തയ്യാറെടുക്കുന്നതിന് മുന്‍പ് എയര്‍ ഹോസ്റ്റസ് യാതൊരു അറിയിപ്പും യാത്രക്കാര്‍ക്ക് നല്‍കിയില്ല. ആശാറാമിന്റെ അനുയായികള്‍ ചിലര്‍ സീറ്റുബെല്‍റ്റും ധരിച്ചില്ല. ദൈവം കൂടെയുള്ളപ്പോള്‍ ഇതിന്റെ ആവശ്യമെന്തെന്നായിരുന്നു ഒരു അനുയായിയുടെ മറുപടിയെന്ന് യാത്രക്കാരി സ്വാതി ദാഗ പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications