ആശാറാമിന്റെ പീഡന ചിരിത്രം 90കളില്‍ നിന്ന് തുടങ്ങി
ദില്ലി: ജോധ്പൂരിലെ ആശ്രമത്തില്‍ 16കാരിയെ പീഡിപ്പിച്ച് ജയിലില്‍ കഴിയുന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവം ആശാറാമിന്റെ പീഡന കഥകളെകുറിച്ചറിയാന്‍ തൊണ്ണൂകളില്‍ നിന്ന് ഇങ്ങോട്ട് സഞ്ചരിക്കണം. തൊണ്ണൂറുകളില്‍ തന്നെ ആശാറാം പെണ്‍കുട്ടികളെ പീഡിപ്പിച്ചു തുടങ്ങിയിരുന്നു എന്ന വെളിപ്പെടുത്തലുമായി മുന്‍ ആശ്രിതന്‍ തന്നെയാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
ആശാറാമിനെതിരെ നടക്കുന്ന അന്വേഷണങ്ങള്‍ക്ക് എല്ലാവിധ സഹയാസഹകരണങ്ങളും നല്‍കാമെന്ന് പറഞ്ഞുകൊണ്ട് മുന്‍ സേവകന്‍ അജയ് കുമാറാണ് പൊലീസിനെ സമീപിച്ച് സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്.

തൊണ്ണൂറുകള്‍ മുതല്‍ ആശറാം പെണ്‍കുട്ടികളെയും സ്ത്രീകളെയും സ്വകാര്യമായി കാണുകയും അവരെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് അജയ് കുമാറിന്റെ വെളിപ്പെടുത്തല്‍. ഈ കാലത്ത് ആശാറാമിന്റെ ചീഫ് സേവാദറായിരുന്നു അജയ് കുമാര്‍.
ആസാറാമിന്റെ മകന്‍ നാരായണന്‍ സായിയും ഇതിന് കൂട്ടുനിന്നെന്ന് അജയ് പറഞ്ഞു. ഈ മൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു. പീഡനക്കേസില്‍ നാരായണ്‍ സായിക്കെതിരയെും പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications